IND vs AUS: ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ലോകകപ്പ് ടീമിന് പുറത്തായേക്കും- നാല് പേരിതാ

മുംബൈ: ഈ വര്‍ഷം ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാവുകയാണ്. അതിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് ടീമുകളെല്ലാം. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ വലിയ പ്രതീക്ഷയാണ് ഇത്തവണത്തെ ലോകകപ്പില്‍ വെക്കുന്നത്.
2011ന് ശേഷം ചരിത്രം ആവര്‍ത്തിക്കാന്‍ സഹായിക്കുന്ന താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. കരുത്തുറ്റ താരങ്ങളേറെയായതിനാല്‍ ആരൊക്കെയാവും ടീമില്‍ ഉള്‍പ്പെടുകയെന്നതാണ് കണ്ടറിയേണ്ടത്. പല താരങ്ങളേയും ഇന്ത്യ ഇതിനോടകം പരീക്ഷിച്ച് കഴിഞ്ഞു.
ലോകകപ്പിനായുള്ള 20 അംഗ ടീമിനെ ഇതിനോടകം ഇന്ത്യ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. നിലവില്‍ ഓസ്‌ട്രേലിയന്‍ പരമ്പര കളിക്കുകയാണ് ഇന്ത്യ. സമീപകാലത്ത് ഇന്ത്യയില്‍ കളിക്കാനെത്തിയ ടീമുകളെയെല്ലാം തകര്‍ത്തുവിടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.
നിലവില്‍ ഓസ്‌ട്രേലിയന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചില താരങ്ങള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത കുറവാണെന്ന് പറയാം. ഇത്തരത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സൂര്യകുമാര്‍ യാദവ്
നിലവില്‍ ഇന്ത്യയുടെ സൂപ്പര്‍ താര പദവിയിലുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ 360 ഡിഗ്രി ഷോട്ട് കളിക്കുന്ന താരമാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കുന്ന സൂര്യക്ക് ഏകദിനത്തില്‍ പ്രതീക്ഷക്കൊത്ത് മികവ് കാട്ടാനായിട്ടില്ല.
ഇതുവരെ നിരവധി അവസരം നല്‍കിയെങ്കിലും പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല അദ്ദേഹം കാഴ്ചവെച്ചത്. 21 ഏകദിനത്തില്‍ നിന്ന് 27.06 ശരാശരിയില്‍ 433 റണ്‍സാണ് സൂര്യ നേടിയത്. ഇതില്‍ രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. ശ്രേയസ് അയ്യരാവും നാലാം നമ്പറില്‍ ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കാന്‍ സാധ്യത.
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡെക്കായ സൂര്യകുമാറിന് പകരം സഞ്ജു സാംസണിനെ പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
Also Read: WTC FINAL: കെ എല്‍ രാഹുല്‍ പ്ലേയിങ് 11ലെത്തും! പുതിയ റോള്‍, ഇഷാന്‍ പ്രതീക്ഷിക്കേണ്ട

ഉമ്രാന്‍ മാലിക്
ഇന്ത്യ അതിവേഗ പേസറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് ഉമ്രാന്‍ മാലിക്. തുടര്‍ച്ചയായി 150 വേഗം കുറിക്കാന്‍ കഴിവുള്ള പേസറാണ് ഉമ്രാന്‍. എന്നാല്‍ മികച്ച ലൈനും ലെങ്തുമില്ലാത്ത താരത്തെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. ഇപ്പോള്‍ ടീമില്‍ അവസരം ലഭിക്കുന്നുണ്ടെങ്കിലും പ്ലേയിങ് 11ലെത്തുന്ന മത്സരങ്ങള്‍ കുറവാണ്.
ലോകകപ്പില്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തുമ്പോള്‍ പേസര്‍ നിരയില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, അര്‍ഷദീപ് സിങ് എന്നിവരെല്ലാം ഉള്‍പ്പെടാനാണ് സാധ്യത. കൂടാതെ പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യയുമുണ്ട്. അങ്ങനെ വന്നാല്‍ ഇന്ത്യ ഉമ്രാനെ തഴയാനുള്ള സാധ്യതയുമേറെ.

ജയദേവ് ഉനദ്ഘട്ട്
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് ഇന്ത്യ അപ്രതീക്ഷിതമായി പരിഗണിച്ച താരമാണ് ജയദേവ് ഉനദ്ഘട്ട്. ഇടം കൈയന്‍ പേസറുടെ ആഭ്യന്തര ക്രിക്കറ്റിലെ റെക്കോഡുകള്‍ മികച്ചതാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വലിയ താരമാവാന്‍ ഉനദ്ഘട്ടിനായിട്ടില്ല.
അതുകൊണ്ട് തന്നെ ഉനദ്ഘട്ടിനെ ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. ഇടം കൈയന്‍ ബൗളറായി ഇന്ത്യ അര്‍ഷദീപ് സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. അതുകൊണ്ട് തന്നെ ഉനദ്ഘട്ടിന് പ്രതീക്ഷ വേണ്ട.
Also Read: IND vs AUS ODI: സൂര്യയും ഇഷാനും ദുരന്തങ്ങള്‍, ഇനിയും ടീമില്‍ വേണ്ട! സഞ്ജുവിനായി മുറവിളി

യുസ്‌വേന്ദ്ര ചഹാല്‍
ഇന്ത്യയുടെ പരിമിത ഓവറിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെന്ന് പറയുമ്പോഴും ഇന്ത്യ ലോകകപ്പില്‍ നിന്ന് ചഹാലിനെ പല തവണ തഴഞ്ഞിട്ടുണ്ട്. ഇത്തവണയും ചഹാലിന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടമുണ്ടാവില്ലെന്ന് പറയാം.
കുല്‍ദീപ് യാദവിനെയാണ് ഇന്ത്യ മുഖ്യ സ്പിന്നറായി കാണുന്നത്. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാമുണ്ട്. ഇവരെ മറികടന്ന് ചഹാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കെത്താന്‍ സാധ്യത കുറവാണെന്ന് തന്നെ വിലയിരുത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications