വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Hockey World Cup: വെയ്ല്‍സിനെ കീഴടക്കി ഇന്ത്യ, പക്ഷെ ക്വാര്‍ട്ടറിലെത്താന്‍ കാത്തിരിക്കണം

നേരിട്ട് ക്വാര്‍ട്ടറിലെത്താന്‍ വെയ്ല്‍സിനെതിരേ 8-0ന്റെ ജയം ഇന്ത്യക്കാവശ്യമായിരുന്നു

1

ഭുവനേശ്വര്‍: പുരുഷ ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സീറ്റുറപ്പിക്കാന്‍ ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം. നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ വെയ്ല്‍സിനെ 4-2ന് തോല്‍പ്പിച്ചെങ്കിലും ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്ത്യക്ക് ക്രോസ് ഓവര്‍ മത്സരത്തില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കേണ്ടതായുണ്ട്,

നേരിട്ട് ക്വാര്‍ട്ടറിലെത്താന്‍ വെയ്ല്‍സിനെതിരേ 8-0ന്റെ ജയം ഇന്ത്യക്കാവശ്യമായിരുന്നു. എന്നാല്‍ 4-2നാണ് ഇന്ത്യക്ക് ജയിക്കാനായത്. ഷാംഷെര്‍ സിങ്ങും (21), ആകാശ് ദീപ് സിങ്ങും (32, 45), ഹര്‍മന്‍പ്രീത് സിങ്ങും (59) ഇന്ത്യക്കായി ലക്ഷ്യം കണ്ടു. ഈ ജയത്തോടെ പോള്‍ ഡിയില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.

Also Read: IND vs NZ: അടുത്ത ഇതിഹാസം, തുടരെ രണ്ടാം സെഞ്ച്വറിയുമായി ഗില്‍-വാഴ്ത്തി ഫാന്‍സ്Also Read: IND vs NZ: അടുത്ത ഇതിഹാസം, തുടരെ രണ്ടാം സെഞ്ച്വറിയുമായി ഗില്‍-വാഴ്ത്തി ഫാന്‍സ്

സ്‌പെയിനെ ഇന്ത്യ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ടിനായി റോപര്‍ ഫില്ലും (10) കോന്‍ഡന്‍ ഡേവിഡും (21) ബാന്‍ഡുറാക്ക് നിക്കോളാസും (50) അന്‍സെല്‍ ലയാമും (51) ലക്ഷ്യം കണ്ടു. ഈ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തി.

Also Read: IND vs NZ: ഇഷാന്റെ പ്രശ്‌നമിതാണ്! ലോകകപ്പ് കളിക്കാമെന്ന് കരുതേണ്ട-വിമര്‍ശിച്ച് ഫാന്‍സ്Also Read: IND vs NZ: ഇഷാന്റെ പ്രശ്‌നമിതാണ്! ലോകകപ്പ് കളിക്കാമെന്ന് കരുതേണ്ട-വിമര്‍ശിച്ച് ഫാന്‍സ്

ആതിഥേയരായ ഇന്ത്യ ആദ്യ മത്സരത്തില്‍ സ്‌പെയിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ കരുത്തരായ ഇംഗ്ലണ്ടിനോട് ഗോള്‍രഹിത സമനില പങ്കിട്ടതോടെ ടീമിന്റെ നേരിട്ടുള്ള ക്വാര്‍ട്ടര്‍ പ്രവേശനം കടുപ്പമായി മാറുകയായിരുന്നു. ഇന്ത്യ സ്‌പെയിനെ 2-0ന് തോല്‍പ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് വെയ്ല്‍സിനെ 5-0നാണ് തകര്‍ത്തുവിട്ടത്.

1

ഇംഗ്ലണ്ടിനെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും നിര്‍ണ്ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്താനായില്ല. ഞായറാഴ്ച വൈകീട്ട് 7 മണിക്കാണ് ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം. ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടാനാവും.

Story first published: Thursday, January 19, 2023, 21:45 [IST]
Other articles published on Jan 19, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X