Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നയിക്കാന്‍ മാത്രമല്ല, വഴികാട്ടാനും ഇനി ലയണല്‍.. ഒപ്പം അയ്മറും, അര്‍ജന്റൈന്‍ കോച്ചുമാരെ പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പില്‍ വന്‍ പ്രതീക്ഷകളുമായെത്തി ആരാധകരെ നിരാശയിലാഴ്ത്തിയ ടീമായിരുന്നു ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീന. ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിക്കു കീഴില്‍ അര്‍ജന്റീന ലോക കിരീടമുയര്‍ത്തുമെന്ന് ആരാധകര്‍ സ്വപ്‌നം കാണുകയും ചെയ്തു. എന്നാല്‍ റഷ്യയില്‍ കളിച്ച നാലു കളികളില്‍ ഒന്നില്‍ മാത്രമാണ് അര്‍ജന്റീനയ്ക്കു ജയിക്കാനായത്. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് മെസ്സിയും സംഘവും പുറത്താവുകയും ചെയ്തു.

ലോകകപ്പ് ദുരന്തത്തിനു ശേഷം ജോര്‍ജെ സാംപോളി അര്‍ജന്റൈന്‍ പരിശീലകസ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. തുടര്‍ന്നു പുതിയ കോച്ചിനായുള്ള തിരച്ചിലില്‍ ആയിരുന്നു ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീം. ഒടുവില്‍ അര്‍ജന്റീന അവരെ കണ്ടെത്തുകയും ചെയ്തു.

പരിശീലിപ്പിക്കാന്‍ രണ്ടു പേര്‍

പരിശീലിപ്പിക്കാന്‍ രണ്ടു പേര്‍

പതിവില്‍ നിന്നും വ്യത്യസ്തമായി രണ്ടു പേരെയാണ് ഇത്തവണ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പരിശീലകരായി നിയമിച്ചിരിക്കുന്നത്. നേരത്തേ സാധ്യതാ ലിസ്റ്റിലൊന്നും ഇവരുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നില്ല.
ലയണല്‍ സ്‌കലോനിയും അര്‍ജന്റീനയുടെ മുന്‍ സൂപ്പര്‍ താരം പാബ്ലോ അയ്മറുമാണ് ഇനി ദേശീയ ടീമിന് തന്ത്രങ്ങളൊരുക്കുക. താല്‍ക്കാലിക കോച്ചുമാരായാണ് ഇരുവരെയും എഎഫ്എ നിയമിച്ചിരിക്കുന്നത്. സ്‌കലോനിയും അര്‍ജന്റീനയുടെ മുന്‍ താരമാണ്.

ജൂനിയര്‍ ടീം പരിശീലകര്‍

ജൂനിയര്‍ ടീം പരിശീലകര്‍

നിലവില്‍ അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിന്റെ പരിശീലകനാണ് സ്‌കലോനി. അയ്മറാവട്ടെ അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാണ്. സ്ഥിരം കോച്ചിനെ കണ്ടെത്തുന്നതു വരെ സ്‌കലോനിയും അയ്മറും തന്നെ സീനിയര്‍ ടീമിനെയും പരിശീലിപ്പിക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സപ്തംബറില്‍ മല്‍സരങ്ങള്‍

സപ്തംബറില്‍ മല്‍സരങ്ങള്‍

സ്‌കലോനിക്കും അയ്മറിനും കീഴില്‍ അര്‍ജന്റീനയുടെ ആദ്യ മല്‍സരം സപ്തംബറിലായിരിക്കും. ലാറ്റിനമേരിക്കയിലെ മുന്‍നിര ടീമുകളിലൊന്നായ കൊളംബിയക്കെതിരേയും കോണ്‍കകാഫില്‍ നിന്നുള്ള ഗ്വാട്ടിമാലയ്‌ക്കെതിരേയുമാണ് അര്‍ജന്റീന സൗഹൃദമല്‍സരങ്ങളില്‍ ഏറ്റുമുട്ടുന്നത്.

 ഒപ്പം പ്രവര്‍ത്തിച്ചു

ഒപ്പം പ്രവര്‍ത്തിച്ചു

സീനിയര്‍ ടീമിനൊപ്പം ഇതാദ്യമായല്ല സ്‌കലോനി പ്രവര്‍ത്തിക്കുന്നത്. മുന്‍ കോച്ചായിരുന്ന സാംപോളിക്കു കീഴില്‍ സഹായിയായി സീനിയര്‍ ടീമിനൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന എഎഫ്എയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്. സ്‌കലോനിക്കും അയ്മറിനുമൊപ്പം മാര്‍ട്ടിന്‍ ടൊക്കാലിയും സഹ പരിശീലകനായി ഉണ്ടാവുമെന്ന് വാര്‍ത്താക്കുറിപ്പില്‍ എഎഫ്എ അറിയിച്ചു.

ഈ വര്‍ഷം ഇവര്‍ തുടരം

ഈ വര്‍ഷം ഇവര്‍ തുടരം

ഈ വര്‍ഷം മുഴുവന്‍ സ്‌കലോനിയും അയ്മറും തന്നെ അര്‍ജന്റീനയുടെ പരിശീലകരായി തുടരുമെന്ന് എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ അറിയിച്ചു. ഈ വര്‍ഷം ഇനി മൂന്നു സൗഹൃദ മല്‍സരങ്ങളിലാണ് അര്‍ജന്റീന കളിക്കുന്നത്. ഇവയിലെല്ലാം സ്‌കലോനിയും അയ്മറും ടീമിന് തന്ത്രങ്ങളൊരുക്കുമെന്നും ടാപ്പിയ വ്യക്തമാക്കി.

Story first published: Friday, August 3, 2018, 14:12 [IST]
Other articles published on Aug 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+