അര്‍ജന്റീനയ്‌ക്കെതിരായ ഹാട്രിക്; റയല്‍ കോച്ച് സിദാനെതിരെ ആഞ്ഞടിച്ച് ഇസ്‌കോ

Posted By: rajesh mc

ലണ്ടന്‍: അര്‍ജന്റീനയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഹാട്രിക് നേടിയ സ്‌പെയിന്‍ താരം ഇസ്‌കോ റയല്‍ മാഡ്രിഡിലെ തന്റെ കോച്ച് സിനദിന്‍ സിദാനെതിരെ പരിഹാസവുമായി രംഗത്തെത്തി. സിദാന്‍ റയല്‍ ടീമില്‍ തനിക്ക് വളരെ കുറച്ച് സമയം മാത്രമേ അവസരം തരാറുള്ളൂയെന്ന് ഇസ്‌കോ പറഞ്ഞു.

റയല്‍ ടീമില്‍ പലപ്പോഴും പകരക്കാരന്റെ റോളില്‍ മാത്രം ഗ്രൗണ്ടിലിറങ്ങുന്ന താരമാണ് ഇസ്‌കോ. റയലില്‍ ഒരു കളിക്കാരനെന്ന നിലയില്‍ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ലെന്ന് ഇസ്‌കോ തുറന്നടിച്ചു. ഇത് എന്റെ തെറ്റായിരിക്കാം. സിദാന്റെ ആത്മവിശ്വാസം മറ്റു താരങ്ങളിലാണെന്നും സ്പാനിഷ് സ്‌ട്രൈക്കര്‍ പറഞ്ഞു.

isconew

റയലുമായി ഇസ്‌കോയ്ക്ക് അഞ്ചുവര്‍ഷത്തെ കരാര്‍ ആണ് നിലവിലുള്ളത്. താരത്തെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ ശ്രമിച്ചുവരികയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ക്ലബ്ബിനുവേണ്ടി മികച്ച കളി കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും രാജ്യം എനിക്ക് അവസരങ്ങളും ജീവിതവും തന്നെന്ന് ഇസ്‌കോ പറഞ്ഞു.

സ്‌പെയിന്‍ കോച്ച് എന്നില്‍ വിശ്വാസം അര്‍പ്പിച്ചു. ആ വിശ്വാസത്തിനനുസരിച്ച് കളത്തില്‍ പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാനൊരു തുടക്കക്കാരനാണ്. മികച്ച കളിക്കാരനാണെന്ന് ഇനിയും തെളിയിക്കേണ്ടതുണ്ടെന്നും ഇസ്‌കോ വ്യക്തമാക്കി. അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിലുശേഷം പന്തുമായാണ് താരം മൈതാനം വിട്ടത്. ലോകകപ്പിനുള്ള സ്‌പെയിന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു അര്‍ജന്റീനയ്‌ക്കെതിരായ ഇസ്‌കോയുടെ പ്രകടനം.

Story first published: Thursday, March 29, 2018, 8:35 [IST]
Other articles published on Mar 29, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍