വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മുര്‍ത്തസ സ്വപ്‌നലോകത്ത്, തൊട്ടരികില്‍ സാക്ഷാല്‍ മെസ്സി....സംഭവിച്ചതെന്ത്‌

മുര്‍ത്തസ സ്വപ്‌നലോകത്ത്, തൊട്ടരികില്‍ സാക്ഷാല്‍ മെസ്സി

By Manu D

ജീവിതത്തില്‍ നമ്മള്‍ ആത്മാര്‍ഥമായി ഒരു കാര്യം ആഗ്രഹിച്ചാല്‍ നടക്കുമെന്നത് സത്യം തന്നെ. അഫ്ഗാനിസ്താനില്‍ നിന്നുള്ള ഒരു ബാലന്‍ തന്റെ സ്വപ്‌നനായകനെ ഒടുവില്‍ നേരില്‍ക്കണ്ടു. ലോക ഫുട്‌ബോളിലെ മിന്നുംതാരമായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെ കണ്‍നിറയെ കണ്ടതിന്റെ ആവേശത്തിലാണ് അഫ്ഗാനില്‍ നിന്നുള്ള ആറു വയസ്സുകാരനായ മുര്‍ത്തസ അഹ്മദി.

Read Also: മെസ്സി, ബോള്‍ട്ട്, ക്രിസ്റ്റ്യാനോ,കോഹ്‌ലി, ശ്രീജേഷ്; മറക്കുന്നതെങ്ങനെ 2016

ദോഹയില്‍ വച്ചായിരുന്നു ഈ അവിസ്മരണീയ കൂടിക്കാഴ്ച. സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അല്‍ അഹ്‌ലിയുമായുള്ള സൗഹൃദമല്‍സരം കളിക്കാന്‍ ബാഴ്‌സലോണ ടീമിനൊപ്പം ദോഹയിലെത്തിയപ്പോഴാണ് തന്റെ വലിയ ഫാന്‍ ആയ കുഞ്ഞു ഹീറോയെ മെസ്സി കഴിഞ്ഞ ദിവസം നേരിട്ടുകണ്ടത്.

murtaza-ahmadi-finally-meets-lionelmessi

യുദ്ധവും ആഭ്യന്തര പ്രശ്‌നങ്ങളും മൂലം വലയുന്ന അഫ്ഗാനില്‍ നിന്നുള്ള അതും വെറുമൊരു ആറു വയസ്സുകാരന് എങ്ങനെ തന്റെ വീരനായകനെ നേരില്‍ക്കാണാനായെന്ന് പലര്‍ക്കും അദ്ഭുതം തോന്നാം. എന്നാല്‍ ആധുനികലോകത്തിന്റെ ഹൃദയസ്പന്ദനമായ സോഷ്യല്‍ മീഡിയകളുടെ കൂടി സഹായവും ഇക്കാര്യത്തില്‍ മുര്‍ത്തസയ്ക്കു ലഭിച്ചു. ജഴ്‌സി വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒരു പ്ലാസ്റ്റിക് കവറില്‍ മെസ്സിയുടെ 10ാം നമ്പര്‍ അര്‍ജന്റീന ജഴ്‌സി പെയിന്റ് ചെയ്ത് പന്തുതട്ടുന്ന മുര്‍ത്തസയുടെ ചിത്രങ്ങള്‍ നേരത്തേ ഇന്‍റര്‍നെറ്റിലൂടെ വൈറലായിരുന്നു. ഇതിനെക്കുറിച്ച് അറിഞ്ഞ മെസ്സി തന്റെ കൈയൊപ്പോടു കൂടിയ ജഴ്‌സി സമ്മാനമായി മുര്‍ത്തസയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

താലിബാന്‍ സ്വാധീന മേഖലയായ കാബൂളിലെ ഗസ്‌നിയിലാണ് മുര്‍ത്തസയും കുടുംബവും നേരത്തേ താമസിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ മകന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വൈറലായതോടെ മുര്‍ത്തസയുടെ കുടുംബത്തിന്റെ ഉറക്കം നഷ്ടപ്പെട്ടു. ടെലിഫോണിലൂടെ പലപ്പോഴും മുര്‍ത്തസയുടെ പിതാവ് മുഹമ്മദ് ആരിഫിനു ഭീഷണികള്‍ ലഭിച്ചു. ഒടുവില്‍ മേയ് മാസത്തില്‍ മുര്‍ത്തസയുടെ കുടുംബത്തിനു കാബൂള്‍ വിട്ട് പാകിസ്താനിലെ ക്വെറ്റയിലേക്ക് പലായനം ചെയ്യേണ്ടി വന്നു.

Story first published: Wednesday, December 14, 2016, 11:11 [IST]
Other articles published on Dec 14, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X