ഹോക്കി: കോമണ്‍വെല്‍ത്ത് ഗെയിംസിനു മുന്നോടിയായി 33 അംഗ ക്യാംപ് പ്രഖ്യാപിച്ചു

Written By:
Indian Hockey Team

ദില്ലി: സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കിക്കും കോമണ്‍വെല്‍ത്ത് ഗെയിംസിനും മുന്നോടിയായി 33 അംഗ ക്യാംപ് പ്രഖ്യാപിച്ചു. പുരുഷവിഭാഗം ഹോക്കി ക്യാംപ് ബെംഗളൂരു സായ് സെന്ററിലാണ്. ഫെബ്രുവരി 11ന് ടീമംഗങ്ങള്‍ ചീഫ് കോച്ചിനു മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം.

മാര്‍ച്ച് മൂന്നു മുതല്‍ മാര്‍ച്ച് പത്തു വരെയാണ് അസ്ലന്‍ ഷാ കപ്പ് മത്സരങ്ങള്‍. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരിതെളിയുന്നത് ഏപ്രില്‍ നാലിനാണ്. ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ ആഗസ്ത് മാസത്തിലും നടക്കുന്നതിനാല്‍ ഈ ക്യാംപിന് ഏറെ പ്രാധാന്യമുണ്ട്.

ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍
ഗോള്‍കീപ്പേഴ്‌സ്: ആകാശ് അനില്‍ ചിക്തെ, സുരാജ് കര്‍കരെ, പിആര്‍ ശ്രീജേഷ്, കൃഷ്ണന്‍ ബി പഥക്
ഡിഫന്‍ഡേഴ്‌സ്: ഹര്‍മന്‍ പ്രീത് സിങ്, അമിത് രോഹിദാസ്, ദിപ്‌സന്‍ ടിര്‍കി, വരുണ്‍ കുമാര്‍, രുപീന്ദ്രപാല്‍ സിങ്, ബിരേന്ദ്ര ലക്ര, സുരേന്ദ്രര്‍ കുമാര്‍, ഗുരിന്ദര്‍ സിങ്, നിലം സഞ്ജീവ് സെസ്, സര്‍ദാര്‍ സിങ്.
മിഡ്ഫീല്‍ഡേഴ്‌സ്: മന്‍പ്രീത് സിഹ്, ചിങ്കല്‍സേന സിങ്, എസ് കെ ഉത്തപ്പ, സുമിത് കോതാജിത് സിങ്, സത്ബീര്‍ സിഹ്, നീലകണ്ഠ ശര്‍മ, സിമ്രാന്‍ജിത് സിങ്, ഹര്‍ജീത് സിങ്.
ഫോര്‍വാര്‍ഡ്‌സ്: എസ് വി സുനില്‍, ആകാശ് ദീപ് സിങ്, ലളിത് ഉപാധ്യായ്, ഗുര്‍ജന്ദ് സിങ്, രമണ്‍ദീപ് സിങ്, അര്‍മാന്‍ ഖുരേശി, അഫ്രാന്‍ യൂസുഫ്, തല്‍വിന്ദര്‍ സിങ്, സുമിത് കുമാര്‍.

Story first published: Saturday, February 10, 2018, 7:15 [IST]
Other articles published on Feb 10, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍