വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജര്‍മനിയുടെ നാലാം ലോകകിരീടം.... ബ്രസീലിന്റെ കണ്ണുനീരും...

ലോക ഫുട്‌ബോളിലെ താര രാജാക്കന്‍മാരായ ബ്രസീലിന്റെ തട്ടകത്തിലാണ് 20ാമത് ഫിഫ ലോകകപ്പ് അരങ്ങേറിയത്. 12 വേദികളിലായി 32 രാജ്യങ്ങള്‍ പോരടിച്ച ടൂര്‍ണമെന്റില്‍ 23 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജര്‍മനി വീണ്ടും ലോക കിരീടത്തില്‍ മുത്തമിടുന്നതിനും ബ്രസീല്‍ സാക്ഷിയായി. കലാശപ്പോരാട്ടത്തില്‍ മുന്‍ ലോക ചാംപ്യന്‍മാരും ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീമുമായ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാണ് ജര്‍മനി നാലാം ലോക കിരീടത്തില്‍ മുത്തമിട്ടത്. കിരീട ഫേവറിറ്റുകളില്‍ മുന്നിലായിരുന്ന ബ്രസീല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ ലോകകപ്പ് കൂടിയായിരുന്നു ഇത്. 171 ഗോളുകളാണ് ടൂര്‍ണമെന്റില്‍ പിറന്നത്. 34,29,873 കാണികളാണ് ബ്രസീല്‍ ലോകകപ്പ് നേരിട്ട് വീക്ഷിക്കാനെത്തിയത്.

സ്പാനിഷ് ദുരന്തം... വമ്പന്‍മാര്‍ക്ക് കാലിടറിയ ഗ്രൂപ്പ്ഘട്ടം...

സ്പാനിഷ് ദുരന്തം... വമ്പന്‍മാര്‍ക്ക് കാലിടറിയ ഗ്രൂപ്പ്ഘട്ടം...

കിരീട ഫേവറിറ്റുകളായാണ് 2010ലെ ലോക ചാംപ്യന്‍മാരായ സ്‌പെയിന്‍ ബ്രസീലിലെത്തിയത്. എന്നാല്‍, ബ്രസീലില്‍ സ്‌പെയിനിനെ കാത്തിരുന്നത് ദുരന്തമായിരുന്നു. ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ ചെമ്പടയ്ക്ക് കാലിടറി, ഹോളണ്ടിനു പുറമേ അപ്രതീക്ഷിതമായി ചിലിയോട് തിരിച്ചടിയേറ്റതാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ സ്‌പെയിനിന് പുറത്തു പോവേണ്ടിവന്നത്. ആദ്യ മല്‍സരത്തില്‍ ഹോളണ്ടിനോട് 5-1ന് തോറ്റ സ്‌പെയിന്‍ 2-0ന് ചിലിയോടും പരാജയപ്പെട്ടു. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ആസ്‌ത്രേലിയക്കെതിരേ നേടിയ 0-3ന്റെ വിജയം മാത്രമാണ് 2014 ലോകകപ്പില്‍ സ്‌പെയിനിന് ആശ്വസിക്കാനുണ്ടായിരുന്നത്. ഗ്രൂപ്പ് ബിയി്ല്‍ നിന്ന് ഹോളണ്ട് ഒന്നാം സ്ഥാനക്കാരായും ചിലി രണ്ടാം സ്ഥാനക്കാരായും പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു.

സ്‌പെയിനിനു പുറമേ മുന്‍ ലോക ചാംപ്യന്മാരായ ഇറ്റലി, ഇംഗ്ലണ്ട്, ശക്തരായ പോര്‍ച്ചുഗല്‍ എന്നിവര്‍ക്കും ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ അടിതെറ്റി. ഗ്രൂപ്പ് ഡിയില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ കോസ്റ്ററിക്ക, ഉറുഗ്വേ എന്നിവര്‍ യഥാക്രമം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ ഇറ്റലിയും ഇംഗ്ലണ്ടും മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഗ്രൂപ്പ് ജിയില്‍ ജര്‍മനി ഒന്നാം സ്ഥാനക്കാരായപ്പോള്‍ ഗോള്‍ശരാശരിയില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന പോര്‍ച്ചുഗലിനെ പിന്തള്ളി അമേരിക്ക രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു. ഗ്രൂപ്പ് എയില്‍ നിന്ന് ബ്രസീല്‍, മെക്‌സിക്കോ, ഗ്രൂപ്പ് സിയി്ല്‍ നിന്ന് കൊളംബിയ, ഗ്രീസ്, ഗ്രൂപ്പ് ഇയില്‍ നിന്ന് ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഗ്രൂപ്പ് എഫില്‍ നിന്ന് അര്ജന്റീന, നൈജീരിയ, ഗ്രൂപ്പ് എച്ചില്‍ നിന്ന് ബെല്‍ജിയം, അള്‍ജീരിയ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

കൊളംബിയുടെയും കോസ്റ്ററിക്കയുടെയും മുന്നേറ്റം

കൊളംബിയുടെയും കോസ്റ്ററിക്കയുടെയും മുന്നേറ്റം

പ്രീക്വാര്‍ട്ടറിലെ ഏറ്റവും വലിയ സവിശേഷതകളായിരുന്നു കൊളംബിയയുടെയും കോസ്റ്ററിക്കയുടെയും കുതിപ്പ്. മുന്‍ ലോക ചാംപ്യന്‍മാരും ശക്തരുമായ ഉറുഗ്വേയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് കൊളംബിയ ക്വാര്‍ട്ടറിലേക്ക് കുതിച്ചപ്പോള്‍ ഗ്രീസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് കോസ്റ്ററിക്കയും അവസാന എട്ടിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. കെയ്‌ലര്‍ നവാസ് എന്ന കോസ്റ്ററിക്കന്‍ ഗോളിയുടെ മിന്നുന്ന സേവുകളാണ് കോസ്റ്ററിക്കയുടെ കുതിപ്പില്‍ നിര്‍ണായകമായത്.

പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിലിയെ മറികടന്നപ്പോള്‍ ഹോളണ്ട് 2-1ന് മെക്‌സിക്കോയെയും ഫ്രാന്‍സ് 2-0ന് നൈജീരിയയെയും തോല്‍പ്പിക്കുകയായിരുന്നു. അധികസമയത്തേക്ക് നീണ്ട മല്‍സരങ്ങളില്‍ ജര്‍മനി 2-1ന് അള്‍ജീരിയയെയും അര്‍ജന്റീന 1-0ന് സ്വിറ്റ്‌സര്‍ലന്‍ഡിനെയും ബെല്‍ജിയം 2-1ന് അമേരിക്കയെയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

ക്ലാസിക്കില്‍ ഫ്രാന്‍സ് വീണു

ക്ലാസിക്കില്‍ ഫ്രാന്‍സ് വീണു

ക്വാര്‍ട്ടറില്‍ ജര്‍മനി-ഫ്രാന്‍സ് ക്ലാസിക്ക് പോരാട്ടമായിരുന്നു ശ്രദ്ധേയം. 13ാം മിനിറ്റില്‍ മാറ്റ്‌സ് ഹമ്മല്‍സ് നേടിയ ഏക ഗോളിന്റെ പിന്‍ബലത്തില്‍ ജര്‍മനി ഫ്രാന്‍സിനെ മറികടക്കുകയായിരുന്നു. ബ്രസീല്‍ 2-1ന് കൊളംബിയെയും അര്‍ജന്റീന 1-0ന് ബെല്‍ജിയത്തെയും തോല്‍പ്പിച്ചപ്പോള്‍ ഹോളണ്ട്-കോസ്റ്ററിക്ക പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ഹോളണ്ട് 4-3ന് കറുത്ത കുതിരകളായ കോസ്റ്ററിക്കയെ വീഴ്ത്തുകയായിരുന്നു. കൊളംബിയക്കെതിരായ മല്‍സരത്തിനിടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് പരിക്കേറ്റിരുന്നു. ഇതോടെ നെയ്മറില്ലാതെയാണ് ബ്രസീല്‍ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളിലും കളത്തിലിറങ്ങിയത്.

ബ്രസീലിനെതിരേ ജര്‍മനിയുടെ സംഹാര താണ്ഡവം

ബ്രസീലിനെതിരേ ജര്‍മനിയുടെ സംഹാര താണ്ഡവം

സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ബ്രസീല്‍ തകര്‍ന്നടിഞ്ഞ മല്‍സരമായിരുന്നു ജര്‍മനിക്കെതിരേയുള്ള സെമി ഫൈനല്‍ പോരാട്ടം. നെയ്മറില്ലാതെ കളത്തിലിറങ്ങിയ ബ്രസീലിനെതിരേ ജര്‍മനി സംഹാര താണ്ഡവമാടിയപ്പോള്‍ മഞ്ഞപ്പടയ്ക്ക് അത് 1950 ലെ മാരക്കാന ദുരന്തത്തിന് സമാനമായി മാറി. ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് ജര്‍മനി ബ്രസീലിനെ തരിപ്പണമാക്കിയത്. സ്വന്തം തട്ടകത്തില്‍ ബ്രസീലിന്റെ ദയനീയ പ്രകടനം കണ്ണീരോട് കൂടി നോക്കി നില്‍ക്കാനെ ഗാലറിയില്‍ ഒഴുകിയെത്തിയ മഞ്ഞക്കുപ്പായക്കാര്‍ക്ക് കഴിഞ്ഞുള്ളൂ.

നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെ അര്‍ജന്റീന-ഹോളണ്ട് പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോയുടെ മിന്നും സേവുകളിലേറി അര്‍ജന്റീന 4-2ന് ഡച്ച് പടയെ വീഴ്ത്തി ഫൈനലിലേക്ക് കുതിച്ചു.

ഗോട്‌സെ ഗോളില്‍ വീണ് മെസ്സിയും സംഘവും

ഗോട്‌സെ ഗോളില്‍ വീണ് മെസ്സിയും സംഘവും

ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ ചിറകിലേറി മുന്നേറ്റം നടത്തിയ അര്‍ജന്റീനയ്ക്ക് ലോക കിരീടം നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിലായിരുന്നു. ഓരോ മല്‍സരം കഴിയുതോറും കളിമികവ് കൂടുതല്‍ പുറത്തെടുത്ത അര്‍ജന്റീന ഫൈനലിലും ജര്‍മനിയെ തളയ്ക്കുമെന്ന് ഏവരും കരുതി. എന്നാല്‍, അധികസമയത്തേക്ക് നീണ്ട മല്‍സരത്തില്‍ 113ാം മിനിറ്റില്‍ മരിയോ ഗോട്‌സെ അന്തകനായപ്പോള്‍ മെസ്സിയുടെ ചിറകിലേറിയുള്ള അര്‍ജന്റീനയുടെ കിരിട മോഹവും പൊലിയുകയായിരുന്നു. പകരക്കാരനായിറങ്ങി ഹീറോയായ ഗോട്‌സെയുടെ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീനയെ വീഴ്ത്തി ജര്‍മനി നാലാം ലോക കിരീടത്തില്‍ മുത്തമിടുകയും ചെയ്തു. ഫൈനലിലെ തോല്‍വിക്കു ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് മെസ്സി അപ്രതീക്ഷിതമായി വിടപറഞ്ഞെങ്കിലും പിന്നീട് താരം തന്റെ നിലപാട് മാറ്റി തിരിച്ചുവരികയായിരുന്നു. ലൂസേഴ്‌സ് ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് ഡച്ച് പട മൂന്നാം സ്ഥാനം സ്വന്തമാക്കി.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ലഭിച്ചു. സില്‍വര്‍ ബോള്‍ ജര്‍മനിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറിനും വെങ്കല ബോള്‍ ഹോളണ്ടിന്റെ ആര്യന്‍ റോബനും ലഭിച്ചു. ആറ് ഗോള്‍ നേടിയ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസിനായിരുന്നു ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം. അഞ്ച് ഗോള്‍ നേടിയ മുള്ളര്‍ സില്‍വര്‍ ബൂട്ടും നാല് ഗോള്‍ നേടിയ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ വെങ്കല ബൂട്ടും സ്വന്തമാക്കി. ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നുയറിനായിരുന്നു ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരം. ഫ്രാന്‍സി്‌ന്റെ പോള്‍ പോഗ്ബയെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Tuesday, June 12, 2018, 19:06 [IST]
Other articles published on Jun 12, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X