ഓസിലിന്റെ അപ്രതീക്ഷിത വിരമിക്കല്‍... തെറ്റുകാരന്‍ ഒരാള്‍ മാത്രമോ? നുയറിനു പറയാനുള്ളത്
ബെര്‍ലിന്‍: കാല്‍പ്പന്തുകളി ആരാധകരെ ഏറ്റവുമധികം ഞെട്ടിച്ച സംഭവമായിരുന്നു ജര്‍മനിയുടെ സൂപ്പര്‍ താരമായ മെസൂദ് ഓസിലിന്റെ അപ്രതീക്ഷിത വിരമിക്കല്‍. കരിയറില്‍ ഒരുപക്ഷെ ഇനിയൊരു ലോകകപ്പ് കൂടി കളിക്കാന്‍ സാധിക്കുമെന്നിരിക്കെയാണ് റഷ്യന്‍ ലോകകപ്പിനു പിന്നാലെ ഓസില്‍ കളി മതിയാക്കിയത്.
ലോകകപ്പില്‍ ജര്‍മനി ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഇതിനു ശേഷം പേരില്‍ തന്നെ ഫെഡറേഷനും രാജ്യത്തുള്ളവരും വംശീയമായി അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഓസില്‍ വിരമിക്കുന്നതായി അറിയിച്ചത്. ഓസിലിന്റെ വിരമിക്കലിനെ കുറിച്ച് ജര്‍മന്‍ ടീമിലെ മുന്‍ സഹതാരവും ഗോള്‍കീപ്പറുമായ മാന്വല്‍ നുയര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കേണ്ടിവന്നത്
കഴിഞ്ഞ ലോകകപ്പില്‍ ഓസില്‍ മാത്രമല്ല ജര്‍മന്‍ ടീമിലെ മറ്റു താരങ്ങളും നല്ല പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇങ്ങനെയൊരു കാര്യം സംസാരിക്കേണ്ടി വരില്ലായിരുന്നുവെന്ന് നുയര്‍ പറഞ്ഞു. ടീമിന്റെ പതനത്തില്‍ എല്ലാ താരങ്ങള്‍ക്കും തുല്യ ഉത്തരവാദിത്വത്തുമുണ്ട്. ഓസിലിനെ മാത്രം ഇരയാക്കുന്നത് ശരിയല്ലന്നും ഗോള്‍കീപ്പര്‍ കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായ തീരുമാനം
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചത് ഓസിലിന്റെ വ്യക്തിപരമായ തീരുമാനമാണ്. കളി നിര്‍ത്താന്‍ ഒരാള്‍ തീരുമാനിക്കുമ്പോള്‍ അതില്‍ ഇടപെടാന്‍ ടീമിലെ മറ്റാര്‍ക്കും സാധിക്കില്ല.
അയാള്‍ വിരമിക്കാനുള്ള കാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. കൃത്യമായ കാരണം ഉള്ളത് കൊണ്ടു തന്നെയാണ് ഓസില്‍ മതിയാക്കിയതെന്ന് വ്യക്തമാണെന്നും നുയര്‍ പറഞ്ഞു.

നേരത്തേയും സംഭവിച്ചിട്ടുണ്ട്
ഓസിലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. നേരത്തേയും പല പ്രമുഖ താരങ്ങളും ഇതുപോലെ തികച്ചും അപ്രതീക്ഷിതമായി വിരമിച്ചിട്ടുണ്ട്. ലോകകപ്പിനും യൂറോ കപ്പിനും ശേഷമാണ് കൂടുതല്‍ കളിക്കാരും ദേശീയ ടീമില്‍ നിന്നും വിരമിക്കാറുള്ളതെന്നും ജര്‍മന്‍ ഗോളി കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ജര്‍മനിയുടെ ഗോള്‍വല കാത്തത് നുയറായിരുന്നു. തന്റെ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനൊപ്പം പുതിയ സീസണിന് തയ്യാറെടുക്കുകയാണ് താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications