വനിതകളുടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ചൈനയെ തകര്‍ത്ത് ഇന്ത്യയുടെ മുന്നേറ്റം

Posted By: rajesh mc

ദില്ലി: വനിതകളുടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാംജയം. ചൈനയെ 3-1 തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ഇന്ത്യയ്ക്കുവേണ്ടി വന്ദന കതാരിയ ഇരട്ടഗോള്‍ നേടിയപ്പോള്‍ ഗുര്‍ജിത് കൗറിന്റെ വകയാണ് മൂന്നാം ഗോള്‍. ചൈനയ്ക്കുവേണ്ടി വെന്‍ ഡാന്‍ ആശ്വാസ നേടി.

ഇന്ത്യ നേരത്തെ ജപ്പാനെ 4-1 തകര്‍ത്തിരുന്നു. ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്കു മുന്നില്‍ ചൈനയ്ക്ക് കാര്യമായ ചെറുത്തുനില്‍പ് നടത്താനായില്ല. സൗത്ത് കൊറിയയില്‍ നടന്നുവരുന്ന ടൂര്‍ണമെന്റില്‍ മലേഷ്യയാണ് ഇന്ത്യയുടെ അടുത്ത എതിരാളി.

hockey

ജപ്പാനെ 3-2ന് തോല്‍പ്പിച്ച മലേഷ്യ ഇന്ത്യന്‍ വനിതകള്‍ക്ക് കടുത്ത ഭീഷണിയാകുമെന്നുറപ്പാണ്. വനിതകളുടെ മുഖ്യ പരിശീലകനായി ഷോര്‍ഡ് മരീനെ ചുമതലയേറ്റയേശഷം ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നേരത്തെ പുരുഷ ടീം കോച്ച് ആയിരുന്ന ഷോര്‍ഡിനെ കോമണ്‍വെല്‍ത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വനിതാ ടീമിന്റെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

Story first published: Thursday, May 17, 2018, 8:17 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍