Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു, പോരാട്ടം കടുക്കും, സിറ്റിയും പിഎസ്ജിയും നേര്‍ക്കുനേര്‍

ഇസ്താംബുള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ 2021-22 സീസണിനായുള്ള ഗ്രൂപ്പുകളെ പ്രഖ്യാപിച്ചു. ആരാധകരെ ആവേശത്തിലാക്കുന്ന തരത്തിലുള്ള ഗ്രൂപ്പുകള്‍ തന്നെയാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. എല്ലാ ഗ്രൂപ്പും ഒന്നിനൊന്ന് ശക്തമായതിനാല്‍ മരണ ഗ്രൂപ്പെന്ന് ആരെയും പറയാനാവില്ല. എട്ട് ഗ്രൂപ്പുകളിലായി തീപാറുന്ന പോരാട്ടം തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്.

ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, ലെയ്പ്‌സിഗ്, ക്ലബ്ബ് ബ്രൂജ് എന്നിവരാണുള്ളത്. ലയണല്‍ മെസ്സി പിഎസ്ജിയിലേക്ക് കൂടുമാറിയ ശേഷമുള്ള ആദ്യത്തെ ചാമ്പ്യന്‍സ് ലീഗാണിതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റ്‌സ് വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തുന്നതായുള്ള അഭ്യൂഹവും ശക്തമാണ്. അങ്ങനെ സംഭവിച്ചാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ-ലയണല്‍ മെസ്സി നേര്‍ക്കുനേര്‍ പോരാട്ടത്തിനാവും ഗ്രൂപ്പ് എ സാക്ഷ്യം വഹിക്കുക.

ഗ്രൂപ്പ് ബി അതിശക്തമാണ്. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുമായ ലിവര്‍പൂളിനുമൊപ്പം ഇറ്റാലിയന്‍ കരുത്തരായ എസി മിലാനും പോര്‍ച്ചുഗീസ് ക്ലബ്ബായ പോര്‍ട്ടോയുമാണ് ഗ്രൂപ്പിലുള്ളത്. അതിനാല്‍ത്തന്നെ മരണഗ്രൂപ്പെന്ന് വേണമെങ്കില്‍ ബിയെ വിശേഷിപ്പിക്കാം. ലിവര്‍പൂളിനും കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല. അട്ടിമറിക്ക് പേരുകേട്ട പോര്‍ട്ടോവരെ വെല്ലുവിളി ഉയര്‍ത്തുമെന്നതിനാല്‍ ശക്തമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ഗ്രൂപ്പ് സിയില്‍ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് വലിയ വെല്ലുവിളികളില്ലെന്ന് പറയാം. അയാക്‌സ്,സ്‌പോര്‍ട്ടിങ് സിപി,ബെസിക്റ്റസ് ടീമുകളാണുള്ളത്. ഇതില്‍ അയാക്‌സിനെ മാത്രമാണ് അല്‍പ്പം കരുതിയിരിക്കേണ്ടത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അനായാസമായിത്തന്നെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തോടെ മുന്നേറും.

championsleague

ഗ്രൂപ്പ് ഡിയിലും പോരാട്ടം ശക്തമാവും. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും തമ്മിലാണ് പ്രധാന പോരാട്ടം. ഇവരെ വിറപ്പിക്കാന്‍ അട്ടിമറി വീരന്മാരായ ഷക്തറും ഗ്രൂപ്പിലുണ്ട്. അരങ്ങേറ്റക്കാരായ മോള്‍ഡോവന്‍ ക്ലബ്ബ് ഷെരീഫാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. റയല്‍ മാഡ്രിഡിന്റെ നായകനായിരുന്ന സെര്‍ജിയോ റാമോസ് പിഎസ്ജിയിലേക്ക് പടിയിറങ്ങിയ ശേഷമുള്ള ആദ്യത്തെ ചാമ്പ്യന്‍സ് ലീഗാണിത്.

ഗ്രൂപ്പ് ഇയില്‍ ക്ലാസിക് മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയുമാണ് ഗ്രൂപ്പില്‍ പരസ്പരം പോരടിക്കാനിറങ്ങുന്നത്. ലയണല്‍ മെസ്സി ഇല്ലാത്ത ബാഴ്‌സലോണക്ക് എന്ത് അത്ഭുതമാണ് സൃഷ്ടിക്കാനാവുകയെന്നത് കാത്തിരുന്ന് കാണാം. ബെന്‍ഫിക്കയും ഡൈനാമോ കീവുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍.

ഗ്രൂപ്പ് എഫിയില്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഏറ്റവും ശക്തര്‍. സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാവും യുണൈറ്റഡിന്റെ മുഖ്യ എതിരാളി. അറ്റ്‌ലാന്റെ,ബിഎസ്‌സി യെങ് ബോയ്‌സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. ഗ്രൂപ്പ് ജിയില്‍ അതിശക്തരായ ആരും തന്നെയില്ല. ലില്ലി,സെവിയ്യ,സാല്‍സ്ബര്‍ഗ,വോള്‍ഫ്‌സബര്‍ഗ് എന്നിവരാണുള്ളത്.

ഗ്രൂപ്പ് എച്ചിലും വാശിയേറിയ പോരാട്ടം നടക്കും. ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയും ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസുമാണ് ഗ്രൂപ്പിലെ വമ്പന്മാര്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ താരം ടീം വിട്ടാല്‍ ചാമ്പ്യന്‍സ് ലീഗിലും യുവന്റസിനെ അത് പ്രതികൂലമായി ബാധിക്കും.സെനിറ്റ്,മാല്‍മോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍.

ഇതോടൊപ്പം യൂവേഫ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ചെല്‍സിയുടെ ഇറ്റാലിയന്‍ താരം ജോര്‍ജീഞ്ഞോയെ യൂറോപ്പിലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തു. ചാമ്പ്യന്‍സ് ലീഗിലെ ചെല്‍സിക്കൊപ്പമുള്ള പ്രകടനവും യൂറോകപ്പിലെ ഇറ്റലിക്കൊപ്പമുള്ള പ്രകടനവുമാണ് അദ്ദേഹത്തെ പുരസ്‌കാര നേട്ടത്തിലേക്കെത്തിച്ചത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലക്‌സിയ പുറ്റേലാസാണ് മികച്ച താരം. ബാഴ്‌സലോണയെ ചാമ്പ്യന്‍സ് ലീഗ് കിരിടം ചൂടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടീപ്പിച്ച തോമസ് ടുഷേലാണ് മികച്ച പരിശീലകന്‍. മികച്ച ഗോളിയായി എഡ്വേര്‍ഡ് മെന്‍ഡിയും മികച്ച പ്രതിരോധ താരമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൂബന്‍ ഡയസിനെയും ചെല്‍സിയുടെ എന്‍ഗോളോ കാന്റെയെ മികച്ച മിഡ്ഫീല്‍ഡറായും തിരഞ്ഞെടുത്തു. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഏര്‍ലിങ് ഹാലന്‍ഡാണ് മികച്ച മുന്നേറ്റ നിര താരം.

Story first published: Friday, August 27, 2021, 10:49 [IST]
Other articles published on Aug 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+