എന്താണ് മെസ്സിയുടെ പ്ലാന്‍, വിരമിക്കുമോ? ആശങ്ക തീരുന്നു, അസോസിയേഷന്‍ പറയുന്നത്...
ബ്യൂണസ് ഐറിസ്: വന്‍ പ്രതീക്ഷകളുമായെത്തിയ അര്‍ജന്റീന റഷ്യന്‍ ലോകകപ്പില്‍ നിരാശാജനകമായ പ്രകടനം നടത്തിയാണ് പുറത്തായത്. ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ തന്നെ അര്‍ജന്റീന തോറ്റ് നാട്ടിലേക്കു മടങ്ങിയിരുന്നു.
ലോകകപ്പ് ദുരന്തത്തിനു ശേഷം ഏവരുടെയും ആശങ്ക ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയുടെ ഭാവിയെക്കുറിച്ചായിരുന്നു. മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചേക്കുമെന്ന് പോലും ആരാധകര്‍ ഭയപ്പെട്ടു. നേരത്തേ ഒരു തവണ വിരമിച്ച ശേഷം വീണ്ടും ദേശീയ ടീമില്‍ തിരിച്ചെത്തിയ ചരിത്രവും മെസ്സിക്കുണ്ട്.

ആര്‍ക്കും സൂചനയില്ല
മെസ്സിയുടെ ഇപ്പോഴത്തെ തീരുമാനം എന്താണെന്നതിനെക്കുറിച്ച് ആര്‍ക്കും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ താരത്തിനു പിന്തുണയുമായി അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ രംഗത്തുവന്നു. ഉചിതമായ തീരുമാനമെടുക്കാന്‍ മെസ്സിക്കു സമയം നല്‍കൂയെന്നാണ് അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടത്.

മെസ്സിയെ വെറുതെ വിടൂ...
മെസ്സിയില്‍ ഫുട്‌ബോള്‍ ഫെഡറേഷന് ദൃഢമായ വിശ്വാസമാണുള്ളത്. അദ്ദേഹത്തെ വെറുതെ വിടൂയെന്നാണ് ആരാധകരോട് അഭ്യര്‍ഥിക്കാനുള്ളത്. ഭാവിയെക്കുറിച്ച് സ്വസ്ഥമായി ആലോചിക്കാന്‍ മെസ്സിക്ക് കുറച്ച് സമയം നല്‍കൂ. സ്‌പെയിനില്‍ ബാഴ്‌സലോണയ്‌ക്കൊപ്പം പുതിയ സീസണില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് മെസ്സി. അടുത്ത വര്‍ഷം എന്താവുമെന്ന് കാത്തിരുന്നു കാണാമെന്നും ടാപ്പിയ കൂട്ടിച്ചേര്‍ത്തു.

മെസ്സിയുമായി അടുത്ത ബന്ധം
മെസ്സിയുമായി മാനസികമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളത്. അദ്ദേഹം ദേശീയ ടീമിനു വേണ്ടി തുടര്‍ന്നും കളിക്കാനാണ് ആഗ്രഹിക്കുന്നത് എന്നാണ് തോന്നുന്നതെന്നും ടാപ്പിയ പറഞ്ഞു. 31 കാരനായ മെസ്സി ഫെഡറേഷനെ സാമ്പത്തികമായി വളരെയധികം സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജിവച്ച കോച്ച് ജോര്‍ജെ സാംപോളിയുടെ പകരക്കാരനെ തീരുമാനിച്ചിട്ടില്ല. ജൂലൈ 31ന് നടക്കാനിരിക്കുന്ന ഫെഡറേഷന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പുതിയ കോച്ചിനെ തിരഞ്ഞെടുത്തേക്കുമെന്നും ടാപ്പിയ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications