വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ഫ്രാന്‍സിന്റെ വിജയ തന്ത്രം; ക്രൊയേഷ്യക്ക് പിഴച്ചതെവിടെ?

ക്രൊയേഷ്യക്ക് പിഴച്ചതെവിടെ? | Oneindia Malayalam

എതിരാളികളേക്കാള്‍ നന്നായി കളിച്ചാല്‍ മാത്രം പോര, തന്ത്രങ്ങളിലൂടെ ഗോളാക്കി മാറ്റുമ്പോഴാണ് ഫുട്‌ബോള്‍ മല്‍സരത്തില്‍ ഒരു ടീം വിജയിക്കുന്നത്. ലോകകപ്പിലെന്നല്ല, പല ടൂര്‍ണമെന്റുകളിലും ഈ സമവാക്യം സത്യമാണെന്ന് തെളിഞ്ഞതാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ഈ ലോകകപ്പില്‍ പല പ്രമുഖരും മോശം കളിക്കൊണ്ടല്ല പുറത്തായത്. പകരം ഫിനിഷിങിലെ പോരായ്മയായിരുന്നു കാരണം.

റഷ്യന്‍ ഫിഫ ലോകകപ്പില്‍ ഫ്രാന്‍സും ക്രൊയേഷ്യയും ഏറ്റുമുട്ടിയപ്പോഴും ഇതാണ് സംഭവിച്ചത്. ഫ്രാന്‍സിനേക്കാള്‍ നന്നായി ക്രൊയേഷ്യ കളിച്ചു. പക്ഷേ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഫ്രഞ്ച് പട കിരീടത്തില്‍ മുത്തമിടുകയാണുണ്ടായത്.

francec

ദെഷാംപ്‌സിന്റ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കി ഫ്രഞ്ച് പട


ഈ ലോകകപ്പില്‍ വിജയകുതിപ്പ് തുടരുമ്പോഴും ചില വിമര്‍ശനങ്ങള്‍ നേരിട്ട ടീമാണ് ഫ്രാന്‍സ്. മറ്റൊന്നുമല്ല, പ്രതിരോധത്തിലൂന്നി കളിക്കുന്ന ദിദിയര്‍ ദെഷാംപ്‌സിന്റെ തന്ത്രങ്ങളാണ് ഫ്രാന്‍സ് കളിക്കളത്തില്‍ ഭൂരിഭാഗ മല്‍സരങ്ങളിലും പുറത്തെടുത്തത്.

പക്ഷേ, നിര്‍ണായക സമയങ്ങളിലെല്ലാം ദെഷാംപ്‌സിന്റെ കുട്ടികള്‍ തന്ത്രങ്ങളും മാറ്റിപിടിച്ചിട്ടുണ്ട്. ക്രൊയേഷ്യക്കെതിരേ കളിയുടെ ഒന്നാംപകുതിയില്‍ പ്രയോഗിച്ച തന്ത്രമായിരുന്നില്ല രണ്ടാംപകുതിയില്‍ ഫ്രാന്‍സ് പുറത്തെടുത്തത്.

ഒന്നാംപകുതിയില്‍ പ്രതിരോധത്തിലൂന്നി കളിക്കാനാണ് ഫ്രാന്‍സ് ശ്രമിച്ചത്. അതിനിടെയില്‍ ഭാഗ്യത്തിന്റെ തണലിലേറി കിട്ടിയ രണ്ടവസരങ്ങള്‍ ക്രൊയേഷ്യയുടെ ഗോള്‍ വലയിലെത്തിക്കാനായത് ഫ്രാന്‍സിന് നേട്ടമായി. ആന്റോണിയോ ഗ്രീസ്മാന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ക്രൊയേ്ഷ്യന്‍ താരം മരിയോ മാന്‍ഡ്യൂകിച്ചിന്റെ തലയില്‍ തട്ടി സെല്‍ഫ് ഗോളാവുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച പെനാല്‍റ്റിയും ഒന്നാംപകുതിയില്‍ ഫ്രാന്‍സിന് നേട്ടമായി.

കളിയുടെ രണ്ടാംപകുതിയില്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ ആക്രമണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി കളിച്ച അവസരം ഫ്രാന്‍സ് നന്നായി മുതലെടുത്തു. പ്രതിരോധത്തിനൊപ്പം മല്‍സരത്തില്‍ ഫ്രാന്‍സ് നന്നായി ആക്രമിച്ചു കളിച്ചതും രണ്ടാംപകുതിയിലായിരുന്നു. ക്രൊയേഷ്യന്‍ വിള്ളലുകള്‍ നന്നായി മുതലെടുത്തായിരുന്നു പോള്‍ പോഗ്ബയും കിലിയന്‍ എംബാപ്പെയും ലക്ഷ്യത്തിലെത്തിച്ചത്. ഫ്രഞ്ച് പടയുടെ കൗണ്ടര്‍ അറ്റാക്കിങില്‍ ക്രൊയേഷ്യക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

croatia

ക്രൊയേഷ്യയുടെ തോല്‍വിയുടെ കാരണം

പന്തടക്കത്തില്‍ മുന്‍തൂക്കം നേടാനായെങ്കിലും ഗോളാക്കി മാറ്റുന്നതില്‍ ക്രൊയേഷ്യന്‍ മുന്നേറ്റനിരയും മധ്യനിരയും ഒരുപോലെ പരാജയപ്പെടുകയായിരുന്നു. ഫ്രഞ്ച് പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ കഴിയാതെ പോയതും ക്രൊയേഷ്യക്ക് വിനയായി. സെല്‍ഫ് ഗോളും പെനാല്‍റ്റി സംഭാവനയും ക്രൊയേഷ്യ ഫ്രാന്‍സിന്റെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കാനിടയാക്കിയതും തോല്‍വിയുടെ പ്രധാന കാരണമാണ്.

രണ്ടാംപകുതിയില്‍ പ്രതിരോധ താരങ്ങള്‍ വരെ കയറി കളിച്ചത് ഒരുപക്ഷേ തിരിച്ചുവരാന്‍ കഴിയുന്ന മല്‍സരത്തെ വിദൂരമാക്കി. ക്രൊയേഷ്യ നല്‍കിയ ഈ അവസരം ഫ്രാന്‍സ് മുതലാക്കുകയും ചെയ്തു. ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്കുകള്‍ ക്രൊയേഷ്യന്‍ പ്രതിരോധനിരയ്ക്ക് തടുക്കാന്‍ കഴിയാത്തതും തോല്‍വിയുടെ മാര്‍ജിന്‍ വര്‍ധിപ്പിച്ചു. ഒന്നാംപകുതിയില്‍ ലഭിച്ച ചില സുവര്‍ണാവസരങ്ങള്‍ ക്രൊയേഷ്യ നഷ്ടപ്പെടുത്തിയതും മല്‍സരഫലം വിപരീതമാക്കി. ഇവാന്‍ പെരിസിച്ചിന്റെ തകര്‍പ്പന്‍ ഗോളാണ് മല്‍സരത്തില്‍ ക്രൊയേഷ്യക്ക് ആശ്വസിക്കാനുള്ളത്. ചുരുക്കി പറഞ്ഞാല്‍, ഫ്രാന്‍സിന്റെ തന്ത്രപരമായ കളിയില്‍ ക്രൊയേഷ്യക്ക് പിടിച്ചുനില്‍ക്കാനായില്ല.

Story first published: Monday, July 16, 2018, 10:34 [IST]
Other articles published on Jul 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X