വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്‌പെയിനിനും പോര്‍ച്ചുഗലിനും വെല്ലുവിളി ഉയരുമോ? അട്ടിമറിക്കാന്‍ ഏഷ്യന്‍, ആഫ്രിക്കന്‍ കരുത്ത്

ഗ്രൂപ്പ് ബിയില്‍ അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിനും ശക്തരായ പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും. പക്ഷേ, അട്ടിമറിക്കാന്‍ കെല്‍പ്പുള്ള ഏഷ്യന്‍, ആഫ്രിക്കന്‍ ടീമുകളാവുമ്പോള്‍ ഗ്രൂപ്പ് ബി പോരാട്ടവും ആവേശകരമാവാനിടയുണ്ട്. ഏഷ്യന്‍ വമ്പന്‍മാരായ ഇറാനും ആഫ്രിക്കയില്‍ നിന്നുള്ള മൊറോക്കോയുമാണ് ഗ്രൂപ്പ് ബിയില്‍ സ്‌പെയിനിനും പോര്‍ച്ചുഗലിനും ഒപ്പം ഇടംപിടിച്ചിട്ടുള്ളത്.

താരപ്പൊലിമയുമായി സ്‌പെയിന്‍

താരപ്പൊലിമയുമായി സ്‌പെയിന്‍

ലോക ഫുട്‌ബോളിലെ മികച്ച താരങ്ങള്‍ അണിനിരയ്ക്കുന്ന ടീമാണ് സ്‌പെയിന്‍. 2010ല്‍ ആദ്യമായി ഫിഫ ലോകകപ്പില്‍ മുത്തമിട്ട സ്‌പെയിനിന് 2014ലെ ബ്രസീല്‍ ലോകകപ്പില്‍ വന്‍ ആഘാതമാണ് ഏറ്റത്. കിരീടഫേവറിറ്റുകളായി വന്ന ചെമ്പട ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു. ലോകകപ്പിന് പുറമേ 2016 യൂറോകപ്പിലും തിരിച്ചടിയേറ്റതോടെ തങ്ങളുടെ വിഖ്യാത കോച്ച് വിസെന്റ് ഡെല്‍ബോസ്‌കിനെ വരെ സ്‌പെയിനിന് മാറ്റേണ്ടിവന്നു. ജ്യൂലെന്‍ ലൊപ്പെട്ടോയെന്ന പരിശീലകന്റെ കീഴിലാണ് ഇത്തവണ സ്‌പെയിന്‍ ലോകകപ്പിനെത്തുന്നത്. യോഗ്യതാ മല്‍സരങ്ങള്‍ അപരാജിത കുതിപ്പോടെ പൂര്‍ത്തിയാക്കിയാണ് ലൊപ്പെട്ടോയുടെ കീഴില്‍ സ്‌പെയിന്‍ റഷ്യയിലേക്ക് വിമാനം കയറാനൊരുങ്ങുന്നത്.

15ാം ലോകകപ്പിനാണ് സ്‌പെയിന്‍ കച്ചമുറുക്കുന്നത്. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ജേതാക്കളായതാണ് സ്‌പെയിനിന്റെ ലോകകപ്പിലെ ഏറ്റവും വലിയ മുന്നേറ്റം. അതിനു മുമ്പ് 1950 ബ്രസീല്‍ ലോകകപ്പില്‍ നാലാം സ്ഥാനത്തെത്തിയതായിരുന്നു ചെമ്പടയുടെ ഏറ്റവും വലിയ കുതിപ്പ്. ജൂണ്‍ 15ന് നടക്കുന്ന ക്ലാസിക്ക് പോരാട്ടത്തില്‍ ശക്തരായ പോര്‍ച്ചുഗലാണ് റഷ്യന്‍ ലോകകപ്പില്‍ സ്‌പെയിനിന്റെ ആദ്യ എതിരാളി. റയല്‍ മാഡ്രിഡ് ഡിഫന്റര്‍ സെര്‍ജിയോ റാമോസാണ് സ്‌പെയിനിന്റെ ക്യാപ്റ്റന്‍. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ എട്ടാം സ്ഥാനത്താണ് സ്‌പെയിന്‍.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

മുന്‍ ബാഴ്‌സലോണ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെസ് ഇനിയേസ്റ്റ, ഡിഫന്‍ഡര്‍മാരിലെ അപകടകാരിയായ സെര്‍ജിയോ റാമോസ്, അത്‌ലറ്റികോ മാഡ്രിഡ് ഫോര്‍വേഡ് ഡിയോഗോ കോസ്റ്റ, മാഞ്ചസ്റ്റര്‍ സിറ്റി ഫോര്‍വേഡ് ഡേവിഡ് സില്‍വ. ബാഴ്‌സലോണ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പിക്വെ എന്നീ സൂപ്പര്‍ താരങ്ങളുള്‍പ്പെടുന്ന ടീമാണ് സ്‌പെയിന്‍.

സാധ്യതാ ടീം

ഗോള്‍കീപ്പേര്‍സ്: ഡേവിഡ് ഡിജിയ, പെപെ റെയ്‌ന, കെപ അറിസാബാലാഗ.

ഡിഫന്‍ഡേര്‍സ്: ഡാനി കാര്‍വജാല്‍, ജെറാര്‍ഡ് പിക്വെ, നാച്ചോ, ആല്‍വെറോ ഒഡ്രിയോസോല, സെസാര്‍ അസ്‌പെലിക്യൂട്ട, സെര്‍ജിയോ റാമോസ്, നാച്ചോ മോണ്‍റല്‍, ജോര്‍ഡി ആല്‍ബ.

മിഡ്ഫീല്‍ഡേര്‍സ്: സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ആന്ദ്രെസ് ഇനിയേസ്റ്റ, സൗള്‍, കൊകെ, തിയാഗോ, മാര്‍കോ അസെന്‍സിയോ, ഇസ്‌കോ.

ഫോര്‍വേഡ്‌സ്: റോഡ്രിഗോ, ലുകാസ് വാസ്‌ക്വസ്, ഇഹാഗോ അസ്പാസ്, ഡിയേഗോ കോസ്റ്റ, ഡേവിഡ് സില്‍വ.

സ്‌പെയിനിന്റെ സാധ്യതകൾ | Oneindia Malayalam
ക്രിസ്റ്റിയാനോയില്‍ പ്രതീക്ഷയര്‍പ്പിച്ച് പറങ്കിപ്പട

ക്രിസ്റ്റിയാനോയില്‍ പ്രതീക്ഷയര്‍പ്പിച്ച് പറങ്കിപ്പട

നിലവിലെ ലോക ഫുട്‌ബോളറും ഇതിഹാസ താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇത്തവണയും പോര്‍ച്ചുഗലിന്റെ വജ്രായുധം. 2016ല്‍ ഫ്രാന്‍സില്‍ നടന്ന യൂറോകപ്പില്‍ ചരിത്രം രചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പറങ്കിപ്പട ഇത്തവണ റഷ്യയിലെത്തുന്നത്. പോര്‍ച്ചുഗലിന്റെ മേജര്‍ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ കിരീട നേട്ടം കൂടിയായിരുന്നു അത്.

ഏഴാം ലോകകപ്പിന് റഷ്യയിലെത്തുമ്പോള്‍ യൂറോകപ്പിലെ ചരിത്രം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പോര്‍ച്ചുഗല്‍. 1966ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ ഏറ്റവും വലിയ മുന്നേറ്റം.

സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിനെ നിരവധി കിരീട വിജയങ്ങളിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്രിസ്റ്റിയാനോയ്ക്കു കീഴില്‍ പോര്‍ച്ചുഗല്‍ റഷ്യയില്‍ ചരിത്രം സൃഷ്ടിക്കുമോയെന്ന ഉറ്റുനോക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. ഫോര്‍ണാണ്ടോ സാന്റോസ് തന്ത്രങ്ങളോതുന്ന പോര്‍ച്ചുഗല്‍ നിലവില്‍ ഫിഫ ലോക റാങ്കിങില്‍ നാലാം സ്ഥാനത്താണ്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ക്ലബ്ബിനു വേണ്ടി മാത്രമല്ല രാജ്യത്തിനു വേണ്ടിയും ഗോളടിച്ചുകൂട്ടുന്നതില്‍ കേമനായ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെയാണ് പോര്‍ച്ചുഗലിന്റെ ഏറ്റവും വലിയ തുറുപ്പ്ചീട്ട്. പ്രതിരോധകോട്ട കെട്ടുന്നതില്‍ മിടുക്കനായ പെപെയും പറങ്കിപ്പടയുടെ വജ്രായുധങ്ങളില്‍ പെട്ട താരമാണ്.

സാധ്യതാ ടീം

ഗോള്‍കീപ്പേര്‍സ്: റൂയി പട്രിഷിയോ, ആന്റോണി ലോപസ്, ബെറ്റോ.

ഡിഫന്‍ഡേര്‍സ്: ബ്രൂണോ ആല്‍വസ്, പെപെ, റാഫേല്‍ ഗ്വരെയ്‌റോ, ജോസ് ഫോന്റെ, റുബെന്‍ ഡയാസ്, റികാര്‍ഡോ പെരെയ്‌റ, മരിയോ റൂയി, സെഡ്രിക്.

മിഡ്ഫീല്‍ഡേര്‍സ്: മാനുവല്‍ ഫെര്‍ണാണ്ടസ്, ജോഹോ മോട്ടീഞ്ഞോ, ജോഹോ മരിയോ, ബെര്‍നാര്‍ഡോ സില്‍വ, വില്ല്യം കര്‍വലോ, ബ്രൂണോ ഫെര്‍ണാണ്ടസ്, അഡ്രിയെന്‍ സില്‍വ.

ഫോര്‍വേഡ്‌സ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ആന്ദ്രെ സില്‍വ, ഗോണ്‍സാലോ ഗുയിഡെസ്, ഗെല്‍സന്‍ മാര്‍ട്ടിന്‍സ്, റികാര്‍ഡോ ക്വറെസ്മ.

ഇറാന്‍

ഇറാന്‍

അഞ്ചാം തവണയാണ് ഇറാന്‍ ഫിഫ ലോകകപ്പിനെത്തുന്നത്. നിലവില്‍ ലോക റാങ്കിങില്‍ 36ാം സ്ഥാനത്തുള്ള ഇറാന് ഇതുവരെ ലോകകപ്പിലെ ഗ്രൂപ്പ്ഘട്ടം കടക്കാന്‍ കഴിഞ്ഞിട്ടില്ല. റഷ്യന്‍ ലോകകപ്പില്‍ അട്ടിമറി സ്വപ്‌നം കണ്ടാണ് ഏഷ്യയിലെ വമ്പന്‍മാരായ ഇറാന്റെ വരവ്. ഏഷ്യന്‍ മേഖലയില്‍ നിന്ന് ആദ്യമായാണ് റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമായിരുന്നു ഇറാന്‍. യോഗ്യതാ മല്‍സരത്തിലെ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ശക്തരായ എതിരാളികള്‍ക്ക് ഇറാന്‍ വെല്ലുവിളിയായി മാറിയേക്കും. പോര്‍ച്ചുഗീസുകാരനായ കാര്‍ലോസ് ക്വയ്‌റോസ് തന്ത്രങ്ങളോതുന്ന ഇറാനെ മസ്ഹൂദ് സജ്ഹായിയാണ് നയിക്കുന്നത്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

റഷ്യന്‍ ക്ലബ്ബായ റൂബിന്‍ കസാന്റെ ഫോര്‍വേഡ് സര്‍ദാര്‍ അസ്‌മോണാണ് ഇറാന്‍ നിരയിലെ പ്രധാന താരം. 2015 ഏഷ്യന്‍ കപ്പില്‍ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ അസ്‌മോണ്‍ ഇറാനു വേണ്ടി 23 ഗോളുകളും നേടിയിട്ടുണ്ട്.

മൊറോക്കോ

മൊറോക്കോ

ലോക റാങ്കിങില്‍ 42ാം സ്ഥാനത്തുള്ള ഇത് അഞ്ചാം തവണയാണ് ഫിഫ ലോകകപ്പിനെത്തുന്നത്. 1998ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പിനു ശേഷം ആദ്യമായാണ് മൊറോക്കോ ഫിഫ ലോകകപ്പ് മാമാങ്കത്തിന് യോഗ്യത നേടുന്നത്. 1986ല്‍ മെക്‌സിക്കോയില്‍ അരങ്ങേറിയ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തിയതാണ് മൊറോക്കോയുടെ ലോകകപ്പിലെ ഏറ്റവും വലിയ മുന്നേറ്റം. അന്ന് ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, പോളണ്ട് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് എഫില്‍ വന്‍ അട്ടിമറിയാണ് മൊറോക്കോ നടത്തിയത്. പോര്‍ച്ചുഗലിനെ വീഴ്ത്തിയ മൊറോക്കോ ഇംഗ്ലണ്ട്, പോളണ്ട് ടീമുകളെ സമനിലയില്‍ കുരുക്കി ഗ്രൂപ്പ് എഫ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ശക്തരായ വെസ്റ്റ് ജര്‍മനിയോട് ഒരു ഗോളിന് മൊറോക്കോ കീഴടങ്ങുകയായിരുന്നു. ഫ്രഞ്ചുകാരനായ ഹെര്‍വെ റിനാര്‍ഡ് പരിശീലിപ്പിക്കുന്ന മൊറോക്കോ റഷ്യന്‍ ലോകകപ്പിലും കറുത്ത കുതിരകളാവാനുള്ള തയ്യാറെടുപ്പിലാണ്. യുവന്റസ് പ്രതിരോധതാരം മെഹ്ദി ബെനാറ്റിയയാണ് മൊറോക്കോയെ നയിക്കുന്നത്..

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ശക്തരായ പ്രതിരോധനിര താരങ്ങളുള്‍പ്പെടുന്ന ടീമാണ് മൊറോക്കോ. പ്രതിരോധനിര താരങ്ങളായ ഫെര്‍നാബാച്ചെയുടെ നബീല്‍ ഡിറാറും യുവന്റസിന്റെ മോഹ്ദി ബെനാറ്റിയയും റയല്‍ മാഡ്രിഡിന്റെ അഷ്‌റഫ് ഹക്കീമിയും മൊറോക്കോയുടെ കരുത്താണ്.

Story first published: Tuesday, June 5, 2018, 14:40 [IST]
Other articles published on Jun 5, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X