യോഗ്യതാ മത്സരം: ബ്രസീലിനും അര്‍ജന്റീനക്കും ജയം, ഹാട്രിക്കോടെ പെലെയെ മറികടന്ന് മെസ്സി

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ലോകകപ്പ് തെക്കേ അമേരിക്ക യോഗ്യതാ റൗണ്ട് മത്സരത്തില്‍ കുതിപ്പ് തുടര്‍ന്ന് ബ്രസീലും അര്‍ജന്റീനയും. അര്‍ജന്റീന ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീല്‍ കീഴടക്കിയത്. ബ്രസീലും അര്‍ജന്റീനയും തോല്‍വി അറിയാതെയാണ് യോഗ്യതാ റൗണ്ടില്‍ കുതിപ്പ് തുടരുന്നത്. ബ്രസീല്‍ കളിച്ച എല്ലാ മത്സരവും ജയിച്ചപ്പോള്‍ അര്‍ജന്റീനക്ക് മൂന്ന് മത്സരം സമനില വഴങ്ങേണ്ടിവന്നു.

Lionel Messi Breaks Pele's Record To Become The King Of South America | Oneindia Malayalam

ബൊളീവിയക്കെതിരേ ലയണല്‍ മെസ്സി കളം നിറഞ്ഞാടിയതാണ് അര്‍ജന്റീനക്ക് വമ്പന്‍ജയം സമ്മാനിച്ചത്. ഹാട്രിക് നേടിയ മെസ്സി ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ഗോള്‍ റെക്കോഡും തകര്‍ത്തു. അന്താരാഷ്ട്ര കരിയറിലെ പെലെയുടെ 77 ഗോളുകളെന്ന നേട്ടമാണ് മെസ്സി മറികടന്നത്. ഒപ്പം അന്താരാഷ്ട്ര കരിയറില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന ദക്ഷിണ അമേരിക്കന്‍ താരമെന്ന നേട്ടവും മെസ്സി സ്വന്തം പേരിലാക്കി. 14ാം മിനുട്ടില്‍ പെരീഡസിന്റെ അസിസ്റ്റില്‍ വലകുലിക്കിയ മെസ്സി പെലെയുടെ റെക്കോഡിനൊപ്പമെത്തി. 64ാം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടിയതോടെയാണ് മെസ്സി പെലെയെ മറികടന്നത്. 88ാം മിനുട്ടിലാണ് മെസ്സി ഹാട്രിക് പൂര്‍ത്തിയാക്കിയത്. എട്ട് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും മൂന്ന് സമനിലയുമടക്കം 18 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്റീനയുള്ളത്.

അതേ സമയം പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മഞ്ഞപ്പട തകര്‍ത്തത്. നെയ്മറും ബാര്‍ബോസയും മുന്‍നിരയില്‍ അണിനിരന്ന് 4-4-2 ഫോര്‍മേഷനില്‍ ബ്രസീല്‍ ഇറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മേഷനിലാണ് പെറു ഇറങ്ങിയത്. 15ാം മിനുട്ടില്‍ എവര്‍ട്ടന്‍ റിബൈറോയിലൂടെ ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ 40ാം മിനുട്ടില്‍ നെയ്മറാണ് ടീമിന്റെ രണ്ടാം ഗോള്‍ നേടിയത്. എട്ട് മത്സരത്തില്‍ നിന്ന് 24 പോയിന്റുമായി ബ്രസീലാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത്. 19 ഗോളുകള്‍ എതിര്‍ പോസ്റ്റിലെത്തിച്ച ബ്രസീല്‍ രണ്ട് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.

മറ്റൊരു മത്സരത്തില്‍ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വേ തോല്‍പ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 86ാം മിനുട്ടില്‍ ഉറുഗ്വേ നേടിയ ഗോള്‍ വാറിലൂടെ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ നിഷേധിക്കപ്പെട്ടു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഗാസ്റ്റോന്‍ പെരീറോ ഉറുഗ്വേയ്ക്ക് ആവേശം ജയം നല്‍കുന്ന ഗോള്‍ സമ്മാനിക്കുകയായിരുന്നു. ഒമ്പത് മത്സരത്തില്‍ നിന്ന് നാല് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമടക്കം 15 പോയിന്റുള്ള ഉറുഗ്വേ മൂന്നാം സ്ഥാനത്താണ്.

Also Read : T20 World Cup 2021: അഫ്ഗാന്‍ ടീം പ്രഖ്യാപനം അറിയിച്ചില്ല, നായകസ്ഥാനം രാജിവെച്ച് റാഷിദ് ഖാന്‍
അതേ സമയം ചിലിയെ 3-1നാണ് കൊളംബിയ മുട്ടുകുത്തിച്ചത്. നാലാം മിനുട്ടില്‍ത്തന്നെ കൊളംബിയ ഗോള്‍ നേടിയെങ്കിലും അത് ഓഫ്‌സൈഡാണെന്ന് വാര്‍ പരിശോധനയിലൂടെ വിധിച്ചു. 19ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി മിഗ്യൂയല്‍ ബോര്‍ജെ കൊളംബിയയുടെ അക്കൗണ്ട് തുറന്നു. 20ാം മിനുട്ടില്‍ ബോര്‍ജ തന്നെ ലീഡുയര്‍ത്തി. 56ാം മിനുട്ടില്‍ ജീന്‍ മെനിസസിലൂടെ ഒരു ഗോള്‍ മടക്കി ചിലി തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ 74ാം മിനുട്ടില്‍ വലകുലുക്കി ലൂയിസ് ഡിയാസ് കൊളംബിയക്ക് ജയം ഉറപ്പിക്കുകയായിരുന്നു. ഒമ്പത് മത്സരത്തില്‍ നിന്ന് മൂന്ന് ജയം നാല് സമനില രണ്ട് തോല്‍വിയടക്കം 13 പോയിന്റുള്ള കൊളംബിയ അഞ്ചാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ വെനസ്വേലയെ 2-1ന് പരാഗ്വെ തോല്‍പ്പിച്ചു.ഏഴാം മിനുട്ടില്‍ ഡേവിഡ് മാര്‍ട്ടിനെസും 46ാം മിനുട്ടില്‍ കാക്കുവും പരാഗ്വെയ്ക്കായി വലകുലുക്കിയപ്പോള്‍ 90ാം മിനുട്ടില്‍ ജോണ്‍ ചാന്‍സിലറാണ് വെനസ്വേലയുടെ ആശ്വാസ ഗോള്‍ നേടിയത്. 11 പോയിന്റുള്ള പരാഗ്വെ ആറാം സ്ഥാനത്തും 4 പോയിന്റുള്ള വെനസ്വേല 10ാം സ്ഥാനത്തുമാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
പ്രവചനങ്ങൾ
VS
Story first published: Friday, September 10, 2021, 10:46 [IST]
Other articles published on Sep 10, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X