4 വര്‍ഷമായി ബ്ലാസ്റ്റേഴ്‌സിനായില്ല, അരങ്ങേറ്റത്തില്‍ തന്നെ നേടി ഗോകുലം!! മഞ്ഞപ്പടയ്ക്ക് ട്രോള്‍

Written By:

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ തിങ്കളാഴ്ച വൈകീട്ട് ഗോകുലം കേരളം നേടിയ ചരിത്രവിജയത്തിന്റെ ആഘോഷം സമൂഹമാധ്യമങ്ങളില്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്മാരായ മോഹന്‍ ബഗാനെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഗോകുലം 2-1നു മലര്‍ത്തിയടിക്കുകയായിരുന്നു. ഗോകുലത്തിന്റെ കന്നി ഐ ലീഗ് സീസണ്‍ കൂടിയാണിത്.

1

തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്നു പോയിന്റ് പട്ടികയില്‍ ഗോകുലം അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ബഗാനെതിരേ ഗോകുലത്തിന്റെ ജയം ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ഗോകുലത്തിന്റെ ജയത്തിനു പിന്നാലെ ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിനെ കളിയാക്കി ട്രോളുകളും വരുന്നുണ്ട്. ഇത്തവണത്തേത് ഉള്‍പ്പെടെ നാലു സീസണുകളിലും കൊല്‍ക്കത്ത ക്ലബ്ബായ എടിക്കെയെ അവരുടെ മൈതാനത്ത് തോല്‍പ്പിക്കാന്‍ മഞ്ഞപ്പടയ്ക്കായിട്ടില്ല. ഇതുമായി ബന്ധിപ്പിച്ചാണ് ട്രോളുകള്‍ വരുന്നത്.

അഭിനന്ദനങ്ങള്‍ ഗോകുലം

കൊല്‍ക്കത്ത ക്ലബ്ബിനെ കൊല്‍ക്കത്തയില്‍ വച്ചു കീഴടക്കിയ ഗോകുലം എഫ്‌സി കേരളയ്ക്ക് അഭിനന്ദനങ്ങള്‍. കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ സാധിക്കാത്തതാണിതെന്നായിരുന്നു ഒരു ട്രോള്‍.

നാലു വര്‍ഷമായി ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചിട്ടില്ല

കഴിഞ്ഞ നാലു വര്‍ഷമായി കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിട്ടു സാധിക്കാത്തതാണ് ഗോകുലം എഫ്‌സി കൊല്‍ക്കത്തയില്‍ നേടിയ വിജയം.

കേരളത്തില്‍ നിന്നുള്ള യഥാര്‍ഥ ക്ലബ്ബ്

ഒരു ഫ്രാഞ്ചൈസിയല്ല, അവസാനം കേരളത്തില്‍ നിന്നും ഒരു യഥാര്‍ഥ ക്ലബ്ബ് പിറവിയെടുത്തിരിക്കുന്നു. ഗോകുലത്തെക്കുറിച്ച് അഭിമാനം തോന്നുന്നു. പരിശീലനം നടത്താനും കളിക്കാനും ഗോകുലത്തിന് സ്വന്തമായി ഗ്രൗണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടീം മുന്നോട്ടു പോവട്ടെ

ഐ ലീഗിന്റെ ഈ സീസണില്‍ ഇനി മാനം വീണ്ടെടുക്കാനാണ് ഗോകുലം കളിക്കുന്നതെന്ന് സമ്മതിക്കേണ്ടിവരും. ഫുട്‌ബോളിന് നല്ലത് ചെയ്തുവെന്നു ഇതുപോലെയുള്ള ജയങ്ങള്‍ തീര്‍ച്ചയായും ടീമുടമകളെ ഓര്‍മിപ്പിക്കും. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയില്‍ ഈ ടീമിനെ മുന്നോട്ട് കൊണ്ടു പോവുക തന്നെ വേണം.

അവിസ്മരണീയ ജയം

അവിസ്മരണീയ വിജയമാണ് ഗോകുലം കേരളം നേടിയത്. മികച്ച മുന്നറ്റത്തിനൊടുവില്‍ നല്ല ഫിനിഷിങായിരുന്നു ആദ്യഗോള്‍. എന്നാല്‍ ബ്രില്ല്യന്റ് ടച്ചും ഫിനിഷുമായിരുന്നു രണ്ടാമത്തെ ഗോള്‍.

Story first published: Tuesday, February 13, 2018, 15:56 [IST]
Other articles published on Feb 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍