റൊണാള്‍ഡോയ്ക്കു സെഞ്ച്വറി, പിഎസ്ജിയെ പാഠം പഠിപ്പിച്ച് റയല്‍... മാനെ ട്രിക്കില്‍ ലിവര്‍പൂള്‍

Written By:

മാഡ്രിഡ്/ ലിസ്ബണ്‍: പാരമ്പര്യവും പണക്കൊഴുപ്പും തമ്മില്‍ മാറ്റുനോക്കിയ ചാംപ്യന്‍സ് ലീഗിലെ ഗ്ലാമര്‍ പോരില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ വിജയം. പുത്തന്‍ പണക്കാരായ ഫ്രാന്‍സിലെ സൂപ്പര്‍ ടീം പിഎസ്ജിയെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ടീം ലിവര്‍പൂള്‍ പോര്‍ച്ചുഗീസ് ജേതാക്കളായ എഫ്‌സി പോര്‍ട്ടോയെ മുക്കി. പോര്‍ച്ചുഗലില്‍ നടന്ന കളിയില്‍ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വമ്പന്‍ ജയമാണ് റയല്‍ ആഘോഷിച്ചത്.

ലോക ഫുട്‌ബോളറും പോര്‍ച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളാണ് പിഎസ്ജിക്കെതിരേ റയലിന് മിന്നുന്ന ജയം സമ്മാനിച്ചത്. എന്നാല്‍ പോര്‍ട്ടോയ്‌ക്കെതിരേ ലിവര്‍പൂളിന്റെ ഹീറോ സാദിയോ മാനെയായിരുന്നു. ഹാട്രിക്കുമായാണ് മാനെ ലിവര്‍പൂളിനെ ക്വാര്‍ട്ടറിന് കൈയെത്തുംദൂരത്തെത്തിച്ചത്.

 റൊണാള്‍ഡോ v/s നെയ്മര്‍

റൊണാള്‍ഡോ v/s നെയ്മര്‍

നിലവിലെ ലോക ഫുട്‌ബോളര്‍ റൊണാള്‍ഡോയും ഭാവി ലോക ഫുട്‌ബോളറും ബ്രസീലിയന്‍ സ്റ്റാറുമായ നെയ്മറും തമ്മിലുള്ള പോരാട്ടമെന്ന നിലയിലും റയല്‍-പിഎസ്ജി മല്‍സരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുതാരങ്ങളും ടീമിനെ ജയിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്‌തെങ്കിലും അന്തിമ ജയം റൊണാള്‍ഡോയ്‌ക്കൊപ്പം നിന്നു.
മിന്നല്‍ നീക്കങ്ങളിലൂടെ നെയ്മറും റൊണാള്‍ഡോയും കളം നിറഞ്ഞു കളിക്കുക തന്നെ ചെയ്തു. എന്നാല്‍ ഗോള്‍ നേടാനുള്ള ഭാഗ്യം റൊണാള്‍ഡോയ്‌ക്കൊപ്പമായിരുന്നു.

റയലിന്റെ ഉജ്ജ്വല തിരിച്ചുവരവ്

റയലിന്റെ ഉജ്ജ്വല തിരിച്ചുവരവ്

പിഎസ്ജിക്കെതിരേ ലീഡ് വഴങ്ങിയ ശേഷമായിരുന്നു സ്വന്തം മൈതാനത്ത് റയലിന്റെ ഗംഭീര തിരിച്ചുവരവ്. 33ാം മിനിറ്റില്‍ റയല്‍ പ്രതിരോധത്തില്‍ വന്ന പിഴവ് മുതലെടുത്ത് അഡ്രിയന്‍ റാബിയറ്റാണ് പിഎസ്ജിയുടെ അക്കൗണ്ട് തുറന്നത്.
ഒന്നാംപകുതിക്കു തൊട്ടുമുമ്പ് ടോണി ക്രൂസിനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ഗോളാക്കി റൊണാള്‍ഡോ റയലിനെ ഒപ്പമെത്തിച്ചു.
രണ്ടാംപകുതിയില്‍ ഇരുടീമും ഗോളിനു വേണ്ടി ഇഞ്ചോടിഞ്ച് പൊരുതി. 83ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അസെന്‍ഷ്യോയുടെ പാസില്‍ നിന്നു റൊണാള്‍ഡോ റയലിന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. നാലു മിനിറ്റിനുള്ളില്‍ റയല്‍ വീണ്ടും വലകുലുക്കി. രണ്ടാം ഗോളിന് ഏറക്കുറെ സമാനമായിരുന്നു ഈ ഗോളും. അസെന്‍ഷ്യയോയുടെ പാസ് ഇത്തവണ മാര്‍സെലോയാണ് ലക്ഷ്യത്തിലെത്തിച്ചത്.

റൊണാള്‍ഡോ 100 നോട്ടൗട്ട്*

റൊണാള്‍ഡോ 100 നോട്ടൗട്ട്*

പിഎസ്ജിക്കെതിരേ നേടിയ ഇരട്ടഗോളോടെ റൊണാള്‍ഡോ പുതിയൊരു റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചു. ചാംപ്യന്‍സ് ലീഗില്‍ 100 ഗോളുകള്‍ നേടുന്ന താരമായി അദ്ദേഹം മാറി. ഒരു ക്ലബ്ബിനുവേണ്ടി 100 ഗോളുകള്‍ നേടുന്ന ആദ്യ താരം കൂടിയാണ് റൊണാള്‍ഡോ. 95 മല്‍സരങ്ങളില്‍ നിന്നു 101 ഗോളുകളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.
ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് റൊണാള്‍ഡോയ്ക്കു പിന്നിലുള്ളത്. മെസ്സി 80 ഗോളുകള്‍ നേടിയിട്ടുണ്ട്.

 പോര്‍ച്ചുഗല്‍ ചുവന്നു

പോര്‍ച്ചുഗല്‍ ചുവന്നു

ലിവര്‍പൂളിന്റെ അറ്റാക്കിങ് ഫുട്‌ബോളിനു മുന്നില്‍ പോര്‍ട്ടോ കടപുഴകുയായിരുന്നു. ഏകപക്ഷീയ വിജയമാണ് പോര്‍ച്ചുഗലിന്റെ ചെമ്പട ആഘോഷിച്ചത്. ഒമ്പതു വര്‍ഷത്തിനു ശേഷം ചാംപ്യന്‍സ് ലീഗില്‍ ആദ്യ നോക്കൗട്ട്‌റൗണ്ട് മല്‍സരത്തിനിറങ്ങിയയ ലിവര്‍പൂള്‍ തകകര്‍പ്പന്‍ ജയത്തോടെയാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്.
ഹാട്രിക് ഹീറോ മാനെയോടാണ് ഈ ജയത്തിനു ലിവര്‍പൂള്‍ കടപ്പെട്ടിരിക്കുന്നത്. 25, 53, 85 മിനിറ്റുകളിലായിരുന്നു മാനെയുടെ ഹാട്രിക്. മുഹമ്മദ് സലാ (29), റോബര്‍ട്ടോ ഫിര്‍മിനോ (69) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

Story first published: Thursday, February 15, 2018, 9:40 [IST]
Other articles published on Feb 15, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍