Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഷ്യയില്‍ 'അഭിനയിച്ചെന്ന്' കുറ്റസമ്മതം... വീണ്ടും വിവാദം, നെയ്മറോട് അമ്മയ്ക്ക് പറയാനുള്ളത്

സാവോപോളോ: റഷ്യന്‍ ലോകകപ്പില്‍ പരിക്ക് അഭിനയിച്ച് റഫറിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശം നേരിട്ട താരമാണ് ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍. നെയ്‌റെ പരിഹസിച്ചു കൊണ്ടു നിരവധി ട്രോള്‍ വീഡിയോകളും ഇറങ്ങിയിരുന്നു. ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായപ്പോള്‍ നെയ്മറാണ് ഏറ്റവുമധികം ക്രൂശിക്കപ്പെട്ടത്.

ലോകകപ്പിനു ശേഷം നടന്ന അഭിമുഖങ്ങളിലൊന്നും തന്റെ പെരുമാറ്റം അതിരു കടന്നതായിരുന്നുവെന്ന് താരം സമ്മതിച്ചിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഒരു പരസ്യത്തില്‍ തന്റെ ഭാഗത്തു തെറ്റുണ്ടായിരുന്നുവെന്ന് നെയ്മര്‍ സമ്മതിച്ചിരുന്നു. ഇത് പുതിയ വിവാദങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്തു.

പരസ്യത്തില്‍ നെയ്മറുടെ വാക്കുകള്‍

പരസ്യത്തില്‍ നെയ്മറുടെ വാക്കുകള്‍

ലോകകപ്പില്‍ തന്റെ പെരുമാറ്റം അല്‍പ്പം ഓവറായിരുന്നില്ലേയെന്നു നിങ്ങള്‍ക്കു തോന്നാം. എന്നാല്‍ ചില സമയത്ത് അങ്ങനെ മനപ്പൂര്‍വ്വം പെരുമാറിയിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ കളിക്കളത്തില്‍ താന്‍ ഫൗള്‍ ചെയ്യപ്പെട്ടുവെന്നത് സത്യമാണ് എന്നായിരുന്നു നെയ്മറുടെ വാക്കുകള്‍.
ലോകകപ്പിലേറ്റ മോശം പ്രതിച്ഛായക്കു വീണ്ടും മങ്ങലേല്‍പ്പിക്കാന്‍ മാത്രമാണ് ഈ ഏറ്റുപറച്ചില്‍ നെയ്മറെ സഹായിച്ചത്.

 പിന്തുണയുമായി അമ്മ

പിന്തുണയുമായി അമ്മ

മകന്‍ വീണ്ടും വീണ്ടും വിവാദങ്ങളില്‍ അകപ്പെട്ട് വലയവെ പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് അമ്മ നാഡിന്‍ ഗൊണാല്‍വസ്. ഇതാദ്യമായാണ് മകന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ പ്രതികരിക്കുന്നത്.
നിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമേയുള്ളൂ, കൂടുതല്‍ പേരും നിന്നെ സ്‌നേഹിക്കുന്നവരും നിന്റെ മനസ്സില്‍ എന്താണെന്നു മനസ്സിലാക്കുന്നവരുമാണെന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ ഗൊണാല്‍വസ് കുറിച്ചത്.

എല്ലായ്‌പ്പോഴും സ്വപ്‌നം കാണുന്നത് സംഭവിക്കില്ല

എല്ലായ്‌പ്പോഴും സ്വപ്‌നം കാണുന്നത് സംഭവിക്കില്ല

ജീവിതത്തില്‍ എല്ലായ്‌പ്പോഴും നമ്മള്‍ സ്വപ്‌നം കാണുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ തന്നെ സംഭവിക്കണമെന്നില്ലെന്നും ഗൊണാല്‍വസ് നെയ്മറുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ചു.
ലോകകപ്പില്‍ ബ്രസീലിന്റെ പുറത്താവലിനു ശേഷം കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് നെയ്മര്‍. പുതിയ സീസണിനു മുന്നോടിയായി തന്റെ ക്ലബ്ബായ പിഎസ്ജിക്കൊപ്പം താരം ഉടന്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Wednesday, August 1, 2018, 16:43 [IST]
Other articles published on Aug 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+