മെസ്സിയും റൊണാൾഡിന്യോയും ഒപ്പത്തിനൊപ്പം.. റെക്കോർഡിനരികെ മെസ്സി

Posted By: JOBIN JOY

ഫ്രീ കിക്കിലൂടെ അത്ഭുതങ്ങൾ തീർത്ത ഒട്ടേറെ താരങ്ങൾ ഫുട്ബോൾ ലോകത്തുണ്ട്.അവർക്കിടയിൽ മുൻപന്തിയിലുള്ള താരമാണ് മുൻ ബ്രസീലിയൻ ഇതിഹാസവും ബാർസിലോണ താരവുമായിരുന്ന റൊണാൾഡിന്യോ.ഇപ്പോൾ ഫ്രീ കിക്കിൽ റൊണാൾഡിന്യോക്കൊപ്പം എത്തിയിക്കുകയാണ് ലയണൽ മെസ്സി.

ഒരു ലാ ലിഗ സീസണിൽ ഫ്രീ കിക്കിലൂടെ ഏറ്റവുമധികം ​ഗോൾ നേടുന്ന താരമെന്ന റൊണാൾഡിന്യോയുടെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് മെസ്സി.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ വീണ്ടും മെഡല്‍; മെഡലുറപ്പിച്ച് മേരികോം

കഴിഞ്ഞ ദിവസം ലെഗാൻസിനെതിരെ നടന്ന മത്സരത്തിൽ മെസ്സി ഹാട്രിക്ക് കുറിച്ചിരുന്നു.അതിലെ ആദ്യ ഗോൾ ഫ്രീ കിക്കിലൂടെയായിരുന്നു.അതോടെ ഈ സീസണിൽ ഇതുവരെ മെസ്സി ആറ് ഗോളുകൾ ഫ്രീ കിക്കിലൂടെ നേടിക്കഴിഞ്ഞു.2006-07 ലാ ലി​ഗ സീസണിലായിരുന്നു റൊണാൾഡിന്യോയും ഈ നേട്ടത്തിലെത്തിയത്.ഇനിയും സീസണിൽ 7 മത്സരങ്ങൾ ബാക്കി നിൽക്കെ മെസ്സി ഫ്രീ കിക്കിൽ പുതു ചരിത്രമെഴുതുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

messi

കഴിഞ്ഞ ദിവസത്തെ ഹാട്രിക്ക് നേട്ടത്തോടെ ലാ ലിഗയിൽ 29 ഗോളുമായി ഒന്നാംസ്ഥനതാണ് മെസ്സി.മെസ്സിയുടെ കൂട്ടാളി ലൂയിസ് സുവാരസ് തന്നെയാണ് 22 ഗോളുമായി രണ്ടാംസ്ഥാനത്.ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ 29 ഗോളുമായി ഒന്നാംസ്ഥാനത്തുനിൽക്കുന്ന ലിവർപൂൾ താരം മുഹമ്മദ് സാലയാണ് യൂറോപ്യൻ ഗോൾ വേട്ടക്കാരിൽ മെസ്സിക്കൊപ്പം നിൽക്കുന്നത്.യൂറോപ്യൻ ​ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ ഇവർക്കുതാഴെ രണ്ടാംസ്‌ഥാനത് 26 ഗോളുമായി ലാസിയോ താരം സിറോ ഇമ്മൊബിലും മൂന്നാംസ്ഥാനത് 25 ഗോളുമായി ബയേൺ മ്യൂണിക് താരം ലെവൻഡോസ്‌കിയുമുണ്ട്.മെയ് മാസം അവസാനമാണ് യൂറോപ്യൻ ഗോൾഡൻ ബൂട്ടിനുള്ള പുരസ്‌കാരം സമ്മാനിക്കുന്നത്.കഴിഞ്ഞ സീസണിൽ 37 ഗോളുകൾ നേടിയ ലയണൽ മെസ്സിയായിരുന്നു ഗോൾഡൻ ബൂട്ട് ജേതാവ്.

Story first published: Sunday, April 8, 2018, 15:03 [IST]
Other articles published on Apr 8, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍