പിഎസ്ജിക്ക് കിരീടം.. മൊണോക്കോയെ തകർത്തത് ഏഴുഗോളിന്

Posted By: Desk

ആറ് വർഷത്തിനിടെ അഞ്ച് ലീഗ് കിരീടങ്ങൾ സ്വന്തമാക്കി ഫ്രഞ്ച് വമ്പന്മാർ.കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിലെ ലീഗ് ചാമ്പ്യന്മാരായ മൊണോക്കോയെ ഒന്നിനെതിരെ ഏഴുഗോളിന് തകർത്തതോടെയാണ് അഞ്ച് മത്സരങ്ങൾ ബാക്കിനിൽക്കെ പി എസ് ജി കിരീടമുറപ്പിച്ചത്.ഏഴുതവണ ലീഗ് ചാമ്പ്യന്മാരായ ടീമാണ് പി എസ് ജി. കഴിഞ്ഞ സീസണിലേറ്റ തിരിച്ചടിക്ക് വൻ തുകയ്ക്ക് ബാഴ്‌സലോണ സൂപ്പർ താരം നെയ്മറെയും ആ സീസണിൽ മൊണോക്കോയുടെ എല്ലാ വിജയങ്ങളിലും ചുക്കാൻപിടിച്ച എംബാപ്പയെയും സ്വന്തം ടീമിലെത്തിച്ചാണ് പി എസ് ജി കണക്കുതീർത്തത്.


എന്നാൽ നാട്ടിലെ പ്രതാപം ചാമ്പ്യൻസ് ലീഗിൽ പുറത്തുകാട്ടാൻ പി എസ് ജിക്കായില്ല. ചാമ്പ്യൻസ് ലീഗിൽ സ്‌പാനിഷ്‌ വമ്പന്മാരായ റയൽ മാഡ്രിഡിനോട് തോറ്റു പുറത്താവുകയായിരുന്നു പി എസ് ജി.ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ പി എസ് ജി പരിശീലകൻ എമേറിയുടെ സ്ഥാനവും തെറിക്കുമെന്നുറപ്പായി.ബോറുസിയ ഡോർട്‌മുണ്ടിന്റെ പരിശീലകൻ തോമസ് ട്യുചെലിനെയാണ് പി എസ് ജി അടുത്ത സീസണിൽ പരിശീലക സ്ഥാനമേൽപ്പികാൻ നോൽക്കുന്നത്.

psl

21 ആം നൂറ്റാണ്ടിലാണ് പി എസ് ജി ലീഗിൽ പച്ചപിടിച്ചുതുടങ്ങിയത്.അതിനുമുൻപ് സൈന്റ്റ് എന്റിന്നിയും മാർസെല്ലയും മോണോക്കയും കൈയടക്കിവച്ചിരുന്നതായിരുന്നു ഫ്രഞ്ച് ലീഗ്.സൈന്റ്റ് എന്റിനിയാണ് ഏറ്റവും കൂടുതൽ തവണ ഫ്രഞ്ച് ലീഗ് കിരീടം നേടിട്ടുള്ളത് (10 തവണ).ഖത്തറിലെ എണ്ണ വ്യവസായി ക്ലബ്ബിനെ ഏറ്റെടുത്തതോടെയാണ് പി എസ് ജി ഫ്രാൻസിന്റെ മുഖമുദ്രയായിമാറിയത്.

Story first published: Monday, April 16, 2018, 9:53 [IST]
Other articles published on Apr 16, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍