Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാവും യൂറോപ്യന്‍ ഫുട്‌ബോള്‍ രാജാവ്? ചെല്‍സിയും-മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍

പോര്‍ട്ടോ: യൂറോപ്യന്‍ ഫുട്‌ബോളിന്റെ ഇത്തവണത്തെ അധിപനാരെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആവേശ ഫൈനലില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30ന് പോര്‍ട്ടോയിലാണ് മത്സരം.സോണി ടെന്‍ ചാനലിലാണ് മത്സരം തത്സമയം കാണാനാവുക. ഇംഗ്ലീഷ് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുന്നതിനാല്‍ത്തന്നെ ഇത്തവണത്തെ പോരാട്ടം കൂടുതല്‍ ആവേശകരമാവും.

മാഞ്ചസ്റ്റര്‍ സിറ്റിയെ സംബന്ധിച്ച് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. ഇത്തവണത്തെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ പെപ് ഗാര്‍ഡിയോളയ്ക്കും ശിഷ്യന്മാരും മികച്ച ഫോമിലാണ് കളത്തിലിറങ്ങുന്നത്. ഈ സീസണോടെ അഗ്യൂറോ പടിയിറങ്ങുമെന്നതിനാല്‍ ഏറെ നാളായി ടീം നേടാന്‍ കാത്തിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി സൂപ്പര്‍ താരത്തെ യാത്ര അയക്കാനാവും സിറ്റിയുടെ ശ്രമം.

chelseavsmancity

റിയാദ് മെഹരസ്,ഫെറാന്‍ ടോറസ്,കെവിന്‍ ഡീ ബ്രൂയിന്‍,ഗുണ്ടോകന്‍,ഫോഡന്‍ തുടങ്ങിയവരെല്ലാമാണ് ടീമിന്റെ ശക്തി. ഇതുവരെയുള്ള ഒത്തിണക്കം ഫൈനലിലും നിലനിര്‍ത്താനായാല്‍ പെപിനും ശിഷ്യന്മാര്‍ക്കും യൂറോപ്പിലെയും രാജാക്കന്‍മാരാവാം. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലിലിടം പിടിച്ചത്. ഇരു പാദങ്ങളിലുമായി 4-1നാണ് സിറ്റിയുടെ ജയം.

തോമസ് ടുഷേല്‍ എന്ന പരിശീലകന്‍ ചെല്‍സിയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം ടീമിന്റെ മുഖം ആകെ മാറി. മോശം അവസ്ഥയില്‍ നിന്ന് ടീമിനെ കൈപിടിച്ചുയര്‍ത്തിയാണ് ടുഷേല്‍ ചെല്‍സിയെ ഫൈനലില്‍ എത്തിച്ചിരിക്കുന്നത്. രണ്ടാം കിരീടം കൊതിക്കുന്ന ചെല്‍സിക്കൊപ്പവും മികച്ച താരനിരയുണ്ട്. ആറ് ഗോള്‍ നേടിയ ഒലിവര്‍ ജിറൗഡാണ് ചെല്‍സി നിരയിലെ ടോപ് സ്‌കോറര്‍.തിമോ വെര്‍ണര്‍,പുലിസിച്ച് എന്നിവരിലും ചെല്‍സി വളരെ പ്രതീക്ഷവെക്കുന്നുണ്ട്.

സെമിയില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ തകര്‍ത്താണ് ചെല്‍സി ഫൈനല്‍ ടിക്കറ്റെടുത്തത്. ഇരു പാദങ്ങളിലുമായി 3-1നാണ് റയല്‍ മാഡ്രിഡിനെ ചെല്‍സി തോല്‍പ്പിച്ചത്. എന്‍ഗോളോ കാന്റെ പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ചെത്തിയത് ചെല്‍സിയുടെ ആത്മവിശ്വാസം ഉയര്‍ത്തും.

അതേ സമയം നേര്‍ക്കുനേര്‍ കണക്കില്‍ സിറ്റിയെക്കാള്‍ മുന്‍തൂക്കം ചെല്‍സിക്കുണ്ട്. അവസാനമായി രണ്ട് തവണ നേരിട്ടപ്പോഴും ജയം ചെല്‍സിക്കായിരുന്നു. പ്രീമിയര്‍ ലീഗിലെ അവസാനമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 2-1ന് ജയം ചെല്‍സിക്കായിരുന്നു. ഈ കണക്കുകളില്‍ പ്രതീക്ഷ അര്‍പ്പിച്ചാവും ചെല്‍സി കലാശപ്പോരാട്ടത്തിന് ബൂട്ടണിയുക. ഫൈനല്‍ കാണാന്‍ 16,000 കാണികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Story first published: Saturday, May 29, 2021, 11:14 [IST]
Other articles published on May 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+