എംബാപ്പെ vs ഹാളണ്ട്, അടുത്ത 'ഗോട്ട്' ഇവരിലാര്? നേര്‍ക്കുനേര്‍ കണക്കിതാ

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളെന്ന വിശേഷണം ചാര്‍ത്തപ്പെടുമ്പോള്‍ പലപ്പോഴും ഈ പട്ടികയിലേക്കെത്തുന്നത് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറുമാണ്. ഇതില്‍ മെസി-റൊണാള്‍ഡോ എന്നിവര്‍ തമ്മിലാണ് 'ഗോട്ട്' പദവിക്കായി പോരാടിക്കുന്നത്.
എന്നാല്‍ റൊണാള്‍ഡോയും മെസിയും കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇരുവരും കളമൊഴിഞ്ഞാല്‍ ഫുട്‌ബോളിനെ അടക്കിഭരിക്കുന്ന പുതിയ 'ഗോട്ട്' ആരായിരിക്കുമെന്നത് എല്ലാ ഫുട്‌ബോള്‍ ആരാധകരുടെയും മനസിലുള്ള ചോദ്യമാണ്.
ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ സാധിക്കുന്ന രണ്ട് പേര്‍ പിഎസ്ജിയുടെ ഫ്രാന്‍സ് സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടുമാണ്. രണ്ട് പേരും വലിയ ആരാധക പിന്തുണയുള്ള സൂപ്പര്‍ താരങ്ങളാണ്.
ലോക ഫുട്‌ബോളിലെ അടുത്ത സൂപ്പര്‍ താരങ്ങളാണ് ഇരുവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇവരിലാരാണ് ബെസ്റ്റ്? കണക്കുകള്‍ നിരത്തി ശരിയായ 'ഗോട്ട്' ആരാണെന്നത് പരിശോധിക്കാം.

ക്ലബ്ബ് ഫുട്‌ബോളിലെ കണക്കുകള്‍
ക്ലബ്ബ് ഫുട്‌ബോളിലെ കണക്കുകള്‍ നോക്കുമ്പോള്‍ എംബാപ്പെയാണ് നിലവില്‍ മുന്നില്‍. 2015-16 സീസണിലാണ് എംബാപ്പെ ക്ലബ്ബ് ഫുട്‌ബോളിലേക്ക് കടന്നുവരുന്നത്. ആദ്യ സീസണില്‍ ഒരു ഗോളാണ് എംബാപ്പെ നേടിയത്. അടുത്ത സീസണില്‍ എംബാപ്പെ 26 ഗോളും ഹാളണ്ട് നാല് ഗോളുമാണ് നേടിയത്.
2017-18 സീസണിലേക്ക് വരുമ്പോള്‍ എംബാപ്പെ 21 ഗോളും ഹാളണ്ട് 12 ഗോളുമാണ് നേടിയത്. 2018-19 സീസണില്‍ എംബാപ്പെ 39 ഗോളും ഹാളണ്ട് 5 ഗോളും നേടിയപ്പോള്‍ 2019-20ല്‍ എംബാപ്പെ 30 ഗോളും ഹാളണ്ട് 44 ഗോളുമാണ് സ്വന്തമാക്കിയത്. 2020-21ലെ കണക്കിലേക്ക് വരുമ്പോള്‍ എംബാപ്പെ 42 ഗോളും ഹാളണ്ട് 41 ഗോളുമാണ് നേടിയത്.
2021-22ലെ കണക്ക് നോക്കുമ്പോള്‍ എംബാപ്പെ 39 ഗോളും ഹാളണ്ട് 29 ഗോളുമാണ് നേടിയത്. 2022-23 സീസണിലേക്ക് വരുമ്പോള്‍ എംബാപ്പെ 31 ഗോളും ഹാളണ്ട് 42 ഗോളും ഇതുവരെ നേടിയിട്ടുണ്ട്. സമീപകാലത്തെ ഫോം വിലയിരുത്തുമ്പോള്‍ ഹാളണ്ടിന് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാം. എംബാപ്പെ 226 ഗോളുകളാണ് ക്ലബ്ബുകളില്‍ നേടിയത്. അതേ സമയം 177 ഗോളാണ് ഹാളണ്ടിന്റെ സമ്പാദ്യം.

ക്ലബ്ബ് ഫുട്‌ബോളിലെ അസിസ്റ്റ് കണക്കുകള്‍
ക്ലബ്ബ് ഫുട്‌ബോളില്‍ അസിസ്റ്റ് ചെയ്ത കണക്കുകള്‍ നോക്കുമ്പോഴും മുന്‍തൂക്കം എംബാപ്പെക്ക് നല്‍കാം. 2015-16 സീസണില്‍ 3 അസിസ്റ്റുമായി തുടങ്ങി എംബാപ്പെ, 14, 15, 17, 18, 11, 26, 7 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സീസണുകളില്‍ നല്‍കിയത് അസിസ്റ്റ്.
ആകെ 111 തവണ ഗോളിന് വഴിയൊരുക്കാന്‍ എംബാപ്പെക്ക് സാധിച്ചിട്ടുണ്ട്. അതേ സമയം ഹാളണ്ടിന്റെ ഓരോ സീസണിലെയും അസിസ്റ്റ് കണക്കുകള്‍ നോക്കിയാല്‍ 1, 4, 1, 10, 12, 8, 5 എന്നിങ്ങനെയാണുള്ളത്. 41 അസിസ്റ്റുകളാണ് ഹാളണ്ടിന്റെ അക്കൗണ്ടിലുള്ളത്.
ഗോളടിക്കുന്നതിനോടൊപ്പം ഗോളടിപ്പിക്കാനുള്ള മികവും എംബാപ്പെക്ക് അവകാശപ്പെടാം. ഈ കണക്കുകളിലും ഹാളണ്ടിനെക്കാള്‍ മുന്‍തൂക്കം എംബാപ്പെക്ക് അവകാശപ്പെടാം.

അന്താരാഷ്ട്ര ഫുട്‌ബോളിലെ പ്രകടനം
അന്താരാഷ്ട്ര ഫുട്‌ബോളിലെ കണക്കുകളിലേക്ക് വരുമ്പോള്‍ എംബാപ്പെ 66 മത്സരത്തില്‍ നിന്ന് നേടിയത് 66 ഗോളാണ്. 23 മത്സരത്തില്‍ നിന്ന് 21 ഗോളാണ് ഹാളണ്ടിന്റെ പേരിലുള്ളത്. എംബാപ്പെ ഇതിനോടകം രണ്ട് ഫുട്‌ബോള്‍ ലോകകപ്പ് കളിക്കുകയും 12 ഗോള്‍ ഇതിനോടകം അക്കൗണ്ടില്‍ ചേര്‍ക്കുകയും ചെയ്തു.
ഹാളണ്ടിന് 22വയസാണ് പ്രായം. കരിയറില്‍ ഇനിയും നിരവധി അവസരങ്ങള്‍ മുന്നിലുണ്ട്. ഭാവിയില്‍ എംബാപ്പെയുടെ റെക്കോഡുകള്‍ തകര്‍ക്കാന്‍ കഴിവുള്ളവനായിത്തന്നെ ഹാളണ്ടിനെ വിശേഷിപ്പിക്കാം.
Also Read: കോലിക്ക് സച്ചിനോളം ഉയരാനാവില്ല! ആ കരുത്ത് സച്ചിന് മാത്രം- സെവാഗ് പറയുന്നു

ഇതുവരെ നേടിയ കിരീടങ്ങള്‍
ക്ലബ്ബ് ഫുട്‌ബോളില്‍ എംബാപ്പെ അഞ്ച് ലീഗ് കിരീടവും ഹാളണ്ട് രണ്ട് ലീഗ് കിരീടവുമാണ് നേടിയത്. മറ്റ് ഏഴ് ട്രോഫികളും ക്ലബ്ബിനൊപ്പം എംബാപ്പെ നേടിയപ്പോള്‍ ഹാളണ്ട് രണ്ട് തവണയാണ് ലീഗ് കിരീടമല്ലാത്ത ട്രോഫികള്‍ നേടിയത്.
എംബാപ്പെ അന്താരാഷ്ട്ര കരിയറില്‍ ഒരു ലോകകപ്പും യുവേഫ നാഷന്‍സ് ലീഗും നേടിയിട്ടുണ്ട്. എന്നാല്‍ ഹാളണ്ടിന് ഒരു കിരീടം പോലും അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറില്‍ നേടാനായിട്ടില്ല. ഭാവിയിലും എംബാപ്പെയുടെ അത്ര കിരീടങ്ങള്‍ ദേശീയ ടീമിനൊപ്പം നേടാന്‍ ഹാളണ്ടിന് സാധിച്ചേക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications