ലോകകപ്പിലെ ആ രഹസ്യം എംബാപ്പെ വെളിപ്പെടുത്തി!! അന്നു പുറത്തു വിടാതിരിക്കാന്‍ കാരണമുണ്ട്...
പാരീസ്: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ കാല്‍പ്പന്തുകളി ആരാധകരെ ഏറ്റവുമധികം രസിപ്പിച്ച താരമായിരുന്നു ഫ്രാന്‍സിന്റെ യങ് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ. മിന്നല്‍പ്പിണര്‍ കണക്കെ കളിക്കളത്തില്‍ ചീറിപ്പാഞ്ഞ എംബാപ്പെ എതിര്‍ ടീം പ്രതിരോധ നിരയെ പലപ്പോഴും മുള്‍മുനയില്‍ നിര്‍ത്തി.
പല റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചാണ് 19 കാരന്‍ റഷ്യയോട് വിട പറഞ്ഞത്. ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം എംബാപ്പെയ്ക്കായിരുന്നു.

പരിക്കുമായി കളിച്ചു
ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും പരിക്ക് മറച്ചു വച്ചാണ് താന്‍ കളിച്ചതെന്നു എംബാപ്പെ വെളിപ്പെടുത്തി. സെമിയില്‍ ബെല്‍ജിയത്തിനും ഫൈനലില്‍ ക്രൊയേഷ്യക്കുമെതിരേ താരം മിന്നുന്ന പ്രകടനം തന്നെ നടത്തിയിരുന്നു.
പുറം ഭാഗത്തേറ്റ പരിക്കിനെ വകവയ്ക്കാതെയാണ് ഈ രണ്ടു മല്‍സരങ്ങളിലും താന്‍ കളിച്ചതെന്ന് എംബാപ്പെ വ്യക്തമാക്കി.

രഹസ്യമാക്കാന്‍ കാരണം
ലോകകപ്പിനിടെ തനിക്കു പരിക്കേറ്റിട്ടുണ്ടെന്ന വിവരം പുറത്തുവിടാന്‍ ഒരു കാരണമുണ്ടെന്ന് എംബാപ്പെ പറഞ്ഞു. എതിര്‍ ടീമുകള്‍ ഇക്കാര്യമറിഞ്ഞാല്‍ അവര്‍ അതു മുതലെടുത്ത് തന്നെ ഫൗളിന് ഇരയാക്കും. അതുകൊണ്ടാണ് ടീം സ്റ്റാഫുമാരും ഫ്രഞ്ച് ടീമിലെ മറ്റു കളിക്കാരും ഇതേക്കുറിച്ച് രഹസ്യമാക്കി വച്ചതെന്നും എംബാപ്പെ കൂട്ടിച്ചേര്‍ത്തു.

മൂന്നു ദിവസം മുമ്പ്
ബെല്‍ജിയത്തിനെതിരായ സെമി ഫൈനലിന്റെ മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് തനിക്കു പരിക്കേറ്റതെന്നു എംബാപ്പെ വെളിപ്പെടുത്തി. നട്ടെല്ലലിലെ ഒരു എല്ലിനായിരുന്നു പരിക്കുപറ്റിയത്. എന്നാല്‍ ഇത് അത്ര സാരമുള്ളതല്ലെന്നു ടീം ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് താന്‍ സെമിയില്‍ കളിച്ചതെന്നും ഫ്രഞ്ച് യുവതാരം പറഞ്ഞു.

പെലെയ്ക്കു ശേഷമാദ്യം
ഫൈനലിലെ ഒരു ഗോളുള്‍പ്പെടെ എംബാപ്പെ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ മിന്നും താരമായി മാറിയിരുന്നു. 1958ല്‍ ബ്രസീലിന്റെ ഇതിഹാസ താരം പെലെയ്ക്കു ശേഷം ലോകകപ്പില്‍ രണ്ടു ഗോളുകള്‍ നേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിനും എംബാപ്പെ അവകാശിയായിരുന്നു.
ഇത് കൂടാതെ പെലെയ്ക്കു ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടിയ ആദ്യ കൗമാര താരമെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications