വീണ്ടും ബോൾട്ടിനെ പരിശീലനത്തിന് വിളിച്ച് ബൊറൂസിയ.. പരിശീലനം മൂന്ന് ആഴ്ച്ചത്തേക്ക്

Posted By: Desk

ജമൈക്കയുടെ സ്‌പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾഡ് വീണ്ടും ബൊറൂസിയയുടെ മൈതാനത് പന്തുതട്ടാനിറങ്ങുന്നു.കഴിഞ്ഞ മാസം രണ്ടു ദിവസം ബോൾഡ് ബൊറൂസിയയിൽ ട്രയൽസ് നടത്തിയിരുന്നു.ഒരു മികച്ച പരിശീലന കാലയളവ് അദ്ദേഹത്തിന് ആവശ്യമാണെന്ന് ബൊറൂസിയ പരിശീലകൻ പീറ്റർ സ്റ്റോജർ അന്ന് സൂചിപ്പിച്ചിരുന്നു.അതുകൊണ്ടുതന്നെയാണ് ബോൾട്ടിനെ വീണ്ടും ഒരു നീണ്ട പരിശീലനത്തിന് ബോറുസിയ വിളിച്ചിരിക്കുന്നത്.ഇതൊരു മികച്ച അവസരമാണ് ഞാൻ ഒരു നേരം പോക്കിനല്ല അവിടെ പോകുന്നത്,പലരും വിചാരിക്കും ഞാൻ എവിടെയൊക്കെ ചുറ്റിക്കറങ്ങാനാണ് പോകുന്നതെന്ന്.എന്നാൽ ഞാൻ ഇതിനെ ഒരു ഗൗരവമുള്ള കാര്യമായിട്ടാണ് കാണുന്നത്,ബോൾഡ് പറഞ്ഞു.


രണ്ടാഴ്ച്ചക്കുള്ളിൽ തന്നെ ബോൾഡ് ബോറുസിയയിലെത്തുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.എൻ്റെ ജീവിതത്തിൽ എന്താണ് ആവിശ്യം അത് ഞാൻ ഏതായാലും നേടിയിരിക്കും,ജീവിതത്തിൽ ഇപ്പോഴും വെല്ലുവിവിളികൾ എൻ്റെ മുമ്പിൽ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു .കാരണം എനിക്ക് വെല്ലുവിളികളെ ഇഷ്ടമാണ്.ഇതാണെന്റെ ഇപ്പോഴത്തെ വെല്ലുവിളി ബോൾഡ് പറഞ്ഞു.കഴിഞ്ഞ മാസത്തെ പരിശീലനത്തിനിടയിൽ ബോൾട്ട് ഹെഡ് ചെയ്ത് ​ഗോൾ നേടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.അതുപോലെ പരിശീലനത്തിനെത്തിയ ബോൾട്ടിനെ കാണാൻ പതിനായിരങ്ങളാണ് ബോറുസിയയുടെ ഹോം ഗ്രൗണ്ടിലെത്തിയത്.

ussain

2017 ലെ ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പോടെ ബോൾഡ് ട്രാക്കിൽ നിന്ന് വിരമിച്ചു.അതിനുശേഷമാണ് ഒരു പ്രൊഫഷണൽ ഫുട്ബോളറാകാനുള്ള ശ്രമങ്ങൾ ബോൾഡ് ആരംഭിച്ചത്.100,200 മീറ്റർ ഇനങ്ങളിൽ ലോക റെക്കോർഡുകൾ ഈ ഇതിഹാസത്തിന്റെ പേരിലാണ്.

Story first published: Friday, April 13, 2018, 14:58 [IST]
Other articles published on Apr 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍