IND vs AUS ODI: സൂര്യയും ഇഷാനും ദുരന്തങ്ങള്‍, ഇനിയും ടീമില്‍ വേണ്ട! സഞ്ജുവിനായി മുറവിളി

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ 188 റണ്‍സിലൊതുക്കി മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചിരിക്കുകയാണ്. ഓപ്പണറായെത്തിയ ഇഷാന്‍ കിഷനും നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പകരമെത്തിയ സൂര്യകുമാര്‍ യാദവും ദുരന്തമായിരിക്കുകയാണ്.
ഫ്‌ളോപ്പ് ഷോ തുടരുന്ന ഇരുവര്‍ക്കെതിരേയും വലിയ ആരാധക വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ശേഷം ഒരു തവണപോലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇഷാന് സാധിച്ചിട്ടില്ല.
സൂര്യകുമാര്‍ യാദവിന്റെ ടി20യിലെ പ്രകടനങ്ങള്‍ ഗംഭീരമാണെങ്കിലും ഏകദിനത്തില്‍ മികവിലേക്കെത്താന്‍ സൂര്യകുമാറിന് സാധിക്കുന്നില്ല. ഇരുവരും സഞ്ജു സാംസണിനെ തഴഞ്ഞ് ഇന്ത്യ പരിഗണിച്ചവരായതിനാല്‍ത്തന്നെ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ഇഷാന്‍ ലോക തോല്‍വി
ഇഷാന്‍ കിഷന്‍ ലോക തോല്‍വിയാണെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു സാംസണെ തഴഞ്ഞ് കളിപ്പിക്കാനുള്ള എന്ത് യോഗ്യതയാണ് ഇഷാനുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എട്ട് പന്ത് നേരിട്ട് മൂന്ന് റണ്‍സാണ് മുംബൈയില്‍ ഇഷാന്‍ നേടിയത്.
മാര്‍ക്കസ് സ്റ്റോയിനിസിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയാണ് ഇഷാന്‍ കിഷന്‍ പുറത്തായത്. ആത്മവിശ്വാസമില്ലാത്ത ബാറ്റിങ്ങാണ് ഇഷാന്‍ കാഴ്ചവെക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇഷാനെക്കാള്‍ മികച്ചത് സഞ്ജുവാണെന്നാണ് ആരാധകര്‍ വാദിക്കുന്നത്.
റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ പരിഗണിച്ചാലും പ്രശ്‌നമില്ലെന്നും ഇഷാന് അനാവശ്യ പരിഗണനയാണ് ലഭിക്കുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

സൂര്യ ടി20യില്‍ മതി
ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി നാലാം നമ്പറില്‍ ഇടം നേടിയത് സൂര്യകുമാര്‍ യാദവാണ്. സഞ്ജു സാംസണിനെ മറികടന്നാണ് സൂര്യയും ഈ സ്ഥാനത്തേക്കെത്തിയത്. എന്നാല്‍ ഗോള്‍ഡന്‍ ഡെക്കായാണ് സൂര്യ പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സൂര്യകുമാര്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു.
സൂര്യകുമാര്‍ ഏകദിനം കളിക്കേണ്ട ടി20 മാത്രം കളിച്ചാല്‍ മതിയെന്നാണ് ആരാധകര്‍ പറയുന്നത്. 21 മത്സരത്തില്‍ നിന്ന് 19 ഇന്നിങ്‌സ് ബാറ്റ് ചെയ്ത സൂര്യകുമാര്‍ 27.06 ശരാശരിയില്‍ നേടിയത് 433 റണ്‍സാണ്. 102.60 സ്‌ട്രൈക്കറേറ്റാണ് സൂര്യക്കുള്ളത്. ഇതില്‍ രണ്ട് ഫിഫ്റ്റിയാണുള്‍പ്പെടുന്നത്. 64 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
സഞ്ജു സാംസണിന് 66 ശരാശരിയുണ്ടായിട്ടും തഴഞ്ഞിട്ടും സൂര്യയെപ്പോലെ മോശം പ്രകടനം തുടരുന്നവര്‍ക്ക് അവസരം നല്‍കുന്നത് അനീതിയാണെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

സഞ്ജുവിനെ എന്തിന് തഴയുന്നു?
ഇഷാനും സൂര്യകുമാറും ഫ്‌ളോപ്പായതിന് പിന്നാലെ സഞ്ജു സാംസണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രന്റായിരിക്കുകയാണ്. സഞ്ജുവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാത്തതിന്റെ കാരണമാണ് പലരും ചോദിക്കുന്നത്. സഞ്ജു ഇപ്പോഴും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്‌നസ് ടെസ്റ്റ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഫിറ്റ്‌നസ് പ്രശ്‌നമാണ് തഴയാന്‍ കാരണമെന്നുമാണ് ബിസിസി ഐ വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ സഞ്ജു പൂര്‍ണ്ണ ഫിറ്റ്‌നസിലാണുള്ളതെന്ന തരത്തിലാണ് കഴിഞ്ഞിടെ അദ്ദേഹം പങ്കുവെച്ച വീഡിയോകളെല്ലാം. സഞ്ജു കഠിന പരിശീലനം നടത്തുന്ന വീഡിയോയയടക്കം പങ്കുവെച്ചിരുന്നു. സഞ്ജുവിനെ ഇന്ത്യ ഓസീസ് പരമ്പരയിലേക്ക് പരിഗണിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ടീമിലെടുക്കാതെ തഴയുകയായിരുന്നു.
Also Read: 2023 ഗില്ലിന്റെ വര്‍ഷം, കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റെക്കോഡ്! എന്തൊക്കെയെന്ന് അറിയാം

ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച
ഓസ്‌ട്രേലിയയുടെ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റുകള്‍ നഷ്ടമായി. ഇഷാന്‍ കിഷന്‍ (3), ശുബ്മാന്‍ ഗില്‍ (20), വിരാട് കോലി (4), സൂര്യകുമാര്‍ യാദവ് (0) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ലിത്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യയെ ഇരുത്തിചിന്തിപ്പിക്കുന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെക്കുന്നതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications