Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ താരങ്ങളല്ല; ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ ഈ ഫ്രഞ്ചുതാരത്തിന്റേത്

സൂറിച്ച്: റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോള്‍ ഏതെന്ന് തെരഞ്ഞെടുക്കപ്പെട്ടു. അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സിന്റെ റൈറ്റ് ബാക്ക് ബെഞ്ചമിന്‍ പവാര്‍ഡ് നേടിയ ഗോളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പരസ്യ വോട്ടെടുപ്പിലൂടെയാണ് ഫിഫ മികച്ച ഗോളിന്റെ ഉടമയെ തെരെഞ്ഞെടുത്തത്.

pavard

ലൂക്കാസ് ഹെര്‍ണാണ്ടസ് മറിച്ചു നല്‍കിയ പന്ത് പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നും ഒരു വലം കാലന്‍ ഹാഫ് വോളിയിലൂടെ പവാര്‍ഡ് വലയിലെത്തിക്കുകയായിരുന്നു. 2-1 എന്ന നിലയില്‍ ഫ്രാന്‍സ് പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു പവാര്‍ഡിലൂടെ സമനിലഗോള്‍ എത്തിയത്. മത്സരത്തില്‍ 4-3 ന് ജയിച്ച ഫ്രാന്‍സ് വിജയക്കുതിപ്പ് നടത്തി ലോകകപ്പ് കിരീടവും സ്വന്തമാക്കി.

നേരത്തെ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നും, യുവതാരത്തിനുള്ള അവാര്‍ഡ് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ ബെല്‍ജിയത്തിന്റെ തിബൗട്ട് കുര്‍ട്ടോയിസിനും ലഭിച്ചു.


Story first published: Thursday, July 26, 2018, 11:37 [IST]
Other articles published on Jul 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+