Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒറ്റ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണു; യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ട് ചെല്‍സി

പോര്‍ട്ടോ: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക്. ഇംഗ്ലീഷ് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തിയ കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്താണ് ചെല്‍സി യൂറോപ്പിലെ രാജാക്കന്മാരായത്. 42ാം മിനുട്ടില്‍ ജര്‍മന്‍ താരം കായ് ഹാവെര്‍ട്‌സിന്റെ ഗോളാണ് ചെല്‍സിക്ക് ജയമൊരുക്കിയത്. ആരും പ്രതീക്ഷിക്കാത്ത തന്ത്രമൊരുക്കുന്ന പെപ് ഗാര്‍ഡിയോളയെന്ന പരിശീലകന്റെ അമിത ആത്മവിശ്വാസം ടീമിന് തിരിച്ചടിയായെന്ന് പറയാം. ഇതോടെ കൈയെത്തും ദൂരത്ത് കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടം സിറ്റിക്ക് നഷ്ടമായി. ചെല്‍സിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. 2012ലാണ് ഇതിന് മുമ്പ് ടീം കിരീടം സ്വന്തമാക്കിയത്.

പോര്‍ട്ടോയില്‍ അണിനിരന്ന 14,110 കാണികള്‍ക്ക് മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെപ് 4-3-2-1 ഫോര്‍മേഷനില്‍ ഇറക്കിയപ്പോള്‍ 3-4-2-1 ഫോര്‍മേഷനിലാണ് ടുഷേല്‍ ചെല്‍സിയെ വിന്യസിച്ചത്. സെര്‍ജിയോ അഗ്യൂറോയെ ആദ്യ പകുതിയില്‍ പുറത്തിരുത്താനുള്ള ഗാര്‍ഡിയോളയുടെ തീരുമാനം തെറ്റായിപ്പോയെന്ന് പറയാം. റഹിം സ്റ്റെര്‍ലിങും റിയാദ് മെഹരസും ചേര്‍ന്ന് സിറ്റിയുടെ മുന്നേറ്റത്തെ നിയന്ത്രിച്ചപ്പോള്‍ തിമോ വെര്‍ണറെ വജ്രായുധമാക്കിയായിരുന്നു ചെല്‍സിയുടെ കുതിപ്പ്.

chelseavsmancity

42ാം മിനുട്ടില്‍ സിറ്റിയുടെ കന്നി കിരീട മോഹങ്ങളെ തകര്‍ത്ത് ചെല്‍സി അക്കൗണ്ട് തുറന്നു. സിറ്റിയുടെ മുന്നേറ്റം തകര്‍ത്ത് ചെല്‍സിയുടെ പ്രത്യാക്രമണം.മധ്യനിരയില്‍ നിന്ന് പന്തുമായി മേസന്‍ മൗണ്ടിന്റെ കുതിപ്പ്. വലതു വിങ്ങില്‍ നിന്ന് ഓടിയെത്തിയ ഹാവെര്‍ട്‌സിനെ ലക്ഷ്യമാക്കി സിറ്റി പ്രതിരോധത്തെ കീറിമുറിച്ച മൗണ്ട് നല്‍കിയ നീളന്‍ പാസ് കൃത്യമായി ഹാവെര്‍ട്‌സ് പിടിച്ചെടുത്തു. മുന്നോട്ട് കയറി തടുക്കാനുള്ള സിറ്റിയുടെ എഡേഴ്‌സിന്റെ ശ്രമംപാളി.വെട്ടിയൊഴിഞ്ഞ് പന്തുമായി ഹാവെര്‍ട്‌സ് ഗോള്‍മുഖത്തെത്തുമ്പോള്‍ ഒഴിഞ്ഞ പോസ്റ്റ്. ഇടം കാല്‍ ഷോട്ടുകൊണ്ട് അനായാസമായി ഹാവെര്‍ട്‌സ് പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയില്‍ സിറ്റി ടീമില്‍ മാറ്റങ്ങള്‍ വരുത്തി ഗോള്‍മടക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ചെല്‍സിക്ക് പിന്നീട് ലീഡുയര്‍ത്താന്‍ ലഭിച്ച സുവര്‍ണ്ണാവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാത്തത് സിറ്റിയുടെ ഭാഗ്യം. 60ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസും 64ാം മിനുട്ടില്‍ ഫെര്‍ണാണ്ടീഞ്ഞോയും 77ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോയും കളത്തിലിറങ്ങിയെങ്കിലും ചെല്‍സിയുടെ ഒരു ഗോള്‍ ലീഡിന്റെ സമ്മര്‍ദ്ദം അതിജീവിക്കാനായില്ല. 58 ശതമാനം പന്തടക്കത്തില്‍ സിറ്റി ആധിപത്യം കാട്ടിയെങ്കിലും ഏഴിനെതിരേ എട്ട് ഗോള്‍ശ്രമവുമായി ചെല്‍സിയാണ് ആക്രമണത്തില്‍ കൈയടി നേടിയത്.

Story first published: Sunday, May 30, 2021, 9:34 [IST]
Other articles published on May 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+