ഇന്ത്യന്‍ സൂപ്പര്‍ കപ്പ്: ഷില്ലോങ് ലജോങും കടന്ന് മോഹന്‍ ബഗാന്‍ സെമിയില്‍

Posted By: Mohammed shafeeq ap
Mohan Bagan

ഭുവനേശ്വര്‍:: ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരേ മൂന്നു ഗോളുുകള്‍ക്ക് മറ്റൊരു ഐ ലീഗ് ക്ലബ്ബായ ഷില്ലോങ് ലജോങിനെ പരാജയപ്പെടുത്തിയാണ് സൂപ്പര്‍ കപ്പില്‍ രണ്ട് തവണ ജേതാക്കളായ ബഗാന്‍ അവസാന നാലിലേക്ക് മുന്നേറിയത്.

ടൂര്‍ണമെന്റില്‍ സെമി ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം കൂടിയാണ് മുന്‍ ഐ ലീഗ് ചാംപ്യന്‍മാര്‍ കൂടിയായ ബഗാന്‍. നേരത്തെ മറ്റൊരു ഐ ലീഗ് മുന്‍ ചാംപ്യന്‍മാരായ ഈസ്റ്റ് ബംഗാളും സെമിയില്‍ പ്രവേശിച്ചിരുന്നു. ടൂര്‍ണമെന്റില്‍ സെമിയില്‍ കടന്ന രണ്ട് ടീമുകളും കൊല്‍ക്കത്തന്‍ ക്ലബ്ബുുകളാണെന്ന പ്രത്യേകതയുമുണ്ട്. ഐസ്വാളിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തായിരുന്നു ബംഗാളിന്റെ സെമി പ്രവേശനം.

ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിില്‍ നടന്ന ഐ ലീഗ് ടീമുകള്‍ തമ്മിലുള്ള പോരാട്ടം ആവേശകരമായിരുന്നു. കളിയുടെ 12ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഷെയ്ഖ് ഫയാസിലൂടെയാണ് ബഗാന്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ദിപാന്‍ഡ ഡിക്ക നല്‍കിയ മികച്ചൊരു പാസ് ലജോങ് ഗോളിക്ക് ഒരുപഴുതും നല്‍കാതെ ഫയാസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ലജോങ് ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിക്കും 10 മിനിറ്റിനകം ബഗാന്‍ രണ്ടാം തവണയുും ലജോങിനെ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു.

നിഖില്‍ കദമിന്റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടി ഗോള്‍വലയില്‍ കയറുുകയായിരുന്നു. എന്നാല്‍, കളിയില്‍ 25ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിച്ചെങ്കിലും അവസരരം ലജോങ് നഷ്ടപ്പെടുത്തി. ഷീന്‍ സ്റ്റെവന്‍സനെ ബഗാന്‍ ഡിഫന്‍ഡര്‍ ബോക്‌സിനുള്ളിില്‍ ഫൗളിനിരയാക്കിയതിനെ തുടര്‍ന്നാണ് ലജോങിനെ പെനാല്‍റ്റി വീണുകിട്ടിയത്. എന്നാല്‍, ലജോങ് ക്യാപ്റ്റന്‍ സാമുവല്‍ ലാല്‍മാനുപിയയുടെ കിക്ക് ബഗാന്‍ ഗോള്‍കീപ്പര്‍ ഷില്‍ട്ടണ്‍ പോള്‍ അനായാസം രക്ഷപ്പെടുത്തുകയായിരുന്നു.

എങ്കിലും മൂന്നു മിനിറ്റിനകം ലജോങ് മല്‍സരത്തിലെ തങ്ങളുടെ ഏക ഗോള്‍ കണ്ടെത്തി. അബ്‌ഡോയലെ കോഫിയുടെ വകയായിരുന്നു ഗോള്‍. മല്‍സരത്തില്‍ സമനില ഗോളിനായുള്ള ലജോങിന്റെ പരിശ്രമത്തിനിടെയാണ് വിജയം ഉറപ്പാക്കി കൊണ്ട് ബഗാന്‍ കളിയുടെ രണ്ടാംപകുുതിയിലെ 60ാം മിനിറ്റില്‍ മൂന്നാം ഗോളും ലക്ഷിത്തിലെത്തിച്ചത്. 60ാം മിനിറ്റില്‍ അക്രം മോഗറബിയുടെ വകയായിരുന്നു ബഗാന്റെ മൂന്നാം ഗോള്‍. വെള്ളിയാഴ്ച നടക്കുന്ന ബംഗളൂരു എഫ്‌സി നെറോക്ക എഫ്‌സി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ചെത്തുന്നവരാണ് സെമിയില്‍ ബഗാന്റെ എതിരാളികള്‍.

Story first published: Wednesday, April 11, 2018, 22:32 [IST]
Other articles published on Apr 11, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍