വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗ്വാര്‍ഡിയോള ഫെര്‍ഗിക്കൊപ്പം എത്തിയോ? കണക്കുകള്‍ ഇങ്ങനെ, എതിര്‍ത്ത് മുന്‍ മാഞ്ചസ്റ്റര്‍ മിഡ്ഫീല്‍ഡര്‍

അഞ്ച് വര്‍ഷത്തിനിടെ നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍! മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം അലക്‌സ് ഫെര്‍ഗൂസന്‍ എന്ന സൂപ്പര്‍ പരിശീലകര്‍ സൃഷ്ടിച്ച റെക്കോര്‍ഡ് കാലമെത്ര കഴിഞ്ഞാലും സമാനതകളില്ലാത്തതായി തുടരും എന്നായിരുന്നു കരുതിയത്. പക്ഷേ, ഫെര്‍ഗിയുടെ ചരിത്ര നേട്ടത്തിനൊപ്പം നില്‍ക്കാന്‍ മറ്റൊരാള്‍ കൂടി എത്തിയിരിക്കുന്നു-പെപ് ഗോര്‍ഡിയോള! പ്രീമിയര്‍ ലീഗിന്റെ അവസാന ദിവസം മാഞ്ചസ്റ്റര്‍ സിറ്റി 3-2ന് ആസ്റ്റന്‍വില്ലയെ തോല്‍പ്പിച്ചതോടെയാണിത്.

1

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ലീഗില്‍ തുടരെ കിരീടം നേടുക എന്ന വളരെ ദുഷ്‌കരമാണ്. അപ്പോഴാണ്, അഞ്ച് വര്‍ഷത്തിനിടെ നാലാം തവണ കപ്പുയര്‍ത്തുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ട് തവണ കൈയ്യകലെ നഷ്ടമായ പെപ് ഗോര്‍ഡിയോള ആസ്റ്റന്‍വില്ലക്കെതിരെ ടീം ജയിച്ചപ്പോള്‍ കരഞ്ഞു പോയി. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ജയിച്ചു നില്‍ക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് ഗോളുകള്‍ക്ക് പിറകിലായിരുന്നു. ആദ്യ പതിനാല് മിനുട്ടില്‍ തന്നെ രണ്ട് ഗോള്‍ ലീഡ് വഴങ്ങിയ സിറ്റിയുടെ തിരിച്ചുവരവ് ഗംഭീരമായിരുന്നു. ഗുന്‍ഡോഗന്റെ ഇരട്ട ഗോളുകളും റോഡ്രിയുടെ വിജയഗോളും ചരിത്രമായി. കൈവിട്ടു പോയെന്ന് കരുതിയ കിരീടമാണ് സിറ്റി താരങ്ങള്‍ പെപ് ഗോര്‍ഡിയോളക്ക് നേടിക്കൊടുത്തിരിക്കുന്നത്.

2

2016-17 സീസണിലാണ് പെപ് ഗോര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുമായി മൂന്ന് വര്‍ഷ കരാറില്‍ ഒപ്പുവെച്ചത്. അന്ന് ഗോര്‍ഡിയോള ആദ്യം ചെയ്തത് ബൊറുസിയ ഡോട്മുണ്ടില്‍ നിന്ന് മിഡ്ഫീല്‍ഡര്‍ ഇകെയ് ഗുന്‍ഡോഗനെ ടീമിലെത്തിക്കുക എന്നതായിരുന്നു. തന്റെ സെലക്ഷന്‍ മോശമായില്ലെന്ന് ഓരോ സീസണിലും ഗുന്‍ഡോഗന്‍ വ്യക്തമാക്കി. ഇത്തവണ, അവസാന മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയാണ് ഗുന്‍ഡോഗന്‍ സ്പാനിഷ് പരിശീലകന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത സമ്മാനം നല്‍കിയത്. ആദ്യ സീസണില്‍ പെപ് ഗോര്‍ഡിയോള വലിയ ചലനമുണ്ടാക്കിയില്ല. എഫ് എ കപ്പില്‍ ആഴ്‌സണലിനോട് തോല്‍ക്കുകയും ചെയ്തതോടെ ആദ്യ സീസണില്‍ സിറ്റിക്ക് കാര്യമായിട്ടൊന്നും നേടിക്കൊടുക്കാന്‍ ഗോര്‍ഡിയോളക്ക് സാധിച്ചില്ല. സിറ്റിക്ക് കിരീടങ്ങളൊന്നും നേടിക്കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ പരിശീലിപ്പിക്കുന്ന അവസാന ടീം സിറ്റിയായിരിക്കുമെന്ന് ഗോര്‍ഡിയോള പ്രഖ്യാപിച്ചു.

3

ബാഴ്‌സലോണയിലും ബയേണ്‍ മ്യൂണിക്കിലും കിരീടങ്ങള്‍ വാരിക്കൂട്ടിയ കോച്ച് രണ്ടാമത്തെ സീസണില്‍ പ്രീമിയര്‍ ലീഗ് സ്വന്തമാക്കി. മൂന്നാം സീസണില്‍ മൂന്ന് ആഭ്യന്തര കിരീടങ്ങളും നേടി കരുത്തറിയിച്ചു. നാലാം സീസണില്‍ സിറ്റിയെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ചു. മൂന്നാം പ്രീമിയര്‍ ലീഗ് കിരീടവും ഉയര്‍ത്തി. അഞ്ചാം സീസണില്‍ അവസാന ദിവസം വരെ നീണ്ടു നിന്ന ആവേശത്തിനൊടുവില്‍ സിറ്റിക്ക് നാലാം ലീഗ് കിരീടം നേടിക്കൊടുക്കാനും പെപിന് സാധിച്ചു.

4

എന്നാല്‍, തുടരെ രണ്ടാം സീസണിലും ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ണായക ഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണു പോയത് തിരിച്ചടിയായി. ബാഴ്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയ പെപ്പ് ബയേണ്‍ മ്യൂണിക്കിനൊപ്പം നിരവധി കിരീടങ്ങള്‍ ജയിച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായില്ല. അതേ, ദൗര്‍ഭാഗ്യം എത്തിഹാദിലും തുടരുകയാണ്. ഈ കാരണങ്ങള്‍ നിരത്തി മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പാട്രിസ് എവ്‌റ സ്പാനിഷ് കോച്ചിനെതിരെ വിമര്‍ശനങ്ങള്‍ എയ്തു വിട്ടു. ബാഴ്‌സലോണക്കൊപ്പം ഗോര്‍ഡിയോള ചാമ്പ്യന്‍സ് ലീഗ് നേടിയത് മെസിയെ പോലൊരു വലിയ താരം കൂടെയുള്ളതു കൊണ്ടാണ്. സാവി, ഇനിയെസ്റ്റ, മെസി തുടങ്ങിയ വലിയ താരങ്ങളില്ലാതെ ഗോര്‍ഡിയോളക്ക് കിരീട നേട്ടങ്ങള്‍ അസാധ്യമാണ്.

5

അയാളൊരു ജീനിയസാകും, പക്ഷേ മനുഷ്യത്വം ഇല്ല. അയാളെ സിറ്റിയിലെ കളിക്കാരെല്ലാം ഇഷ്ടപ്പെടുന്നുണ്ടെന്ന് കരുതേണ്ട. ഈഗോയുടെ മരമാണ് ഗോര്‍ഡിയോള. വിരമിച്ച തനിക്ക് മറുപടി നല്‍കാന്‍ ഗോര്‍ഡിയോള സമയം കണ്ടെത്തുന്നത് കണ്ടില്ലേ. മത്സരം വിലയിരുത്തുക എന്നത് എന്റെ തൊഴിലാണ്. അതിനോട് ഗോര്‍ഡിയോള അസഹിഷ്ണുത കാണിക്കേണ്ടതില്ല. തനിക്കാരോടും വെറുപ്പില്ല, തര്‍ക്കത്തിനാണെങ്കില്‍ വിട്ടുകൊടുക്കാന്‍ തയ്യാറുമല്ല - പാട്രിസ് എവ്‌റ പറഞ്ഞു.

Photo credit: https://twitter.com/premierleague

Story first published: Monday, May 23, 2022, 11:05 [IST]
Other articles published on May 23, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X