റയൽ സൂപ്പർ താരത്തിന് ചാമ്പ്യൻസ് ലീഗ് നഷ്ടമായേക്കും.. ആരാധകർ ആശങ്കയിൽ

Posted By: Desk

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ ആവേശ ജയത്തോടെ സെമിയിലെത്തിയ റയൽ മാഡ്രിഡിന് ആശങ്ക.റയൽ മാഡ്രിഡിന്റെ പടനായകൻ സെർജിയോ റാമോസിന് സെമി ഫൈനലിന്റെ ആദ്യപാദ മത്സരങ്ങൾകൂടി നഷ്ടമാകാൻ സാധ്യത.യുവന്റസിനെതിരെയുള്ള ആദ്യപാദ ക്വാട്ടർ ഫൈനലിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ റാമോസിന് യുവന്റസുമായുള്ള രണ്ടാംപാദ മത്സരം നഷ്‌ടമായിരുന്നു.റാമോസിന്റെ അഭാവം തെളിഞ്ഞു കണ്ട മത്സരമായിരുന്നു അത്.തുടക്കത്തിലേ റയൽ മാഡ്രിഡിന്റെ പ്രതിരോധനിര കൂട്ടംതെറ്റി മൈതാനമാകെ അലഞ്ഞുനടന്നു, അതിന്റെ പ്രതിഫലം യുവന്റസ് ആദ്യ പത്തുമിനുട്ടിൽ തന്നെ കൊടുത്തു.

കഴിഞ്ഞ മത്സരത്തിൽ വിലക്കുണ്ടായിട്ടും മൈതാനത്തിന്റെ സമീപം വന്നതാണ് താരത്തിന് വിനയായത്.ഇത് സമൂഹ മാധ്യമങ്ങളിൽ വളരെ ചർച്ചയായിരുന്നു.ഇതിനെത്തുടർന്നാണ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ താരത്തിനെ അടുത്ത മത്സരത്തിലും വിലക്കാൻ തീരുമാനിക്കുന്നത്.

rael

ഇതുപോലെ 2014 ചാപ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ഗോൾ നേടിയപ്പോൾ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയ സ്‌പാനിഷ്‌ താരം സാബി അലോൺസോക്ക് യുവേഫ അടുത്ത മത്സരം വിലക്കിയിരുന്നു.


ആദ്യപാദത്തിൽ തോൽവിക്ക് പകരം വീട്ടാൻ തുടക്കത്തിലേ തകർത്തുകളിക്കുകയായിരുന്നു യുവന്റസ്.മത്സരത്തിന്റെ 2 ആം മിനുട്ടില്‍ തന്നെ മാരിയോ മാന്‍സൂക്കിച്ച് യുവന്റസിന് ലീഡ് നൽകി.കൂടാതെ 37 ആം മിനുട്ടില്‍ വീണ്ടും മാന്‍സൂക്കിച്ച് റയല്‍ വല ചലിപ്പിച്ചു.ഇതോടെ റയൽ ആരാധകർ ആശങ്കയിലായി.രണ്ടാം പകുതിയിൽ 60 ആം മിനുട്ടില്‍ റയൽ ഗോൾകീപ്പർ നവാസ് വരുത്തിയ പിഴവില്‍ മെറ്റിയൂഡി ഗോൾനേടിയതോടെ റയല്‍ തോല്‍വി മണത്തുതുടങ്ങി.93 ആം മിനുട്ടില്‍ വാസ്വക്വസിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ഒരു സമ്മർദ്ദവുമില്ലാതെ റൊണാൾഡോ വലയിലാക്കിയതോടെ റയൽ സെമിലേക്കുള്ള ടിക്കറ്റ്എടുത്തു.

Story first published: Friday, April 13, 2018, 8:51 [IST]
Other articles published on Apr 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍