ഡെര്‍ബി പോരില്‍ മുംബൈയെ പൂനെ തകര്‍ത്തു, കന്നി സെമിക്കരികെ... ചെന്നൈയെ ഡല്‍ഹി പിടിച്ചുകെട്ടി

Written By:

മുംബൈ/ ദില്ലി: ഐഎസ്എല്‍ ഫുട്‌ബോള്‍ സൂപ്പര്‍ സണ്‍ഡേയില്‍ രണ്ടു പോരാട്ടങ്ങളാണ് നടന്നത്. മഹാരാഷ്ട്ര ഡെര്‍ബിയിലെ മുംബൈ സിറ്റിയെ തരിപ്പണമാക്കി പൂനെ സിറ്റി കരുത്തുകാട്ടി. മറ്റൊരു കളിയില്‍ മുന്‍ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരുമായ ചെന്നൈയ്ന്‍ എഫ്‌സിയെ അവസാന സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസ് 1-1നു പിടിച്ചുകെട്ടുകയായിരുന്നു.

1

രാജു ഗെയ്ക്ക്‌വാദിന്റെ സെല്‍ഫ് ഗോളും ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍സെലീഞ്ഞോയുടെ ഗോളുമാണ് മുംബൈക്കെതിരേ പൂനെയ്ക്കു മിന്നുന്ന വിജയം സമ്മാനിച്ചത്. 18ാം മിനിറ്റിലാണ് ഗെയ്ക്ക്‌വാദ് സെല്‍ഫ് ഗോള്‍ വഴങ്ങി മുംബൈയുടെ വില്ലനായത്. ഫൈനല്‍ വിസിലിന് ഏഴു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ പൂനെയുടെ വിജയവും മുംബൈയുടെ തോല്‍വിയുറപ്പാക്കി മാര്‍സെലീഞ്ഞോ ഗോള്‍പട്ടിക തികച്ചു. ഈ വിജയത്തോടെ ടൂര്‍ണമെന്റിലെ മൂന്നാംസ്ഥാനം പൂനെ ഭദ്രമാക്കി. തലപ്പത്തുള്ള ബെംഗളൂരു എഫ്‌സിയുമായി അഞ്ചു പോയിന്റ് മാത്രം പിന്നിലാണ് പൂനെ.

2

അതേസമയം, പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കുയരാനുള്ള സുവര്‍ണാവസരമാണ് ചെന്നൈ നഷ്ടപ്പെടുത്തിയത്. ജയിച്ചിരുന്നെങ്കില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ മറികടന്ന് മൂന്നാമതെത്താന്‍ സൂപ്പര്‍ മച്ചാന്‍സിനാവുമായിരുന്നു. 59ം മിനിറ്റില്‍ കലു ഉക്കെ പെനല്‍റ്റിയിലൂടെ നേടിയ ഗോളില്‍ ഡല്‍ഹി അട്ടിമറി ജയം സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ 81ാം മിനിറ്റില്‍ മെയ്ല്‍സണിന്റെ ഗോള്‍ ചെന്നൈയെ രക്ഷിക്കുകയായിരുന്നു.

Story first published: Sunday, February 11, 2018, 22:19 [IST]
Other articles published on Feb 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍