Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

EPL: ഗംഭീര തിരിച്ചുവരവ്, ആസ്റ്റന്‍ വില്ലയെ 3-2ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്‍

1

ലണ്ടന്‍: ശ്വാസമടക്കിപ്പിടിച്ച് ഫുട്‌ബോള്‍ ലോകം കണ്ടിരുന്ന മത്സരത്തിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി. നിര്‍ണ്ണായക മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ 3-2ന് തോല്‍പ്പിച്ചാണ് സിറ്റി കിരീടം ചൂടിയത്. 75 മിനുട്ട് വരെ രണ്ട് ഗോളിന് പിന്നീട്ട് നിന്ന് ശേഷം മൂന്ന് ഗോളുകള്‍ മടക്കിയാണ് സിറ്റി വിജയത്തിലേക്കെത്തിയത്. 37ാം മിനുട്ടില്‍ മാറ്റി കാഷും 69ാം മിനുട്ടില്‍ ഫിലിപ്പ് കുട്ടീഞ്ഞോയും ആസ്റ്റന്‍ വില്ലക്കായി ഗോള്‍ നേടിയപ്പോള്‍ 76ാം മിനുട്ടില്‍ ഗുണ്ടോകനിലൂടെ സിറ്റി ആദ്യ ഗോള്‍ മടക്കി. രണ്ട് മിനുട്ടിനുള്ളില്‍ റോഡ്രി സമനില നേടിക്കൊടുത്തപ്പോള്‍ 71ാം മിനുട്ടില്‍ ഗുണ്ടോകന്‍ സിറ്റിയുടെ വിജയ ഗോള്‍ നേടിക്കൊടുക്കുകയായിരുന്നു.

ഈ ജയത്തോടെ 38 മത്സരത്തില്‍ നിന്ന് 93 പോയിന്റോടെ സിറ്റി കിരീടത്തില്‍ മുത്തമിടുകയായിരുന്നു. ബദ്ധവൈരികളായ ലിവര്‍പൂള്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തായത്. സിറ്റി 29 മത്സരം ജയിക്കുകയും ആറ് മത്സരം സമനിലയാക്കുകയും മൂന്ന് മത്സരം തോല്‍ക്കുകയും ചെയ്തപ്പോള്‍ 28 ജയവും എട്ട് സമനിലയും രണ്ട് തോല്‍വിയുമാണ് ലിവര്‍പൂളിന്റെ സമ്പാദ്യം. സിറ്റി തോറ്റാല്‍ ലിവര്‍പൂള്‍ കപ്പടിക്കുമെന്നതിനാല്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് സിറ്റിയുടെ മത്സരത്തിലേക്കായിരുന്നു. ഒരു ഘട്ടത്തില്‍ തോല്‍ക്കുമോയെന്ന് തോന്നിപ്പിച്ചെങ്കിലും ചാമ്പ്യന്മാരുടെ കരുത്തോടെ ടീം തിരിച്ചുവരികയായിരുന്നു.

1

ലിവര്‍പൂള്‍ വോള്‍വ്‌സിനെ 3-1നാണ് തോല്‍പ്പിച്ചത്. പെഡ്രോ നീറ്റോ വോള്‍വ്‌സിനെ മുന്നിലെത്തിച്ചപ്പോള്‍ സാദിയോ മാനെയുടെ ഗോളിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. രണ്ടാം പകുതിയുടെ അവസാന സമയത്ത് മുഹമ്മദ് സലാഹും റോബര്‍ട്ടോ ഫിര്‍മിനോയും ലിവര്‍പൂളിനായി ലക്ഷ്യം കാണുകയായിരുന്നു. ചെല്‍സിയും ടോട്ടനവും മൂന്നും നാലും സ്ഥാനങ്ങളിലെത്തി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയെടുത്തപ്പോള്‍ ആഴ്‌സണലിന് അഞ്ചാം സ്ഥാനമേ നേടാനായുള്ളു.

1

ചെല്‍സി അവസാന മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡിനെ 2-1നാണ് വീഴ്ത്തിയത്. ആഴ്‌സണല്‍ എവര്‍ട്ടനെ 5-1ന് തോല്‍പ്പിച്ചെങ്കിലും അഞ്ചാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റല്‍ പാലസ് തോല്‍പ്പിച്ചു. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് യുണൈറ്റഡ്.

Story first published: Sunday, May 22, 2022, 23:00 [IST]
Other articles published on May 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+