അസ്ലന്‍ ഷാ ഹോക്കി: അര്‍ജന്റീന ഇന്ത്യയെ തോല്‍പ്പിച്ചു (3-2)

Written By:
27th Sultan Azlan Shah Cup 2018

ഇപോ: സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെ. ഒളിംപിക്‌സ് ചാംപ്യന്മാരായ അര്‍ജന്റീന 3-2ന് ഇന്ത്യയെ തോല്‍പ്പിച്ചു. മലേഷ്യയിലെ ഇപോയിലാണ് ഇത്തവണ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

എല്ലാ ഗോളുകളും പെനല്‍റ്റിയിലൂടെയാണ് പിറന്നത്. 13, 24, 33 മിനിറ്റുകളിലായി മൂന്നു ഗോളുകള്‍ നേടി അര്‍ജന്റീനയുടെ ഗോണ്‍സാലോ പെല്ലറ്റ് ഹാട്രിക് നേടി. ഇന്ത്യയുടെ രണ്ടു ഗോളുകളും അമിത് രോഹിദാസിന്റെ വകയായിരുന്നു(26, 31).

27th Sultan Azlan Shah Cup 2018

ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ഇന്ത്യയുടെ തല്‍വീന്ദര്‍ സിങും അരങ്ങേറ്റക്കാരനായ സുമിത് കുമാരും പലപ്പോഴും അര്‍ജന്റീനയുടെ പരിചയ സമ്പന്നരായ പ്രതിരോധനിരയെ പരീക്ഷിച്ചു. എന്നാല്‍ തുടര്‍ച്ചയായ പെനല്‍റ്റി കോര്‍ണറുകളും ചിന്നിപെയ്ത മഴയും കളിയുടെ ഗതി മാറ്റിമറിച്ചു.

മലേഷ്യ, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് തുടങ്ങിയ ടീമുകളും മത്സരരംഗത്തുണ്ട്. മറ്റൊരു മത്സരത്തില്‍ ആസ്‌ത്രേലിയ 4-1ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Saturday, March 3, 2018, 19:11 [IST]
Other articles published on Mar 3, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍