Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; മേരി കോം ഇന്ത്യയെ നയിക്കും

ദില്ലി: ആറുതവണ ലോക ചാമ്പ്യനായ മേരി കോം വരാനിരിക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകളെ നയിക്കും. റഷ്യയില്‍ വ്യാഴാഴ്ച മുതലാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ കായിക അംബാസഡര്‍ കൂടിയായ മേരി മറ്റൊരു ലോക ചാമ്പ്യന്‍ഷിപ്പ് കൂടി ലക്ഷ്യമിട്ടാകും കളിക്കിറങ്ങുക. നിലവിലെ ഏഷ്യന്‍ ചാമ്പ്യനും ലോക ചാമ്പ്യനുമാണ് മേരി കോം.

മേരി കോമിനെ കൂടാതെ സരിത ദേവി, സിമ്രന്‍ ജിത്ത് കൗര്‍ എന്നിവരും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്. കഴിഞ്ഞ തവണ വെങ്കലമെഡല്‍ നേടിയ സരിത ദേവി ഇക്കുറി അത് സ്വര്‍ണ നേട്ടത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷ. നീരജ്, ജമുന ബോറ തുടങ്ങി അഞ്ച് പുതുമുഖ താരങ്ങള്‍ ഇക്കുറി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി പങ്കെടുക്കുന്നുണ്ട്. 74 കിലോഗ്രാം വിഭാഗത്തിലെ മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍ സ്വീറ്റി ബൂറയും ശ്രദ്ധിക്കപ്പെടേണ്ട താരമാണ്.

marykom

ഇത്തവണ പരിചയ സമ്പന്നരും യുവ താരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നതെന്ന് മുഖ്യ പരിശീലകന്‍ മുഹമ്മദ് അലി ഖമര്‍ പറഞ്ഞു. കഴിഞ്ഞതവണ നമ്മള്‍ നാല് മെഡലുകളാണ് നേടിയത്. ഇത്തവണ അത് ഉയരും. ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഇറ്റലിയില്‍ ബോക്‌സര്‍മാര്‍ക്ക് മികച്ച പരിശീലനം ലഭിച്ചിരുന്നു. അത് ചാമ്പ്യന്‍ഷിപ്പില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ പരിശീലകന്‍ വ്യക്തമാക്കി.

Story first published: Wednesday, October 2, 2019, 17:19 [IST]
Other articles published on Oct 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+