മാഞ്ചസ്റ്റര്‍ സിറ്റിക്കും ന്യുകാസിലിനും ജയം, ലിവര്‍പൂളും ടോട്ടനമും സമനിലക്കുരുക്കില്‍

Posted By: കാശ്വിന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആറ് ഗോള്‍ ജയം. വാട്‌ഫോഡിനെയാണ് സെര്‍ജിയോ അഗ്യുറോയുടെ ഹാട്രിക്ക് മികവില്‍ സിറ്റി തകര്‍ത്തത് (6-0).

മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയും കരുത്തരായ ലിവര്‍പൂളും വെസ്റ്റ്്ഹാം യുനൈറ്റഡും ടോട്ടനം ഹോസ്പറും സമനിലയില്‍ കുരുങ്ങിയപ്പോള്‍ ന്യുകാസില്‍ യുനൈറ്റഡ്, സതംപ്ടണ്‍ ജയം കണ്ടു.

സിറ്റിയുടെ ആറാട്ട്...

സിറ്റിയുടെ ആറാട്ട്...

അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയുടെ ഹാട്രിക്കായിരുന്നു എവേ മാച്ചില്‍ സിറ്റിയെ കരുത്തുറ്റതാക്കിയത്. 27, 31, 81 മിനുട്ടുകളില്‍. മുപ്പത്തേഴാം മിനുട്ടില്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ജീസസും സ്‌കോര്‍ ചെയ്തു. ഓടമെന്‍ഡി അറുപത്തിമൂന്നാം മിനുട്ടിലും സ്റ്റെര്‍ലിംഗ് എണ്‍പത്തൊമ്പതാം മിനുട്ടിലും സ്‌കോര്‍ ചെയ്തു. സ്‌റ്റെര്‍ലിംഗ് നേടിയെടുത്ത പെനാല്‍റ്റി അദ്ദേഹത്തോട് തന്നെ കിക്കെടുക്കാന്‍ കോച്ച് പെപ് ഗോര്‍ഡിയോള ആവശ്യപ്പെടുകയായിരുന്നു.

ന്യൂകാസില്‍ ജയിച്ചു...

ന്യൂകാസില്‍ ജയിച്ചു...

സ്റ്റോക് സിറ്റിക്കെതിരെയാണ് ന്യൂകാസിലിന്റെ ജയം (2-1). അറ്റ്‌സു, ലാസെലാസ് ഗോളുകള്‍ നേടി. ഷാഖിരി സ്‌റ്റോക്കിന്റെ ആശ്വാസ ഗോള്‍നേടി.

 ക്രിസ്റ്റല്‍ പാലസിന്റെ നാണക്കേട്...

ക്രിസ്റ്റല്‍ പാലസിന്റെ നാണക്കേട്...

പ്രീമിയര്‍ ലീഗിലെ ആദ്യ അഞ്ച് കളികളും ഒരു ഗോള്‍ പോലും നേടാനാകാതെ തോല്‍ക്കുന്ന ആദ്യടീമായി ക്രിസ്റ്റല്‍ പാലസ്. മുന്‍ ഇംഗ്ലണ്ട് ദേശീയ ടീം കോച്ച് റോയ് ഹൊഗ്‌സന്‍ ചാര്‍ജ് ഏറ്റെടുത്ത ആദ്യ മത്സരത്തില്‍ തന്നെ ക്രിസ്റ്റല്‍ പാലസിന് തോല്‍വിയാണ്. സതംപ്ടണനാണ് ഏക ഗോളിന് പാലസിനെ വീഴ്ത്തിയത്.

ടേബിളില്‍ സിറ്റി തന്നെ മുന്നില്‍...

ടേബിളില്‍ സിറ്റി തന്നെ മുന്നില്‍...

അഞ്ച് മത്സരം, പതിമൂന്ന് പോയിന്റ്. ലീഗ് ടേബിളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡും (പത്ത് പോയിന്റ്) ചെല്‍സിയും (ഒമ്പത്) രണ്ടും മൂൂന്നും സ്ഥാനത്ത്. ന്യൂകാസില്‍ (ഒമ്പത് പോയിന്റ്) നാലാം സ്ഥാനത്ത്.

ഗോള്‍ നില...

ക്രിസ്റ്റല്‍ പാലസ് 0-1 സതംപ്ടണ്‍

ഹഡില്‍സ്ഫീല്‍ഡ് 1-1 ലെസ്റ്റര്‍ സിറ്റി

ലിവര്‍പൂള്‍ 1-1 ബണ്‍ലി

ന്യൂകാസില്‍ 2-1 സ്റ്റോക് സിറ്റി

വാട്‌ഫോഡ് 0-6 മാഞ്ചസ്റ്റര്‍ സിറ്റി

വെസ്റ്റ് ബ്രോം 0-0 വെസ്റ്റ് ഹാം

ടോട്ടനം 0-0 സ്വാന്‍സി സിറ്റി

Story first published: Sunday, September 17, 2017, 10:46 [IST]
Other articles published on Sep 17, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍