റിച്ചി ഡാ... ഒരടിയില്‍ യുനൈറ്റഡിനെ തീര്‍ത്തു, ലിവര്‍പൂളിന് ജയം, ബാഴ്‌സയെ കുരുക്കി ഗെറ്റാഫെ

Written By:

ലണ്ടന്‍/മാഡ്രിഡ്: നഗരൈവൈരികളും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള അകലം കുറയ്ക്കാനുറച്ച് ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അപ്രതീക്ഷിത ഷോക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ എതിരില്ലാത്ത ഒരു ഗോളിനു യുനൈറ്റഡിന്റെ കഥ കഴിച്ചത്. എന്നാല്‍ ലിവര്‍പൂള്‍ ജയത്തോടെ മുന്നേറ്റം നടത്തി.

സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരും പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ ബാഴ്‌സലോണയ്ക്കു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഹോം മാച്ചില്‍ ഗെറ്റാഫെയാണ് ബാഴ്‌സയെ ഗോള്‍രഹിതമായി കുരുക്കിയത്. ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാനും എഎസ് റോമയും തകര്‍പ്പന്‍ ജയത്തോടെ കരുത്തുകാട്ടി.

യുനൈറ്റഡിന് സ്വയം പഴിക്കാം

യുനൈറ്റഡിന് സ്വയം പഴിക്കാം

ന്യൂകാസിലിനെതിരായ തോല്‍വിക്കു യുനൈറ്റഡിന് സ്വയം പഴിക്കാം. കാരണം ഗോള്‍ നേടാന്‍ ലഭിച്ച അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയ റെഡ് ഡെവിള്‍സ് അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. 65ാം മിനിറ്റില്‍ യുനൈറ്റഡ് പ്രതിരോധത്തിലെ വന്‍ വീഴ്ച മുതലെടുത്ത് മാറ്റ് റിച്ചിയാണ് ന്യൂകാസിലിന്റെ വിജയഗോള്‍ നേടിയത്.
മല്‍സരത്തിനു മുമ്പ് തരംതാഴ്ത്തല്‍ മേഖലയിലായിരുന്ന ന്യൂകാസില്‍ ജയത്തോടെ ഇവിടെ നിന്നും കരകയറി.
കഴിഞ്ഞ ഒക്ടോബറിനു ശേഷം ഹോംഗ്രൗണ്ടില്‍ ന്യൂകാസിലിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. ന്യൂകാസിലിനായി അരങ്ങേറിയ ഗോള്‍കീപ്പര്‍ മാര്‍ട്ടിന്‍ ഡുബ്രാക്കയുടെ തകര്‍പ്പന്‍ സേവുകളാണ് യുനൈറ്റഡിനെ വലച്ചത്. തോല്‍വിയോടെ ലീഗില്‍ സിറ്റിയേക്കാള്‍ 16 പോയിന്റ് പിറകിലായി യുനൈറ്റഡ്.

യുനൈറ്റഡിനരികെ ലിവര്‍പൂള്‍

യുനൈറ്റഡിനരികെ ലിവര്‍പൂള്‍

യുനൈറ്റഡിന് ഭീഷണിയുയര്‍ത്തി ലിവര്‍പൂള്‍ ലീഗില്‍ മുന്നേറ്റം തുടരുകയാണ്. എവേ മാച്ചില്‍ സതാംപ്റ്റനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു റെഡ്‌സ് തകര്‍ത്തുവിടുകയായിരുന്നു. ആറാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളില്‍ ലീഡ് നേടിയ ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ ഈജിപ്ഷ്യന്‍ ഗോള്‍മെഷീന്‍ മുഹമ്മദ് സലായുടെ വകയായിരുന്നു.
42ാം മിനിറ്റിലാണ് താരം സീസണിലെ 22ാം ഗോള്‍ കണ്ടെത്തിയത്. ഇത്രയും ഗോളുകളില്‍ 19ഉം ഇടംകാല്‍ ഷോട്ടിലൂടെയാണ് സലാ നേടിയത്. ഇതോടെ പ്രീമിയര്‍ ലീഗ് റെക്കോര്‍ഡിനൊപ്പം താരമെത്തുകയും ചെയ്തു. 1994-95ല്‍ റോബി ഫൗളര്‍ സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹമെത്തിയത്.

ഈ തിരിച്ചടി ബാഴ്‌സയ്ക്ക് സീസണിലാദ്യം

ഈ തിരിച്ചടി ബാഴ്‌സയ്ക്ക് സീസണിലാദ്യം

ഈ സീസണില്‍ ഇതാദ്യമായാണ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ഗോള്‍ നേടാനാവാതെ പോവുന്നത്. ഗെറ്റാഫെയുമായ ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും ബാഴ്‌സയുടെ ഒന്നാംസ്ഥാനത്തിന് അതു വലിയ ഭീഷണിയല്ല. തലപ്പത്തുള്ള ബാഴ്‌സയ്ക്കു ഇപ്പോഴും ഏഴു പോയിന്റിന്റെ ലീഡുണ്ട്.
ഫ്രീ ട്രാന്‍സ്ഫറല്‍ ക്രിസ്്റ്റല്‍ പാലസില്‍ ്‌നിന്നും ഈ സീസണില്‍ ടീമിലെത്തിയ ഗോള്‍കീപ്പര്‍ വിസെന്റ് ഗ്വിറ്റയുടെ ചില മിന്നുന്ന സേവുകളാണ് ബാഴ്‌സയെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെയും ഫിലിപ്പെ കോട്ടീഞ്ഞോയുടെയും ഗോളെന്നുറച്ച ശ്രമങ്ങള്‍ താരം വിഫലമാക്കുകയായിരുന്നു. ജനുവരി ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ കൊളംബിയന്‍ ഡിഫന്‍ഡര്‍ യാര മിന ഈ കളിയിലൂടെ ബാഴ്‌സയ്ക്കു വേണ്ടി അരങ്ങേറി.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സെവിയ്യ 1-0ന് ജിറോണയെയും വലന്‍സിയ 3-1ന് ലെവന്റെയെയും പരാജയപ്പെടുത്തി.

ഇന്‍ററും റോമയും മുന്നേറി

ഇന്‍ററും റോമയും മുന്നേറി

ഇറ്റാലിയന്‍ ലീഗില്‍ വമ്പന്‍ ടീമുകളായ ഇന്റര്‍മിലാനും റോമയും തകര്‍പ്പന്‍ ജയത്തോടെ തന്നെ മുന്നേറ്റം നടത്തുകയായിരുന്നു. ബൊളോനയെ 2-1നാണ് ഇന്റര്‍ മറികടന്നത്. ജയത്തോടെ അവര്‍ ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. എഡറും യാന്‍ കറാമോയുമാണ് ഇന്ററിന്റെ സ്‌കോറര്‍മാര്‍.

ബെനെവെന്റോയെ റോമ 5-2ന് മുക്കുകയായിരുന്നു. 0-1ന് പിന്നില്‍ നിന്ന ശേഷമാണ് റോമയുടെ ഗംഭീര തിരിച്ചുവരവ്. സെന്‍ഗിസ് അണ്ടെര്‍ റോമയ്ക്കു വേണ്ടി ഇരട്ടഗോള്‍ നേടി.

Story first published: Monday, February 12, 2018, 9:42 [IST]
Other articles published on Feb 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍