
കുറച്ച് ഓവറായിപ്പോയി
നേരത്തേ ഒരു അഭിമുഖത്തില്‍ താന്‍ അഭിനയിക്കുകയായിരുന്നില്ലെന്നു വ്യക്തമാക്കിയ നെയ്മര്‍ പക്ഷെ ഇത്തവണ കുറ്റം ഏറ്റിരിക്കുകയാണ്. കളിക്കളത്തില്‍ താന്‍ കുറച്ച് ഓവറാക്കിയതായി പരിക്ക് അഭിനയിച്ചതിനെക്കുറിച്ച് താരം പ്രതികരിച്ചു.
ഇതാദ്യമായാണ് ലോകകപ്പില്‍ തന്റെ പ്രവര്‍ത്തിയില്‍ ചിലതൊക്കെ അഭിനയമായിരുന്നുവെന്ന് നെയ്മര്‍ സമ്മതിക്കുന്നത്.

നിങ്ങള്‍ക്കും തോന്നുന്നുണ്ടാവാം
ലോകകപ്പിനിടെ തന്റെ പ്രവര്‍ത്തികള്‍ കുറച്ച് ഓവറേല്ലേയെന്ന് നിങ്ങള്‍ക്കു തോന്നിയുണ്ടാവാം. അതെ, ചില സമയങ്ങളില്‍ കുറച്ച് ഓവറായിപ്പോയിട്ടുണ്ടെന്നത് സത്യമാണ്.
എന്നാല്‍ കളിക്കളത്തില്‍ താന്‍ ഫൗള്‍ ചെയ്യപ്പെട്ടുവെന്നത് സത്യമാണ്. അത് അഭിനയമല്ല, മറിച്ച് വേദന കൊണ്ട് തന്റെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റമാണ് ചില സമയങ്ങളില്‍ ഓവറായിപ്പോയതെന്നും നെയ്മര്‍ മനസ്സ്തുറന്നു.

മല്‍സരശേഷം പ്രതികരിച്ചില്ല
ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. മല്‍സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും നെയ്മര്‍ വിസമ്മതിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.
ഇന്‍സ്റ്റാഗ്രാം വഴിയാണ് അദ്ദേഹം ലോകകപ്പില്‍ നിന്നുള്ള ബ്രസീലിന്റെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ചത്.

നിരാശരാക്കാന്‍ അറിയില്ല
വിജയിക്കുമ്പോള്‍ മാത്രം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിക്കാന്‍ ഇഷ്ടമുള്ളതു കൊണ്ടല്ല അന്ന് സംസാരിക്കാന്‍ തയ്യാറാവാതിരുന്നതെന്നു നെയ്മര്‍ വ്യക്തമാക്കി. നിങ്ങളുടെ നിരാശ എങ്ങനെ ഇല്ലാതാക്കുമെന്ന് അറിയാത്തതിനാലാണ് അന്ന് അങ്ങനെ പെരുമാറിയത്. ചിലപ്പോള്‍ അപമര്യാദയായി പെരുമാറിയിട്ടുള്ളത്, താനൊരു പ്രശ്‌നക്കാരന്‍ ആയതിനാല്‍ അല്ലെന്നും താരം പറഞ്ഞു.

വീണതല്ല, വീഴ്ത്തപ്പെട്ടത്
ലോകകപ്പിലെ മിക്ക മല്‍സരങ്ങളിലും താന്‍ മനപ്പൂര്‍വ്വം ഗ്രൗണ്ടില്‍ വീണതമല്ല, മറിച്ച് എതിര്‍ താരങ്ങളാല്‍ വീഴ്ത്തപ്പെടുകയായിരുന്നുവെന്ന് നെയ്മര്‍ മനസ്സ്തുറന്നു. ലോകകപ്പിന്റെ ക്വാട്ടര്‍ ഫൈനലില്‍ ബെില്‍ജിയത്തോടേറ്റ തോല്‍വി തനിക്കുണ്ടാക്കിയ ദുഖവും വേദനയും വളരെയേറെയായിരുന്നു. നേരത്തേ കണംകാലിന് പരിക്കേറ്റു വിശ്രമത്തിലായിരുന്നപ്പോള്‍ പോലും ഇത്രയധികം വേദന താന്‍ അനുഭവിച്ചിട്ടില്ലെന്നും സൂപ്പര്‍ താരം പറയുന്നു.


Click it and Unblock the Notifications














