Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്കു പിന്നാലെ റൊണാള്‍ഡോയ്ക്കും കൂടുമാറ്റം, ചേക്കേറുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്!

1

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി ബാഴ്‌സലോണ വിട്ട് പാരീസ് സെന്റ് ജര്‍മെയ്‌നിലേക്കു ചേക്കേറിയതിനു പിന്നാലെ ആധുനിക ഫുട്‌ബോളിലെ മറ്റൊരു ഇതിഹാസമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കൂടുമാറ്റത്തിനൊരങ്ങുന്നു. ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ് വിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് റോണോ ചേക്കേറാനൊരുങ്ങുന്നത്. ഇരുക്ലബ്ബുകളും തമ്മില്‍ കൂടുമാറ്റം സംബന്ധിച്ച് അവസാനവട്ട ചര്‍ച്ചയിലാണെന്നും വൈകാതെ ഔദ്യോദിക പ്രഖ്യാപനമുണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള കഴിഞ്ഞ ദിവസം റൊണാള്‍ഡോയെ ഫോണില്‍ വിളിച്ചു സംസാരിച്ചതായും ഇതോടെയാണ് പ്രീമിയര്‍ ലീഗിലേക്കു മടങ്ങിയെത്താന്‍ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ സമ്മതം മൂളിയതെന്നുമാണ് വിവരം. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലൂടെ ലോകോത്തര താരമായി വളര്‍ന്ന റോണോ അവരുടെ ബദ്ധവൈരികളായ സിറ്റിയിലേക്കു ചേക്കേറുന്നതിനെതിരേ ആരാധകരും യുനൈറ്റഡിന്റെ ചില മുന്‍ താരങ്ങളും രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

28 മില്ല്യണ്‍ യൂറോയ്ക്കടുത്ത് തുക നല്‍കിയാല്‍ 36 കാരനായ റൊണാള്‍ഡോയെ വിട്ടുനല്‍കാമെന്ന നിലപാടിലാണ് യുവന്റസ്. ഈ തുക സിറ്റിയെ സംബന്ധിച്ച് പ്രശ്‌നമല്ല. പക്ഷെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ വമ്പന്‍ ശമ്പളമായിരിക്കും സിറ്റിക്കു തലവേദനയാവുക. നിലവില്‍ ലോക ഫുട്‌ബോളില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. യുവന്റസില്‍ തുടര്‍ന്നു കളിക്കാന്‍ ഇനി തനിക്കു താല്‍പ്പര്യമില്ലെന്നു റൊണാള്‍ഡോ യുവന്റസ് അധികൃതരെ അറിയിച്ചു കഴിഞ്ഞെന്നാണ് സൂചന. ഈ ശനിയാഴ്ച സെരിഎയില്‍ എംപോളിക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ കളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.

റോണോ നേരത്തേ സിറ്റിയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റിലുണ്ടായിരുന്ന താരമല്ല. ടോട്ടനം ഹോട്‌സ്പറിന്റെ ഗോളടിവീരനായ ഹാരി കെയ്‌നായിരുന്നു സിറ്റിയുടെ നോട്ടപ്പുള്ളി. കെയ്‌നും സിറ്റിയിലേക്കു മാറാന്‍ ഒരുക്കമായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് വന്‍ തുക ഇംഗ്ലീഷ് ക്യാപ്റ്റനു വേണ്ടി സിറ്റി ഓഫര്‍ ചെയ്തിരുന്നു. പക്ഷെ ടോട്ടനം ഇതു നിരസിക്കുകയായിരുന്നു. കൂടുതല്‍ ഉയര്‍ന്ന തുക നല്‍കണമെന്നായിരുന്നു സ്പര്‍സിന്റെ ഡിമാന്റ്. ഇതോടെ സിറ്റി ഈ ശ്രമത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. ഇതിനിടെയാണ് റൊണാള്‍ഡോ യുവന്റസ് വിടാന്‍ ആഗ്രഹിക്കുന്നതായി സിറ്റി അറിയുന്നത്. തുടര്‍ന്ന് അഞ്ചു തവണ ബാലണ്‍ഡിയോര്‍ ജേതാവായ റോണോയിലേക്കു സിറ്റി തിരിയുകയായിരുന്നു.

അര്‍ജന്റീനയുടെ സ്റ്റാര്‍ സ്‌ട്രൈക്കറായ സെര്‍ജിയോ അഗ്യുറോ കഴിഞ്ഞ സീസണിനു ശേഷം ബാഴ്‌സലോണയിലേക്കു ചേക്കേറിയതിനാല്‍ പുതിയൊരു സ്‌ട്രൈക്കര്‍ക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു സിറ്റി. കെയ്‌നിനെയായിരുന്നു ഈ റോളിലേക്കു അവര്‍ നോട്ടമിട്ടിരുന്നത്. പക്ഷെ ഈ നീക്കം പാളിയതോടെ ഇപ്പോള്‍ റോണോയെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇംഗ്ലീഷ് ചാംപ്യന്‍മാര്‍.

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനൊപ്പം ട്രോഫികളും ഗോളുകളും വാരിക്കൂട്ടിയ ശേഷം 2018ലായിരുന്നു ഫുട്‌ബോള്‍ പ്രേമികളെ അമ്പരപ്പിച്ച് കൊണ്ട് റൊണാള്‍ഡോ യുവന്റസിലേക്കു ചേക്കേറിയത്. അവിടെയും അദ്ദേഹം മിന്നുന്ന പ്രകടനം തുടര്‍ന്നു. 134 മല്‍സരങ്ങളില്‍ നിന്നും 101 ഗോളുകള്‍ റോണോ ഇതിനകം നേടിക്കഴിഞ്ഞു. പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബളിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം 2003ലായിരുന്നു യുനൈറ്റഡിലെത്തിയത്. ഐതിഹാസിക കോച്ച് അലെക്‌സ് ഫെര്‍ഗൂസന്റെ ശിക്ഷണത്തില്‍ ലോക ഫുട്‌ബോളിലെ സൂപ്പര്‍ താര പദവിയിലേക്കു റോണോ ഉയരുന്നതാണ് കണ്ടത്. 2009 വരെ ആറു വര്‍ഷം യുനൈറ്റഡിന്റെ ചുവപ്പന്‍ ജഴ്‌സിയില്‍ അദ്ദേഹം പന്തുതട്ടി. റെഡ് ഡെവിള്‍സിനൊപ്പം മൂന്നു തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും ഒരു തവണ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടവും റോണോ സ്വന്തമാക്കുകയും ചെയ്തു. തുടര്‍ന്നു റയലിലെത്തിയ അദ്ദേഹം അവിടെയും ഒമ്പതു വര്‍ഷം കളിച്ച ശേഷമായിരുന്നു ഇറ്റലിയിലേക്കു വിമാനം കയറിയത്. ഒടുവില്‍ ഇപ്പോള്‍ തന്നെ താരപദവിയിലേക്കുയര്‍ത്തിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കു തന്നെ റോണോ മടങ്ങിവരികയാണ്.

Story first published: Friday, August 27, 2021, 17:14 [IST]
Other articles published on Aug 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+