കോലിക്ക് സച്ചിനോളം ഉയരാനാവില്ല! ആ കരുത്ത് സച്ചിന് മാത്രം- സെവാഗ് പറയുന്നു

മുംബൈ: ലോക ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും. സച്ചിന്‍ ലോക ക്രിക്കറ്റിനെ തന്റെ ബാറ്റിങ് മികവിലൂടെ വിസ്മയിപ്പിച്ച് കടന്ന് പോയപ്പോള്‍ പിന്നാലെയെത്തിയ വിരാട് കോലി അതേ പാത പിന്തുടരുന്നു.
ഒരുകാലത്ത് ആരും തകര്‍ക്കില്ലെന്ന് കരുതപ്പെട്ടിരുന്ന സച്ചിന്റെ പല റെക്കോഡുകളും തകര്‍ക്കുന്ന നിലയിലേക്ക് കോലിയെത്തിയിരിക്കുകയാണ്. 75 അന്താരാഷ്ട്ര സെഞ്ച്വറി പിന്നിട്ട കോലി 46 തവണ ഏകദിനത്തിലും സെഞ്ച്വറി നേടി.
സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡും 100 അന്താരാഷ്ട്ര സെഞ്ച്വറി റെക്കോഡും കോലി തകര്‍ക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം. പലരും സച്ചിനുമായി കോലിയെ താരതമ്യം ചെയ്യുന്നുണ്ടെങ്കിലും സച്ചിന്‍ ഇവരെക്കാളെല്ലാം മുകളിലാണെന്നാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ് പറയുന്നത്.
സച്ചിന്‍ കളിച്ച അത്രയുംമത്സരം കളിക്കുക മറ്റാര്‍ക്കും എളുപ്പമല്ലെന്നും സച്ചിന്റെ ഫിറ്റ്‌നസ് കരുത്ത് എല്ലാവരും ചിന്തിക്കുന്നതിലും അപ്പുറമാണെന്നും സെവാഗ് പറയുന്നു.

അസാധ്യ ഫിറ്റ്‌നസ് കരുത്ത് സച്ചിനുണ്ട്
കരിയറില്‍ നിരവധി തവണ പരിക്കിനെ അതിജീവിച്ച താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ടെന്നിസ് എല്‍ബോയെന്ന രോഗം പിടിപെട്ടിട്ടും ക്രിക്കറ്റിനോടുള്ള സ്‌നേഹംകൊണ്ട് അദ്ദേഹം പൊരുതിനേടിയതാണ് ഈ കരിയര്‍. പല താരങ്ങളും ചെറിയ പരിക്കുകളേറ്റ് കരിയറിനോട് വിടപറയുന്ന സാഹചര്യത്തിലാണ് സച്ചിനെ മാതൃകയാക്കേണ്ടതെന്ന് പറയാം.
'എന്തുകൊണ്ടാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇത്രയും വര്‍ഷം ക്രിക്കറ്റില്‍ തുടരാനായതെന്നാണ് നിങ്ങള്‍ കരുതുന്നത്. അതിന് കാരണം ഓരോ മത്സരങ്ങള്‍ക്ക് ശേഷവും എങ്ങനെയാണ് ഞാന്‍ ബാറ്റിങ് മെച്ചപ്പെടുത്തേണ്ടതെന്നും എവിടെയാണ് മാറ്റം വരുത്തേണ്ടതെന്നുമുള്ള ചിന്തയാണ്.
100ല്‍ നിന്ന് 200ലേക്കെത്താന്‍ എങ്ങനെയാണ് ഫിറ്റ്‌നസ് മെച്ചപ്പെടുത്തേണ്ടതെന്നതിനെക്കുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നു. 2000ല്‍ ടീമിലെ മറ്റുള്ളവരേക്കാളേറെ അദ്ദേഹം ഫിറ്റ്‌നസിന് ശ്രദ്ധ നല്‍കിയിരുന്നു. 2008ല്‍ വിരാട് കോലി യുവതാരമായി ടീമിലേക്കെത്തുമ്പോഴും അവനുമായി മത്സരിക്കാനാണ് സച്ചിന്‍ ശ്രമിച്ചത്. തന്റെ മറ്റെല്ലാ കാര്യങ്ങളെക്കാളും ശ്രദ്ധ ഫിറ്റ്‌നസിന് നല്‍കാന്‍ സച്ചിന് സാധിച്ചിരുന്നു- സെവാഗ് പറഞ്ഞു.
Also Read: WTC FINAL: കെ എല്‍ രാഹുല്‍ പ്ലേയിങ് 11ലെത്തും! പുതിയ റോള്‍, ഇഷാന്‍ പ്രതീക്ഷിക്കേണ്ട

സച്ചിന്റെ ശരിയായ ശക്തി ഫിറ്റ്‌നസ്
കാണുമ്പോഴുള്ളതുപോലെയല്ല വളരെ ഫിറ്റ്‌നസുള്ള താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെന്നാണ് സെവാഗ് പറയുന്നത്. സച്ചിന്റെ ഫിറ്റ്‌നസ് കരുത്ത് വ്യക്തമാക്കുന്ന ഒരു സംഭവവും സെവാഗ് പങ്കുവെച്ചു. 'പണ്ടത്തെ ഒരു സംഭവം പറയാം.
ഒരു തവണ ജിമ്മില്‍ പോയപ്പോള്‍ അവിടെ 1 കിലോ മുതല്‍ 20കിലോ വരെയുള്ള ഡംബല്‍സ് ഉണ്ടായിരുന്നു. ഇതുപയോഗിച്ച് 10 തവണ ഞങ്ങള്‍ കൈക്ക് വ്യായാമം ചെയ്യേണ്ടതുണ്ടായിരുന്നു. അഞ്ച്-ആറ് തവണ ഇത് ചെയ്തപ്പോഴേക്കും എന്റെ കൈമടുത്തു. എന്നാല്‍ സച്ചിന്‍ ഇത് 10 തവണ ചെയ്തു. അതിന് ശേഷം ടയര്‍ ഉയര്‍ത്തിയും പരിശീലിച്ചു.
ആ സമയത്ത് 15000ത്തോളം റണ്‍സും 70 സെഞ്ച്വറിയും സച്ചിനുണ്ടായിരുന്നു. പിന്നെയും എന്തിനാണ് സച്ചിന്‍ ഇത് ചെയ്യുന്നത് ചിന്തിക്കും. എന്നാല്‍ തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ മാത്രമെ ദീര്‍ഘനാള്‍ കളിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അവന് നന്നായി അറിയാമായിരുന്നു. 40 വയസുവരെ സച്ചിന്‍ കളിക്കാന്‍ കാരണം ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഫിറ്റ്‌നസുള്ള താരം സച്ചിനായതിനാലാണ്.
Also Read: IND vs AUS ODI: സൂര്യയും ഇഷാനും ദുരന്തങ്ങള്‍, ഇനിയും ടീമില്‍ വേണ്ട! സഞ്ജുവിനായി മുറവിളി

മറ്റൊരു സംഭവുമുണ്ട്
താന്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും പറഞ്ഞുകേട്ട ഒരു സംഭവത്തെക്കുറിച്ചും സെവാഗ് വെളിപ്പെടുത്തി. 'സച്ചിന്‍ ദിവസവും 10 നില കെട്ടിടത്തിന്റെ ചവിട്ടുപടികളിലൂടെ 100 തവണ കയറുകയും ഇറങ്ങുകയും ചെയ്യുമായിരുന്നുവെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. എന്നാല്‍ ഇത് ഞാന്‍ കണ്ടിട്ടില്ല.
കാലിന് കൂടുതല്‍ ഉറപ്പ് വരുത്താനും ഓട്ടത്തിന്റെ വേഗം കൂട്ടാനുമെല്ലാമായാണ് സച്ചിന്‍ ഈ പരിശീലനം നടത്തിയിരുന്നത്. സച്ചിന് മാത്രം സാധ്യമാകുന്നതാണിത്.ഇന്നത്തെകാലത്തെ താരങ്ങള്‍ക്കത് ചിന്തിക്കാന്‍ പോലുമാവില്ല'- സെവാഗ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications