2018 ലെ അത്ഭുത ഗോളുമായി റൂബൻ നെവെസ്.. ഞെട്ടലിൽ ഫുട്ബോൾ ലോകം

Posted By: Desk

ഈ സീസണിലെ ഏറ്റവും മനോഹരവും അവിശ്വസനീയമായ ഗോൾ ഈ ഇരുപത്തിയൊന്നുകാരന്റെതാകുമെന്നതിൽ സംശയം വേണ്ട അത്രയ്ക്ക് മനോഹരമായിരുന്നു വോൾവർഹാംപ്ടൺ താരമായ റൂബൻ നെവേസിന്റെത്.ചാംപ്യന്‍സ് ലീഗ് ആദ്യ പാദത്തിൽ യുവന്റസിനെതിരേ റൊണാൾഡോ നേടിയ ബൈസിക്കിൾ കിക്ക്‌ ഗോളായിരുന്നു ഈ സീസണിൽ ഏറ്റവും കൂടുതൽ ചേർച്ചചെയ്യപ്പെട്ടത്.എന്നാൽ അതിനേക്കാൾ ഒരു ഒന്നൊന്നൊന്നര ഗോളായിരുന്നു റൊണാൾഡോയുടെ നാട്ടുകാരനായ നെവേസിന്റെത്.


ഇന്നലെ ഇംഗ്ലീഷിലെ രണ്ടാം നിര ലീഗിൽ നടന്ന ഡെർബി കൗണ്ടി വോൾവർഹാംപ്ടൺ മത്സരത്തിലാണ് ഈ അത്ഭുത ഗോൾ പിറന്നത്.മത്സരത്തിന്റെ രണ്ടാം പകുതിയിൽ തുടക്കത്തിൽ വോൾവർഹാംപ്ടനു കിട്ടിയ കോർണർ കിക്ക്‌ എതിർ ടീം ഹെഡ് ചെയ്‌ത്‌ അകറ്റുകയായിരുന്നു,പന്ത് നേരെ വീണത് 30 വാര അകലെ നിന്ന റൂബൻ നെവെസിന്റെ കാലുകളിൽ.ഒന്ന് തിരിഞ് വലത്തേകാലുകൊണ്ട് പന്തിനെ വായുവിലേക്കുയർത്തി ഒരു ഇൻ കർവ് ഷോട്ട്,ഗോൾകീപ്പറെ കാഴ്ച്ചക്കാരനാക്കി അതിമനോഹരമായി പന്ത് വലയിലേക്ക്.

football

2014 ലോകകപ്പിൽ കൊളംബിന്‍ താരം ജെയിംസ് റോഡ്രിഗസിന്റെ ഗോളിനോട് ഏറെ താരതമ്യമുള്ള ഗോളാണിത്.മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച വോൾവർഹാംപ്ടൺ അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്കുള്ള ടിക്കറ്റെടുത്തു.

2017 ൽ എഫ് സി പോർട്ടോയിൽനിന്ന് വോൾവർഹാംപ്ടനിലെത്തിയ താരമാണ് റൂബൻ നെവെസ്.പോർട്ടോയ്ക്കുവേണ്ടി 59 മത്സരങ്ങളും വോൾവർഹാംപ്ടനുവേണ്ടി ഇതുവരെ 38 മത്സരങ്ങളും ആറ് ഗോളുകളും നെവെസ് നേടിട്ടുണ്ട്.

Read more about: football goal
Story first published: Thursday, April 12, 2018, 15:11 [IST]
Other articles published on Apr 12, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍