മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി മുംബൈ.. മുന്നേറ്റം ശക്തമാക്കി മുംബൈ സിറ്റി എഫ് സി

Posted By: Desk

ഈസ്റ്റ് ബംഗാൾ താരവും മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരവുമായിരുന്ന മൊഹമ്മദ് റഫീഖിനെ മുംബൈ സിറ്റി എഫ് സി സ്വന്തമാക്കി.അടുത്ത സീസൺ ഐ എസ് എലിനു മുൻപേ ടീമിനെ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായാണ് മുംബൈ സിറ്റി മൊഹമ്മദ് റഫീഖിനെ സ്വന്തം കുടാരത്തിലേക്കെത്തിച്ചിരിക്കുന്നത്. റഫീഖിനെ മുൻപേ മിലാൻ സിംഗ്, ബിപിൻ സിംഗ്, സുഭാശിഷ് ബോസ്, സൗവിക്ക് ചക്രബർത്തി എന്നീ ഇന്ത്യൻ താരങ്ങളേയും മുംബൈ സിറ്റി ടീമിലെത്തിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസൺ ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ നിർണ്ണായക ഗോൾ നേടി കൊൽക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്തത് റഫീഖായിരുന്നു.തുടർന്നുള്ള മൂന്നാമത്തെ സീസണിൽ തരം കേരളാ ബ്ലാസ്റ്റേഴ്സിലേക്കെത്തിയിരുന്നു,അന്ന് ഫൈനലിൽ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ച് എടികെ കപ്പുയർത്തിരുന്നു.

mumbai

കേരളാ ബ്ലാസ്റ്റേഴ്സിനും കൊൽക്കത്തയ്ക്കുവേണ്ടിയും ലോണടിസ്ഥാനത്തിലാണ് റഫീഖ് കളിച്ചത്.ഈ സീസണിൽ ഐ എസ് എൽ ക്ലബ്ബുകൾ കൈവിട്ടതോടെ ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്കുതന്നെ താരം തിരിച്ചെത്തിയിരുന്നു.എന്നാൽ ഈസ്റ്റ് ബംഗാളിനായി കളിച്ച മത്സരങ്ങളില്ലെല്ലാം തകർപ്പൻ പ്രകടനം നടത്തിയ താരത്തെ പല വമ്പൻ ക്ലബ്ബുകളും നോട്ടമിട്ടിരുന്നു.കാലിലെ പരിക്കുകാരണം സൂപ്പർ കപ്പിൽ താരത്തിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. സൂപ്പർ കപ്പിന്റെ 16 ആം റൗണ്ട് മത്സരത്തിൽ മുംബൈ സിറ്റിയെ ഈസ്റ്റ് ബംഗാൾ തോൽപ്പിച്ചിരുന്നു.


2016 ൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ റഫീഖ് ഇതുവരെ 10 മത്സരങ്ങളിൽനിന്ന് ഒരു ഗോളും നേടിട്ടുണ്ട്.വരുന്ന സീസണിൽ മുംബൈ സിറ്റിക്കുവേണ്ടി മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനാണ് താരം ശ്രമിക്കുന്നത്.

Story first published: Saturday, April 14, 2018, 13:29 [IST]
Other articles published on Apr 14, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍