ആഴ്‌സണലിനെ തകര്‍ത്ത മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നിലേക്ക് ചെല്‍സി, കണ്ടറിയണം സ്ഥിതി

Posted By: കാശ്വിന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും കൊമ്പുകോര്‍ക്കും. കിരീടം ഉറപ്പിച്ച് മുന്നേറുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ തടയുക ചെല്‍സിക്ക് പണിയാകും. പെപ് ഗോര്‍ഡിയോളയുടെ ടീം അത്രമാത്രം ഫോമിലാണ്.

കഴിഞ്ഞ സീസണില്‍ തുടരെ പതിമൂന്ന് വിജയങ്ങളുമായി ചെല്‍സിക്ക് അഞ്ചാം ലീഗ് കിരീടം സാധ്യമാക്കിയ കോച്ച് അന്റോണിയോ കോന്റെക്കാകട്ടെ പഴയ ഫോമില്ല. കോന്റെയുടെ തന്ത്രങ്ങളൊന്നും രണ്ടാം സീസണില്‍ അത്ര കണ്ട് ഫലിച്ചിട്ടില്ല. ചെല്‍സിയില്‍ നിന്ന് ഏത് നിമിഷവും പുറത്ത് പോയേക്കാമെന്ന നിലയിലാണ് ഇറ്റാലിയന്‍ കോച്ചിന്റെ അവസ്ഥ.

chelsea

എന്നാല്‍, ചെല്‍സി കോച്ചിനെ തന്ത്രങ്ങളുടെ ആശാന്‍ എന്ന് വിശേഷിപ്പിച്ച് സിറ്റി കോച്ച് പെപ് ഗോര്‍ഡിയോള രംഗത്തെത്തി. കോന്റെയുടെ മിടുക്കിനെ അദ്ദേഹം ക്ലബ്ബ് വിട്ടതിന് ശേഷമാകും ചെല്‍സി പ്രകീര്‍ത്തിക്കുകയെന്നും ഗോര്‍ഡിയോള പറഞ്ഞു. അഞ്ച് കളിക്കാരെ ഡിഫന്‍സില്‍ നിയോഗിച്ചു കൊണ്ട് ആക്രമണഫുട്‌ബോള്‍ കളിക്കുക എന്ന തന്ത്രം പ്രീമിയര്‍ ലീഗില്‍ വിജയകരമായി അദ്ദേഹം നടപ്പിലാക്കിയെന്ന് ഗോര്‍ഡിയോള ചൂണ്ടിക്കാട്ടി.

ആഴ്‌സണലിനെ കരബാവോ കപ്പിലും തൊട്ടടുത്ത ആഴ്ചയില്‍ പ്രീമിയര്‍ ലീഗിലും 3-0 മാര്‍ജിനില്‍ തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ഫോമിലാണ്. ഈ ഫോമില്‍ സിറ്റിയെ തടയുക ആര്‍ക്കുമാകില്ല. ട്രാന്‍സ്ഫറിലൂടെ മികച്ച കളിക്കാരെ ലഭിച്ചത് സിറ്റിയെ കരുത്തുറ്റ നിരയാക്കി - ചെല്‍സി കോച്ച് കോന്റെ പറഞ്ഞു.

ഫ്രാന്‍സില്‍ നിസെ തോല്‍വിക്കളി അവസാനിപ്പിച്ചു, ബലോടെല്ലിയാണ് കാരണക്കാരന്‍

ഇംഗ്ലണ്ടില്‍ 'കസേരകളി', ലിവര്‍പൂള്‍ വീണ്ടും രണ്ടാമത്, റൊണാള്‍ഡോ ഡബിളില്‍ റയല്‍


അരങ്ങേറ്റക്കാരെന്ന് വില കുറച്ച് കാണേണ്ട... ഇവര്‍ എന്തിനും പോന്നവര്‍!! ആരാവും അദ്ഭുത താരം

Story first published: Sunday, March 4, 2018, 10:09 [IST]
Other articles published on Mar 4, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍