ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ബെര്‍ണാഡോ സില്‍വയെ ആറ് മത്സരത്തില്‍ വിലക്കി എഫ്എ. മാഞ്ചസ്റ്റര്‍ സിറ്റിയിലെ സഹതാരം ബെഞ്ചമിന്‍ മെന്‍ഡിയെ വംശീയമായി അധിക്ഷേപിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്തതാണ് സില്‍വയെ വെട്ടിലാക്കിയത്. മെന്‍ഡിയുടെ ചെറുപ്പത്തിലെ ചിത്രത്തിനൊപ്പം കറുത്ത ചോക്ലേറ്റ് പ്രതിമയും ചേര്‍ത്ത് ഇതാരാണെന്ന് പറയാമോയെന്ന ചോദ്യത്തോടെയാണ് സില്‍വ തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
ഇതിന് മറുപടിയായി ചിരിച്ചുകൊണ്ട് കരയുന്ന ഇമോജിയും മെന്‍ഡി പോസ്റ്റ് ചെയ്തു. കേവലം സുഹൃത്തുക്കള്‍ തമ്മിലുള്ള സൗഹൃദ സംഭാഷണമായി ഒതുങ്ങേണ്ട പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തതോടെ പ്രശ്നം രൂക്ഷമായി. സില്‍വയെ വിമര്‍ശിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയതോടെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇക്കാലത്ത് സുഹൃത്തുക്കളോട് തമാശ പങ്കിടാന്‍ പോലും കഴിയുന്നില്ലല്ലോയെന്നും സില്‍വ പോസ്റ്റ് ചെയ്തു.
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്; മേരി കോം ഇന്ത്യയെ നയിക്കും
സംഭവം വൈറലായതോടെ എഫ്എ സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് സില്‍വയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിലയിരുത്തിയാണ് എഫ് എ വിലക്ക് നല്‍കിയത്. അതേ സമയം സംഭവത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗാര്‍ഡിയോളയും താരങ്ങളുമെല്ലാം സില്‍വയ്ക്ക് പിന്തുണ അറിയിച്ചു.സുഹൃത്തുക്കളുടെ തമാശകളെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ഗാര്‍ഡിയോള അഭിപ്രായപ്പെട്ടു.