Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് സംപ്രേക്ഷണം; പരസ്യത്തിലൂടെ സോണി നേടിയത് ശതകോടികളുടെ വരുമാനം

ദില്ലി: ഇന്ത്യയില്‍ ഫിഫ ലോകകപ്പ് 2018 സംപ്രേക്ഷണം ചെയ്ത സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്കസ് ഇന്ത്യ(എസ്പിഎന്‍) വരുമാനത്തിന്റെയും കാഴ്ചക്കാരുടെയും കണക്കുകള്‍ പുറത്തുവിട്ടു. ആകെ 110.5 മില്യണ്‍ കാഴ്ചക്കാരാണ് ലോകകപ്പ് ഇന്ത്യയിലെ ടെലിവിഷനിലൂടെ കണ്ടത്. സോണി ടെന്‍ 2, സോണി ടെന്‍ 3, ഇഎസ്പിഎന്‍ എന്നിവയിലൂടെ ജൂണ്‍ 14 മുതല്‍ ഫൈനല്‍ വരെ കണ്ട കണക്ക് പ്രകാരമാണിത്.

ജൂലൈ 15ന്റെ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം 51.2 മില്യണ്‍ പ്രേക്ഷകര്‍ കണ്ടു. ഇത് കൂടാതെ 70 മില്യണ്‍ കാഴ്ചക്കാര്‍ എസ്പിഎന്‍ ലൈവ് സ്ട്രീമിങ് പ്ലാറ്റ് ഫോം ആയ സോണി ലൈവിലൂടെയും കാണുകയുണ്ടായി. ഇത്തവണ നാല് പ്രാദേശിക ഭാഷകളില്‍ ലൈവ് കമന്ററി ഉള്‍പ്പെടെ പ്രക്ഷേപണം ചെയ്തത് വിജയമായെന്ന് സോണിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

football

ഹിന്ദിയും ഇംഗ്ലീഷും കൂടാതെ ബംഗാളി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടായിരുന്നു പ്രക്ഷേപണം. 40.7 മില്യണ്‍ പ്രേക്ഷകര്‍ പ്രാദേശിക കമന്ററിയില്‍ ആകൃഷ്ടരായിട്ടുണ്ട്. ബംഗാളില്‍ 22.2 മില്യണ്‍, കേരളത്തില്‍ 17.8 മില്യണ്‍, മഹാരാഷ്ട്രയിലും ഗോവയിലുമായ 12.8 മില്യണ്‍ അസം, നോര്‍ത്ത് ഈസ്റ്റ്, സിക്കിം 11.4 മില്യണ്‍ ആളുകളും ലോകകപ്പ് വിവിധ ചാനലുകളിലൂടെ കണ്ടു.

ലക്ഷ്യമിട്ടതിലധികം പ്രേക്ഷകരും വരുമാനവും ലഭിച്ചതില്‍ അത്യധികം സന്തോഷത്തിലാണ് സോണി. ഇന്ത്യയില്‍ കായിക രംഗത്തുള്ള സ്വീകാര്യത വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെന്ന് സോണിയുടെ ചീഫ് റവന്യൂ ഓഫീസര്‍ രാജേഷ് കൗള്‍ പറഞ്ഞു. 10 സെക്കന്റിന് ആറു ലക്ഷത്തോളം രൂപയാണ് സോണി നാല്‍പതോളം പരസ്യങ്ങള്‍ക്ക് ഈടാക്കിയിരുന്നത്. ഇതിലൂടെ 200 കോടി രൂപ വരുമാനമുണ്ടാക്കി. 2014 ലോകകപ്പില്‍ ഇത് 100 കോടിയായിരുന്നു.

Story first published: Friday, July 27, 2018, 17:01 [IST]
Other articles published on Jul 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+