അഗ്വേറോയ്ക്ക് പരിക്ക്; അര്‍ജന്റീന ടീമില്‍നിന്നും പുറത്ത്; ആരാധകര്‍ ആശങ്കയില്‍

Posted By: അന്‍വര്‍ സാദത്ത്

മാഞ്ചസ്റ്റര്‍: പാരീസ് സെന്റ് ജര്‍മ്മന്‍ ക്ലബിന് വേണ്ടി കളിക്കവെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് പരുക്കേറ്റ് പുറത്തായിരുന്നു. ഇതോടെ വരാനിരിക്കുന്ന ലോകകപ്പില്‍ നെയ്മര്‍ ഇറങ്ങുന്ന കാര്യം പോലും സംശയത്തിലായി. ബ്രസീല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും എതിരാളികളായ അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ഇത് കേട്ട് അല്‍പ്പം സന്തോഷമായെന്ന് പറയാതെ വയ്യ. പക്ഷെ അര്‍ജന്റീനയ്ക്കും വന്നു തൊട്ടുപിന്നാലെ ഒരു പണി, സെര്‍ജിയോ അഗ്വേറോ വഴി.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കളിക്കുന്ന അഗ്വേറോയുടെ മുട്ടുകാലിനാണ് പരുക്കേറ്റിട്ടുള്ളത്. എന്നാല്‍ രണ്ടാഴ്ചത്തെ വിശ്രമം കൊണ്ട് പരുക്ക് ഭേദപ്പെടുമെന്നാണ് ഇപ്പോള്‍ താരം അറിയിച്ചിട്ടുള്ളത്. പ്രീമിയര്‍ ലീഗില്‍ തിങ്കളാഴ്ച നടക്കുന്ന സ്‌റ്റോക്ക് സിറ്റിക്കെതിരെയുള്ള മത്സരത്തില്‍ താരത്തിന് ഇറങ്ങാന്‍ കഴിയില്ല. കൂടാതെ ഇറ്റലിക്കും, സ്‌പെയിനും എതിരെയുള്ള അന്താരാഷ്ട്ര സൗഹൃദമത്സരങ്ങളില്‍ അര്‍ജന്റീനിയന്‍ നിരയിലും അഗ്വേറോയ്ക്ക് ഇറങ്ങാന്‍ കഴിയില്ല.

sergioaguero

ക്ലബ്ബില്‍ പരിശീലനത്തിനിടെയാണ് കാല്‍മുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടത്. രണ്ടാഴ്ച സമയം കൊണ്ട് എല്ലാം ശരിയാകുമെന്നാണ് ക്ലബ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്, താരം അറിയിച്ചു. അഗ്വേറയില്ലാതെ ഇറങ്ങുന്ന സിറ്റി ടീമില്‍ കാല്‍മുട്ടിന്റെ പരുക്ക് ഭേദമായി തിരികെയെത്തിയ ഗബ്രിയേല്‍ ജീസസ് ഇറങ്ങുമെന്നാണ് പ്രതീക്ഷ.

മാര്‍ച്ച് 23നാണ് ഇറ്റലിക്കെതിരെ അര്‍ജന്റീന സൗഹൃദമത്സരത്തിന് ഇറങ്ങുന്നത്. നാല് ദിവസത്തിന് ശേഷം മാഡ്രിഡില്‍ സ്‌പെയിനുമായും മത്സരിക്കും. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മത്സരങ്ങള്‍. ബ്രസീല്‍ അന്താരാഷ്ട്ര താരമായ 20-കാരന്‍ ഗബ്രിയേല്‍ ജീസസ് പരിക്കിന്റെ ഭീതിയിലാണ് കളത്തിലിറങ്ങുക. കിരീടം ഉയര്‍ത്താന്‍ ഒന്‍പത് ലീഗ് മത്സരം മാത്രം ബാക്കിനില്‍ക്കെ നാല് വിജയങ്ങളാണ് സിറ്റിക്ക് ആവശ്യം.


ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം 14 വയസ്സുകാരിക്ക് നേരെ തുപ്പി; വിവാദമായതോടെ മാപ്പ് പറച്ചില്‍

Story first published: Tuesday, March 13, 2018, 5:18 [IST]
Other articles published on Mar 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍