വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'ചതി' വച്ചു പൊറുപ്പിക്കില്ല... സിഫ്‌നിയോസിന് എട്ടിന്റെ പണി കൊടുത്ത് ബ്ലാസ്റ്റേഴ്‌സ്, താരം നാടുവിട്ടു

ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയെ തുടര്‍ന്ന് സിഫ്‌നിയോസ് ഇന്ത്യയില്‍ നിന്നു മടങ്ങി

By Manu
സിഫ്‌നിയോസിന് എട്ടിന്റെ പണി കൊടുത്ത് ബ്ലാസ്റ്റേഴ്‌സ് | Oneindia Malayalam

മഗ്ഡാവ്: ഐഎസ്എല്ലില്‍ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ കന്നി ഗോള്‍ നേടിയ ഡച്ച് യുവതാരം മാര്‍ക് സിഫ്‌നിയോസ് അപ്രതീക്ഷിതമായി ടീം വിട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു. ജനുവരിയിലാണ് താരം ക്ലബ്ബ് വിട്ടത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനോട് ഗുഡ്‌ബൈ പറഞ്ഞ സിഫ്‌നിയോസ് തൊട്ടുപിന്നാലെ എഫ്‌സി ഗോവയുമായി കരാര്‍ ഒപ്പുവച്ചത് ആരാധകരെ ശരിക്കും കലിപ്പിലാക്കി.

സിഫ്‌നിയോസിന്റെ ഈ ചതിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍ പകരം വീട്ടിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് നല്‍കിയ പരാതിയെ തുടര്‍ന്ന് താരത്തിന് ഇന്ത്യ വിട്ടുപോവേണ്ടിവന്നു.

 ബ്ലാസ്‌റ്റേഴ്‌സിന്റെ പരാതി

ബ്ലാസ്‌റ്റേഴ്‌സിന്റെ പരാതി

ഫോറിനര്‍ റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലാണ് (എഫ്ആര്‍ആര്‍ഒ) സിഫ്‌നിയോസിനെതിരേ ബ്ലാസ്‌റ്റേഴ്‌സ് പരാതി നല്‍കിയത്. തങ്ങളുടെ തൊഴില്‍ വിസയിലാണ് താരം ഇന്ത്യയിലെത്തിയതെന്നും മറ്റൊരു ടീമിനായി കളിക്കാന്‍ താരം രാജ്യത്തു തുടരുന്നത് അനധികൃതമായാണെന്നും ബ്ലാസ്റ്റേഴ്‌സ് പരാതിയില്‍ കുറിച്ചു.

രാജ്യം വിടാന്‍ ആവശ്യപ്പെട്ടു

രാജ്യം വിടാന്‍ ആവശ്യപ്പെട്ടു

ബ്ലാസ്റ്റേഴ്‌സിന്റെ തൊഴില്‍ വിസയില്‍ വന്ന ശേഷം ഗോവയിലേക്ക് മാറിയ സിഫ്‌നിയോസിനോട് ഉടന്‍ രാജ്യം വിടണമെന്നും ഇല്ലെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും എഫ്ആര്‍ആര്‍ഒ അധികൃതര്‍ മുന്നയിറിപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് താരം ഇന്ത്യയില്‍ നിന്നു തിരിച്ചുപോയത്.
ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി നാലു ഗോളുകള്‍ സിഫ്‌നിയോസ് നേടിയിരുന്നു.

മ്യുളെന്‍സ്റ്റീനിന്റെ പുറത്താവല്‍

മ്യുളെന്‍സ്റ്റീനിന്റെ പുറത്താവല്‍

നാട്ടുകാരന്‍ കൂടിയായ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ കോച്ച് റെനെ മ്യുളെന്‍സ്റ്റീന്‍ മുന്‍കൈയെടുത്താണ് സിഫ്‌നിയോസിനെ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മ്യുളെന്‍സ്റ്റീനിനെ പുറത്താക്കിയതോടെ സിഫ്‌നിയോസിന്റെയും ഭാവി അനിശ്ചിതത്വത്തിലാവുകയായിരുന്നു.
പുതിയ കോച്ച് ഡേവിഡ് മോയസിന്റെ പരിശീലന രീതികളുമായോ കോച്ചിങ് സ്റ്റാഫുമാരുമായോ പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് താരം ക്ലബ്ബ് വിട്ടത്.

പുതിയ വിസയ്ക്കായി ശ്രമം തുടങ്ങിയെന്ന് ഗോവ

പുതിയ വിസയ്ക്കായി ശ്രമം തുടങ്ങിയെന്ന് ഗോവ

വായ്പയിലോ, നേരിട്ടുള്ള ട്രാന്‍സ്ഫറിലോയല്ല സിഫ്‌നിയോസ് തങ്ങളുമായാ കരാറിലെത്തിയതെന്ന് എഫ്‌സി ഗോവയും സ്ഥിരീകരിച്ചു. ഫ്രീട്രാന്‍സ്ഫര്‍ ആയിരുന്നെങ്കില്‍ പഴയ വിസയില്‍ തന്നെ അദ്ദേഹത്തിന് രാജ്യത്ത് തുടരാമായിരുന്നു. അതുകൊണ്ട് സിഫ്‌നിയോസിനെ ഇപ്പോള്‍ തിരിച്ചയക്കുകയാണ്. പുതിയ വിസയ്ക്കായുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഗോവ അധികൃതര്‍ വിശദമാക്കി.

ഒമ്പതിനുള്ളില്‍ തിരിച്ചെത്തിയേക്കും

ഒമ്പതിനുള്ളില്‍ തിരിച്ചെത്തിയേക്കും

പുതിയ വിസയ്ക്കായുള്ള നടപടിക്രമങ്ങള്‍ അവസാന ഘടത്തിലാണെന്നു എഫ്‌സി ഗോവ അധികൃതര്‍ അറിയിച്ചു.

ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ ഫെബ്രുവരി 15നു നടക്കുന്ന മല്‍സരത്തിനു മുമ്പ് താരം ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഇതുവരെ ഒരു മല്‍സരത്തിലാണ് സിഫ്‌നിയോസ് ഗോവയ്ക്കായി കളിച്ചിട്ടുള്ളത്. മുംബൈ സിറ്റിയോട് ഗോവ 3-4നു പരാജയപ്പെട്ട കളിയില്‍ പകരക്കാരനായി ഇറങ്ങിയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

Story first published: Tuesday, February 6, 2018, 15:59 [IST]
Other articles published on Feb 6, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X