റഷ്യന്‍ ലോകകപ്പ്: പോര്‍ച്ചുഗല്‍ 35 അംഗ ടീമിനെ പ്രഖ്യാപിച്ചു; റെനറ്റോ സാഞ്ചസ് പുറത്ത്

Posted By: Mohammed shafeeq ap

ലിസ്ബണ്‍: അടുത്ത മാസം റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള 35 അംഗ സാധ്യതാ ടീമിനെ പോര്‍ച്ചുഗല്‍ പ്രഖ്യാപിച്ചു. മിഡ്ഫീല്‍ഡര്‍ റെനറ്റോ സാഞ്ചസിനെ ഒഴിവാക്കിയാണ് 35 അംഗ സാധ്യതാ ടീമിനെ പിരങ്കിപ്പട പ്രഖ്യാപിച്ചിരിക്കുന്നത്. പോര്‍ച്ചുഗല്‍ കിരീടം നേടിയ 2016 യൂറോകപ്പ് ടീമില്‍ കളിച്ച താരം കൂടിയാണ് സാഞ്ചസ്. ബയേണ്‍ മ്യൂണിക്കില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ സ്വാന്‍സി സിറ്റിയിലെത്തിയ സാഞ്ചസിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതാണ് റഷ്യന്‍ ലോകകപ്പിനുള്ള സാധ്യത ടീമില്‍ നിന്ന് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് സാഞ്ചസിനെ തഴയാന്‍ കാരണം. നിലവിലെ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പടനയിക്കുന്ന ടീമെന്ന നിലയില്‍ ശ്രദ്ധേയാണ് പിരങ്കിപ്പട. ഗ്രൂപ്പ് ബിയില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍, മൊറോക്കോ, ഇറാന്‍ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് പോര്‍ച്ചുഗല്‍. ജൂണ്‍ 15ന് സ്‌പെയിന്‍, 20ന് മൊറോക്കോ, 25ന് ഇറാന്‍ എന്നിങ്ങനെയാണ് ഗ്രൂപ്പ്ഘട്ടത്തില്‍ പോര്‍ച്ചുഗലിന്റെ മല്‍സരക്രമം.

renatosanches

പോര്‍ച്ചുഗല്‍ 35 അംഗ സാധ്യതാ ടീം

ഗോള്‍കീപ്പര്‍മാര്‍: അന്തോണി ലോപസ് (ലിയോണ്‍), ബെറ്റോ (ഗോസ്‌റ്റെപെ), റൂയി പട്രിസിയോ (സ്‌പോര്‍ട്ടിങ്).

ഡിഫന്‍ഡര്‍മാര്‍: ആന്റുനസ് (ഗെറ്റാഫെ), ബ്രൂണോ ആല്‍വസ് (റെയ്‌ഞ്ചേഴ്‌സ്), സെഡ്രിക് സോറസ് (സതാംപ്റ്റന്‍), ജോഹോ കാന്‍സെലോ (ഇന്റര്‍), ജോസ് ഫോന്റെ (ഡാലിയന്‍ യിഫാങ്), ലൂയിസ് നെറ്റോ (ഫെര്‍നാബാച്ചെ), മരിയോ റൂയി (നപ്പോള്‍സ്), നെല്‍സന്‍ സെമെഡോ (ബാഴ്‌സലോണ), പെപെ (ബെസിക്റ്റസ്), റാഫേല്‍ ഗുരെയ്‌റോ (ഡോട്മുണ്ട്), റികാര്‍ഡോ പെരെയ്‌റ (എഫ്‌സി പോര്‍ട്ടോ), റൊലാന്‍ഡോ (മാര്‍സെല), റുബെന്‍ ഡിയസ് (ബെന്‍ഫിക്ക).

മിഡ്ഫീല്‍ഡര്‍മാര്‍: അഡ്രിയെന്‍ സില്‍വ (ലെസ്റ്റര്‍), ആന്ദ്രെ ഗോമസ് (ബാഴ്‌സലോണ), ബ്രൂണോ ഫെര്‍ണാണ്ടസ് (സ്‌പോര്‍ട്ടിങ്), ജോഹോ മരിയോ (വെസ്റ്റ്ഹാം), ജോഹോ മോട്ടീഞ്ഞോ (മൊണാക്കോ), മാനുവല്‍ ഫെര്‍ണാണ്ടസ് (ലൊകോമോട്ടിവ്), റുബെന്‍ നെവസ് (വോള്‍വര്‍ഹാംറ്റണ്‍), സെര്‍ജിയോ ഒലിവെയ്‌റ (എഫ്‌സി പോര്‍ട്ടോ), വില്ല്യം കാര്‍വാലോ (സ്‌പോര്‍ട്ടിങ്).

ഫോര്‍വേഡ്: ആന്ദ്രെ സില്‍വ (മിലാന്‍), ബെര്‍നാര്‍ഡോ സില്‍വ (മാഞ്ചസ്റ്റര്‍ സിറ്റി), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (റയല്‍ മാഡ്രിഡ്), എഡര്‍ (ലൊകോമോട്ടിവ്), ഗെല്‍സന്‍ മാര്‍ട്ടിന്‍സ് (സ്‌പോര്‍ട്ടിങ്), ഗോന്‍സോല ഗുഹഡെസ് (വലന്‍സിയ), നാനി (ലാസിയോ), പൗലീഞ്ഞോ (എസ്‌സി ബ്രാഗാ), റികാര്‍ഡോ ക്വറെസ്മ (ബെസിക്റ്റസ്), റോണി ലോപസ് (മൊണാക്കോ).

Story first published: Tuesday, May 15, 2018, 12:30 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍