ബഹിഷ്‌കരണ ഭീഷണി ഒരു വശത്ത്; ഫുട്‌ബോള്‍ ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ ഇനി 63 ദിവസം മാത്രം

Posted By: Mohammed shafeeq ap

ഫുട്‌ബോള്‍ ലോകം റഷ്യയിലേക്ക് വീക്ഷിക്കാന്‍ ഇനി 63 ദിവസങ്ങള്‍ മാത്രം. റഷ്യന്‍ ലോകകപ്പില്‍ ചില രാജ്യങ്ങള്‍ ബഹിഷ്‌കരണ ഭീഷണിയുമായി രംഗത്തെത്തിയെങ്കിലും ഫുട്‌ബോള്‍ ആവേശത്തിന് അതൊരു വിലങ്ങ് തടിയാവില്ലെന്ന് തന്നെയാണ് ഫിഫയും ആരാധകരും വിശ്വസിക്കുന്നത്. അല്ലെങ്കിലും കാല്‍പന്ത് കളി വികാരത്തിനു മുന്നില്‍ ശത്രുതയും പ്രശ്‌നങ്ങളും മറക്കാന്‍ തയ്യാറാത്തവര്‍ ആരാണ്.

ഇംഗ്ലണ്ടിനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുന്‍ റഷ്യന്‍ സൈനികനെ വധിക്കാന്‍ ശ്രമിച്ചതില്‍ റഷ്യക്കു പങ്കുണ്ടെന്നാരോപിച്ചാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ചില രാജ്യങ്ങള്‍ 2018 ഫുട്‌ബോള്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, പോളണ്ട്, ജപ്പാന്‍, ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് റഷ്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവ ബഹിഷ്‌കരിക്കുമെന്ന് സൂചിപിപ്പിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പിന്‍മാറ്റം വരെ ഇംഗ്ലണ്ട് ആലോചിക്കുന്നുണ്ട്. പക്ഷേ, ഫുട്‌ബോള്‍ ലോകകപ്പ് ബഹിഷ്‌കരണം പോലൊത്ത കടുത്ത തീരുമാനങ്ങള്‍ ആരും കൈക്കൊളില്ലെന്ന് തന്നെയാണ് ഫിഫയുടെ വിശ്വാസം. അങ്ങനെ സംഭവിച്ചാല്‍ ഫുട്‌ബോള്‍ ലോകകപ്പ് തന്നെ നിറംമങ്ങുകയും ചെയ്യും.

fifa

അതേസമയം, റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിലേക്കുള്ള അവസാനവട്ട ഒരുക്കത്തിലേക്ക് കടക്കാന്‍ തയ്യാറാവുകയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഓരോ ടീമും. ക്ലബ്ബ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ അവസാനിച്ചാല്‍ ഉടന്‍ ഓരോ രാജ്യവും ലോക കാല്‍പന്ത് കളി ഉല്‍സവത്തിനുള്ള കടക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ ആരവത്തില്‍ 32 ടീമുകളാണ് മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുന്നത്. ജൂണ്‍ 14ന് ആതിഥേയരായ റഷ്യയും സൗദ്യ അറേബ്യയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയമാണ് ഉദ്ഘാടന പോരാട്ടത്തിന് വേദിയാവുക. ജൂലൈ 14ന് ഇതേ വേദിയില്‍ തന്നെയാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന കിരീടപ്പോരാട്ടവും അരങ്ങേറുന്നത്. ഉദ്ഘാടന മല്‍സരവും കലാശപ്പോരാട്ടവും ഇന്ത്യന്‍ സമയം രാത്രി 8.30നാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 5.30, 6.30, 7.30, രാത്രി 11.30 എന്നിങ്ങനെയാണ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. 11 നഗരങ്ങളിലെ 12 ഗ്രൗണ്ടുകളിലായാണ് 21ാമത് ഫിഫ ലോകകപ്പ് പോരാട്ടങ്ങള്‍ അരങ്ങേറുക.

നിലവിലെ ലോക ഫുട്‌ബോളറായ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗല്‍ ഗ്രുപ്പ് ബിയിലാണ്. മരണഗ്രൂപ്പില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍, ഇറ്റലി, മൊണാക്കോ എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റു ടീമുകള്‍. മുന്‍ ലോക ഫുട്‌ബോളറും ബാഴ്‌സലോണയുടെ സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയെ മുന്നില്‍ നിര്‍ത്തി നീണ്ട ഇടവേളയ്ക്കു ശേഷം ലോകകപ്പ് തങ്ങളുടെ തട്ടകത്തിലെത്തിക്കാനൊരുങ്ങുന്ന അര്‍ജന്റീന ഗ്രൂപ്പ് ഡിയിലും ലാറ്റിനമേരിക്കയിലെ മറ്റൊരു ഗ്ലാമര്‍ ടീമും മുന്‍ ലോക ചാംപ്യന്‍മാരുമായ ബ്രസീല്‍ ഗ്രൂപ്പ് ഇയിലുമാണ് പോരാട്ടത്തിനിറങ്ങുക. ലോകകപ്പില്‍ ബ്രസിലിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായ നെയ്മര്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. ഫ്രഞ്ച് അതികായന്‍മാരായ പിഎസ്ജിക്കു വേണ്ടി കളിക്കുന്നതിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. റഷ്യന്‍ ലോകകപ്പിനു മുമ്പ് നെയ്മറിന്റെ തിരിച്ചുവരവ് വേഗത്തിലാക്കാന്‍ പ്രാര്‍ഥിക്കുകയാണ് ബ്രസീലും ലോകമെമ്പാടുമുള്ള താരത്തിന്റെ ആരാധകരും. ഇനിയുള്ള ഓരോ ദിനവും കാല്‍പന്ത് കളിയുടെ സുന്ദര മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. അതേ, റഷ്യന്‍ ഫുട്‌ബോള്‍ വസന്തത്തിലേക്ക് പന്ത് തട്ടാന്‍ ഇനി 63 ദിനരാത്രങ്ങള്‍ മാത്രം ബാക്കി......

Story first published: Thursday, April 12, 2018, 16:40 [IST]
Other articles published on Apr 12, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍