റോസ്തോവ്: ലോകകപ്പിന്റെ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയ്ക്കു മുന്നില്‍ വിറച്ചതിനു പിന്നാലെ മറ്റൊരു വമ്പന്‍ ടീമും വിറച്ചു ജയിച്ചു. പ്രഥമ ചാംപ്യന്മാരും ലാറ്റിനമേരിക്കയിലെ കരുത്തുറ്റ ടീമുമായ ഉറുഗ്വേയാണ് ഗ്രൂപ്പ് എയില്‍ ജയത്തിനു വേണ്ടി ഇഞ്ചോടിഞ്ച് പൊരുതിയത്. സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് ഉറുഗ്വേ മറികടക്കുകയായിരുന്നു. ഈ ജയത്തോടെ ഉറുഗ്വേ പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സൗദി പുറത്തായി.
സൂപ്പര്‍ താരം ലൂയിസ് സുവാരസാണ് ഉറുഗ്വേയുടെ വിജയഗോള്‍ നേടിയത്. കരിയറിലെ 100ാമത്തെ മല്‍സരത്തില്‍ ഇറങ്ങിയ സുവാരസ് 23ാം മിനിറ്റിലാണ് കളിയുടെ വിധി നിര്‍ണയിച്ച ഗോളിന് അവകാശിയായത്. തോറ്റെങ്കിലും അഭിമാനം നല്കുന്ന പ്രകടനമാണ് സൗദി പുറത്തെടുത്തത്. പാസിങിലും പന്തടക്കത്തിലുമെല്ലാം സൗദിക്കായിരുന്നു മേല്‍ക്കൈ. മുന്നേറ്റനിരയുടെ മൂര്‍ച്ചയില്ലായ്മയാണ് സൗദിക്കു തിരിച്ചടിയായത്.
ഉറുഗ്വേ പ്രീക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ സൗദി പുറത്തായി
Congratulations to @Uruguay, who have qualified for the knock-out stages!#URU#WorldCup pic.twitter.com/LZpWa1ggVH
— FIFA World Cup 🏆 (@FIFAWorldCup) June 20, 2018
ഫൈനല്‍ വിസില്‍. ഉറുഗ്വേയ്ക്കു 1-0ന്റെ ജയം
#URUKSA | Final del partido en el Arena Rostov.@SaudiNT 0-1 @Uruguay
— Selección Uruguaya (@Uruguay) June 20, 2018
Gol: 22´ Luis Suárez (URU)
¡La Celeste clasificó a Octavos de Final de #Rusia2018! #ElEquipoQueNosUne pic.twitter.com/LYCTmOeTHs
കളി 75 മിനിറ്റ് കഴിഞ്ഞു. ഇനി ശേഷിക്കുന്നത് 15 മിനിറ്റ് മാത്രം. സൗദി തിരിച്ചടിക്കുമോ?
#URUKSA | Van 75 minutos de juego en el Arena Rostov.
— Selección Uruguaya (@Uruguay) June 20, 2018
Arabia Saudita 0-1 Uruguay pic.twitter.com/5q9JNVyepq
കളി 60ാം മിനിറ്റിലേക്ക് നീങ്ങവെ രണ്ടാംപകുതിയില്‍ ഉറച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ഇരുടീമിനുമായില്ല
രണ്ടാംപകുതിക്ക് തുടക്കം
ബോള്‍ പൊസെഷനില്‍ സൗദിയുടെ ആധിപത്യം
Key stats:
— FIFA World Cup 🏆 (@FIFAWorldCup) June 20, 2018
👉@LuisSuarez9 is the first player to score for @Uruguay at three World Cups
👉 We've had ANOTHER goal from a set-piece at this #WorldCup#URUKSA pic.twitter.com/H22ZvQxtEX
ഒന്നാംപകുതി അവസാനിച്ചു. സുവാരസിന്റെ ഗോളില്‍ ഉറുഗ്വേ 1-0ന് മുന്നിട്ടുനില്‍ക്കുന്നു
Luis Suárez scores on his 100th #URU appearance 🎯👏
— UEFA Champions League (@ChampionsLeague) June 20, 2018
🇺🇾💯
⚽️52 #UCL #WorldCup pic.twitter.com/Ej0fikFxWA
പോരാട്ടം ഇഞ്ചോടിഞ്ച്
#URUKSA | Van 30 minutos de juego en el Arena Rostov.
— Selección Uruguaya (@Uruguay) June 20, 2018
Arabia Saudita 0-1 Uruguay#ElEquipoQueNosUne pic.twitter.com/CtmpeNBE7x
26ാം മിനിറ്റില്‍ ഉറുഗ്വേ ഗോള്‍കീപ്പര്‍ മസ്ലേരയുടെ തകര്‍പ്പന്‍ സേവ് സൗദിക്ക് സമനില നിഷേധിച്ചു.
23ാം മിനിറ്റിലാണ് സുവാരസ് വലകുലുക്കിയത്. ഇടതുമൂലയില്‍ നിന്നുള്ള ഉറുഗ്വേയുടെ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ സൗദിക്കു പിഴച്ചു. ബോക്സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സുവാരസിന് പന്ത് വലയിലേക്ക് വഴി കാണിക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ
Luis Suárez has scored more goals for #URU than any other player in the nation's history.
— Squawka Football (@Squawka) June 20, 2018
52nd goal on his 100th cap. 🇺🇾 pic.twitter.com/jzsEQyeUoI
കരിയറിലെ 100ാം മല്‍സരത്തില്‍ ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാരസിന് ഗോള്‍
#URUKSA | Gol de @Uruguay, @LuisSuarez9.
— Selección Uruguaya (@Uruguay) June 20, 2018
22´ Arabia Saudita 0-1 Uruguay pic.twitter.com/COfHDunYFB
ഗോള്‍... ഉറുഗ്വേ 1-0ന് മുന്നില്‍
On his 100th #URU appearance, too!@LuisSuarez9 grabs his first goal of the 2018 FIFA #WorldCup to give @Uruguay the lead!#URUKSA 1-0 pic.twitter.com/xe3pcLBBDJ
— FIFA World Cup 🏆 (@FIFAWorldCup) June 20, 2018
സൗദിയെ പ്രതിരോധത്തിലാക്കി ഉറുഗ്വേയുടെ മികച്ച ചില മുന്നേറ്റങ്ങള്‍. പക്ഷെ ഗോളിക്കു ഭീഷണിയുയര്‍ത്തുന്ന ഷോട്ടുകളൊന്നും ഉറുഗ്വേ പരീക്ഷിച്ചിട്ടില്ല
ആദ്യ കളിയില്‍ റഷ്യയോട് തകര്‍ന്നടിഞ്ഞ സൗദിയെയല്ല മല്‍സരത്തില്‍ കാണുന്നത്. ആദ്യ 10 മിനിറ്റില്‍ ഉറുഗ്വേയ്ക്കൊപ്പം നില്ക്കുന്ന പ്രകടനമാണ് സൗദി നടത്തുന്നത്
വിസില്‍ മുഴങ്ങി, ഉറുഗ്വേ- സൗദി അറേബ്യ പോരാട്ടത്തിന് തുടക്കം
ആവേശത്തില്‍ ഉറുഗ്വേ ആരാധകര്‍
Uruguay fans are taking over Rostov! 🇺🇾#URUKSA #WorldCup pic.twitter.com/nodNBOkO8T
— Goal India (@Goal_India) June 20, 2018
ഇരുടീമിന്റെയും പ്ലെയിങ് ഇലവന്
Now, on to Match 2...
— FIFA World Cup 🏆 (@FIFAWorldCup) June 20, 2018
Here are the teams for #URUKSA 👇@Uruguay // @SaudiNT_EN pic.twitter.com/Jp3zCm61Ah
പ്രീക്വാര്‍ട്ടര്‍ മോഹവുമായാണ് ഉറുഗ്വേ ഇറങ്ങുന്നത്. ഉറുഗ്വേ സ്റ്റാര്‍ ലൂയിസ് സുവാരസിന്റെ 100ാമത്തെ മല്‍സരമെന്ന പ്രത്യേകത കൂടി കളിക്കുണ്ട്
Congrats, @LuisSuarez9! #URUKSA pic.twitter.com/zul9eauhn3
— FIFA World Cup 🏆 (@FIFAWorldCup) June 20, 2018