വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിപ്ലവം ജയിച്ച് റഷ്യ.... ഇതില്‍ കൂടുതല്‍ എന്ത് വേണം... പാസിങ് ഗെയിമല്ല അക്കിന്‍ഫീവാണ് ഹീറോ

By Vaisakhan MK

സ്വന്തം നാട്ടുകാരുടെ മുന്നില്‍ സ്‌പെയിനിനെതിരെ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കളിക്കാനിറങ്ങുമ്പോള്‍ ഒരിക്കല്‍ പോലും റഷ്യ കരുതിയിരിക്കില്ല വിജയിക്കുമെന്ന്. എന്നാല്‍ പ്രവചനങ്ങളൊക്കെ കാറ്റില്‍പ്പറത്തിയിരിക്കുകയാണ് അവര്‍. ഷൂട്ടൗട്ടില്‍ 4-3നാണ് സ്‌പെയിനിനെ പരാജയപ്പെടുത്തിയിരിക്കുന്നത്. വിപ്ലവം ജയിച്ച മനസോടെയാണ് അവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറുന്നത്. മത്സരത്തില്‍ പാസുകളുമായി കളം നിറഞ്ഞ് കളിച്ച സ്‌പെയിന്‍ കളി ജയിക്കണമെങ്കില്‍ ഗോളടിക്കണമെന്ന ബാലപാഠം മറന്നുപോയി.

അതോടൊപ്പം മുന്നേറ്റവും പ്രതിരോധവും മധ്യനിരയും ശരാശരിക്ക് മുകളലേക്ക് ഉയരുകയും ചെയ്തില്ല. എന്നാല്‍ അക്കിന്‍ഫീവ് എന്ന വണ്ടര്‍ ഗോള്‍കീപ്പര്‍ ആര്‍ത്തിരമ്പുന്ന റഷ്യന്‍ കാണികള്‍ക്ക് മുമ്പില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ്. ഇരുടീമുകളും കളിയുടെ പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കളിച്ചതും റഷ്യ തന്നെയാണ്. അതേസമയം റഷ്യന്‍ ലോകകപ്പിലെ അട്ടിമറികളുടെ കൂട്ടത്തിലേക്ക് സ്‌പെയിന്റെ പേരു കൂടി എഴുതി ചേര്‍ക്കപ്പെടുകയാണ്.

അക്കിന്‍ഫീവ് എന്ന റിയല്‍ ഹീറോ

അക്കിന്‍ഫീവ് എന്ന റിയല്‍ ഹീറോ

മത്സരം അധികസമയവും കഴിഞ്ഞ ഷൂട്ടൗട്ടിലേക്ക് പോയതോടെയാണ് റഷ്യന്‍ ടീം എന്താണെന്ന് സ്പാനിഷ് ടീം അറിഞ്ഞത്. ഒരുപക്ഷേ അതിന് മുന്നേ തന്നെ തോറ്റവരുടേതിന് സമാനമായിരുന്നു സ്‌പെയിന്റെ ശരീരഭാഷ. 70ാം റാങ്കിലുള്ള ടീമാണ് റഷ്യ. ടൂര്‍ണമെന്റില്‍ റാങ്കിങില്‍ ഏറ്റവും പിന്നിലുള്ള ടീമാണ് അവര്‍. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട റഷ്യന്‍ ടീം എന്ന പേരും അവര്‍ക്കൊപ്പമുണ്ട്. എന്നാല്‍ അതൊക്കെ കടലാസിലെ കണക്കുകളാണ്. ഷൂട്ടൗട്ടില്‍ അക്കിന്‍ഫീവ് എന്ന മാസ്മരിക ഗോളി എല്ലാത്തിനും മുകളിലായിരുന്നു. ഡേവിഡ് ഡിഗിയയെന്ന ലോകോത്തര ഗോളി സ്‌പെയിനുണ്ടായിട്ടും ഒരു ഷോട്ട് പോലും അവര്‍ക്ക് തടുക്കാനായില്ല. ഡിഗിയ ഈ ടൂര്‍ണമെന്റിലെ ഫ്‌ളോപ്പ് ഗോള്‍ കീപ്പറായപ്പോള്‍ അക്കിന്‍ഫീവ് യഥാര്‍ത്ഥ ഹീറോ ആയി മാറിയിരിക്കുകയാണ്. കോക്കെയുടെയും ആസ്പാസിന്റെയും ഷോട്ടുകള്‍ തടുത്തിട്ടാണ് അക്കിന്‍ഫീവ് കഴിവ് തെളിയിച്ചത്. ഇതില്‍ അവസാനത്തെ കിക്ക് അദ്ദേഹം തടുത്തിട്ടത് അദ്ഭുതകരമായിരുന്നു. ഡൈവിനിടയില്‍ കാലുകൊണ്ടാണ് ഈ ഷോട്ട് തട്ടിത്തെറിപ്പിച്ചത്.

ടിക്കി ടാക്ക കൊണ്ട് കാര്യമില്ല

ടിക്കി ടാക്ക കൊണ്ട് കാര്യമില്ല

സ്‌പെയിനിന്റെ കോച്ച് ഫെര്‍ണാണ്ടോ ഹിയറോയ്ക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്നലെ. അതോടൊപ്പം കാലപഴക്കം ചെന്ന ടിക്കി ടാക്ക മാറ്റേണ്ട സമയമായി എന്ന് ടീമിനെ ഓര്‍മപ്പെടുത്താനുള്ള നിമിഷം കൂടിയാണിത്. സ്‌പെയിനിന്റെ ലൈനപ്പ് തന്നെ ശ്രദ്ധിച്ചാല്‍ മതി എത്രത്തോളം വിരസമായ കളിയാണ് അവര്‍ കളിച്ചതെന്ന് മനസിലാക്കാന്‍. ഡീഗോ കോസ്റ്റ ഇന്നലെ കളിക്കളത്തില്‍ ഒറ്റപ്പെട്ടവനെ പോലെയാണ് കളിച്ചത്. കോക്കെയും ഇസ്‌കോയും ഡേവിഡ് സില്‍വയും മാര്‍ക്കോ അസെന്‍സിയോയും തീരെ പൊരുത്തമില്ലാതെയാണ് കളിച്ചത്. എന്തുകൊണ്ട് ഇനിയേസ്റ്റയെ നേരത്തെ ഇറക്കിയില്ല എന്ന് ചോദ്യം ഇപ്പോഴും അജ്ഞാതമാണ്. ഇസ്‌കോ മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട രീതിയില്‍ കളിച്ചത്. കാര്‍വജാലും ആസ്പാസും വന്നതോടെയാണ് ടീം ഒന്നുണര്‍ന്ന് കളിച്ചത്. എന്നാല്‍ അപ്പോഴേക്കും വൈകി പോയിരുന്നു. റഷ്യ സ്വന്തം പ്രതിരോധം ശക്തമാക്കുകയും സ്‌പെയിനിന്റെ മുന്നേറ്റത്തെ ബോക്‌സിന് പുറത്ത് വച്ച് തന്നെ തടയുകയും ചെയ്തു. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

പാസിങ് ഗെയിം ദുരന്തമായി

പാസിങ് ഗെയിം ദുരന്തമായി

പാസിങ് ഗെയിമാണ് സ്‌പെയിന്റെ വില്ലനായത്. തുടക്കത്തില്‍ റഷ്യക്ക് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമത്തിനിടയിലാണ് സെര്‍ജി ഇഗ്നാഷെവിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ സ്‌പെയിന്‍ മുന്നില്ലെത്തുന്നത്. എന്നാല്‍ പിന്നീട് സ്‌പെയിന്‍ കളിച്ച രീതി അങ്ങേയറ്റം ബോറടിപ്പിക്കുന്നതായിരുന്നു. ഒരു ഗോളിന്റെ മുന്‍തൂക്കം നിലനിര്‍ത്തി പന്ത് കൈവശം വെച്ച് കളിക്കാനായിരുന്നു സ്‌പെയിന്‍ ശ്രമിച്ചു. ഇതോടെ കളി വിരസമായി. ഈ രീതി തന്നെയാണ് സ്‌പെയിന്റെ തോല്‍വിക്ക് കാരണമായത്. വിംഗുകളിലൂടെ മാത്രമേ ആക്രമണം നടത്തൂ എന്ന വാശിയിലായിരുന്നു സ്‌പെയിന്‍. ഇതോടെ മധ്യനിര കേന്ദ്രീകരിച്ചുള്ള അവരുടെ ശൈലി കൊണ്ട് ഫലമില്ലാതായി. നിശ്ചിത സമയത്ത് 770 പാസുകളാണ് സ്‌പെയിനില്‍ നിന്നുണ്ടായത്. അധികസമയം കൂടി വന്നതോടെ ഇത് ആയിരം കടന്നു. മത്സരത്തില്‍ സെര്‍ജിയോ റാമോസ് 141 പാസുകളാണ് നടത്തിയത്. എന്നാല്‍ ഇതില്‍ ഒന്നും പോലും റഷ്യയെ ഞെട്ടിക്കുന്നതായിരുന്നു. എല്ലാം ബോക്‌സില്‍ തട്ടിത്തകരുകയായിരുന്നു.

സ്പെയിനിനെ പുറത്താക്കി റഷ്യൻ വിപ്ലവം | Oneindia Malayalam
റഷ്യയില്‍ നിന്ന് പഠിക്കേണ്ട പാഠം

റഷ്യയില്‍ നിന്ന് പഠിക്കേണ്ട പാഠം

ജയിക്കാന്‍ എല്ലാ തന്ത്രവും സ്‌പെയിന്‍ പുറത്തെടുത്തിരുന്നു. എന്നാല്‍ റഷ്യ അതി സമര്‍ഥമായി പ്രതിരോധിച്ചു കളഞ്ഞു. മധ്യനിരയില്‍ കേന്ദ്രീകരിച്ച് സ്‌പെയിന്‍ തിരിച്ചുവരുന്നു എന്ന തോന്നിയ സമയത്ത് അവര്‍ പ്രതിരോധത്തെ അണിനിരത്തിയത് അതിഗംഭീരമായിട്ടാണ്. ഇനി പെനാല്‍ട്ടി പോലും വരുന്നത് കിട്ടിയ സമയത്ത് ഉണ്ടായ കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ്. പെനാല്‍ട്ടി വിധിക്കാന്‍ മാത്രമുള്ള ഒന്നും പിക്വെ ചെയ്തിട്ടില്ലെന്ന് കരുതാനാവില്ല. ഗോളിലേക്ക് പോകേണ്ട ഷോട്ടാണ് അദ്ദേഹം കൈകൊണ്ട് തട്ടിയത്. ഷൂട്ടൗട്ടില്‍ മൈന്‍ഡ് ഗെയിമിനും സ്‌പെയിന്‍ ശ്രമിച്ചിരുന്നു. റാമോസ് കിക്കെടുത്ത ശേഷം അക്കിന്‍ഫീവിനോട് എന്തോ രഹസ്യമായി പറഞ്ഞ ശേഷമാണ് കളം വിട്ടത്. ഇതിനിടയില്‍ അടുത്ത കിക്കെടുക്കാന്‍ പോകുന്ന റഷ്യന്‍ താരം ചെറിഷേവിനോടും അദ്ദേഹം എന്തോ പറഞ്ഞിരുന്നു. ഇതെല്ലാം എതിരാളികളെ സമ്മര്‍ദത്തിലാക്കുന്നതിന് വേണ്ടിയായിരുന്നു. എന്നാല്‍ ചെറിഷേവും അക്കിന്‍ഫീവും ഒരിക്കല്‍ പോലും പതറിയില്ല. സ്വന്തം നാട്ടുകാരുടെ പിന്തുണയും അവര്‍ക്ക് വലിയ രീതിയില്‍ ഗുണം ചെയ്തു.

Story first published: Monday, July 2, 2018, 15:06 [IST]
Other articles published on Jul 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X