പ്രീമിയര്‍ ലീഗില്‍ ഇവര്‍ പുലികളാകും, അട്ടിമറിയോടെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കും!!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് കഴിഞ്ഞ സീസണില്‍ രണ്ട് സൂപ്പര്‍താരങ്ങള്‍ പങ്കിട്ടു. ലിവര്‍പൂളിന്റെ മുഹമ്മദ് സലയും ടോട്ടനം ഹോസ്പറിന്റെ ഹ്യുംഗ് മിന്‍ സണും. 23 ഗോളുകളാണ് ഇരുവരും നേടിയത്. പ്ലേ മേക്കിംഗ് മികവ് കൂടി പുറത്തെടുത്ത സല പതിമൂന്ന് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തു. ഹ്യുംഗ് മിന്റെ 23 ഗോളുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഒരു പെനാല്‍റ്റി ഗോള്‍ പോലും ഇതിലുള്‍പ്പെട്ടില്ല.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടോട്ടനമിന്റെ ഹാരി കെയ്ന്‍, ലിവര്‍പൂളിന്റെ സദിയോ മാനെ എന്നിവര്‍ മൂന്നും നാലും അഞ്ചും സ്ഥാനത്ത്. 2022-03 പ്രീമിയര്‍ ലീഗ് സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുക ചില അപ്രതീക്ഷിത താരങ്ങളാകും. അവരെ കുറിച്ച്...

5. റിയാദ് മഹ്‌റെസ്

5. റിയാദ് മഹ്‌റെസ്

മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൈറ്റ് വിംഗര്‍ റിയാദ് മഹ്‌റെസ് പ്രീമിയര്‍ ലീഗിലെ സ്ഥിരതയുള്ള പ്ലെയറാണ്. ഇടംകാലില്‍ നിന്ന് കണ്ണഞ്ചിപ്പിക്കുന്ന ഗോളുകള്‍ ഏറെ പിറന്നിരിക്കുന്നു. കഴിഞ്ഞ സീസണില്‍ 11 ഗോളുകളാണ് നേടിയത്. 28 മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ പതിനഞ്ച് കളികളിലാണ് സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം പിടിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ 12 കളികളില്‍ ഏഴ് ഗോളുകള്‍ നേടിയ മഹ്‌റെസ് എഫ് എ കപ്പിലും സ്‌കോര്‍ ചെയ്തു. 2015-16 ആയിരുന്നു അള്‍ജീരിയന്‍ വിംഗറുടെ മികച്ച സീസണ്‍. ലെസ്റ്റര്‍ സിറ്റിക്ക് കന്നി പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത സീസണില്‍ മഹ്‌റെസ് പതിനേഴ് ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

4. ജാമി വര്‍ഡി

4. ജാമി വര്‍ഡി

ലെസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഒരു നിമിഷം വിശ്രമിക്കാതെ കളിക്കുന്ന സ്‌ട്രൈക്കറാണ്. കഴിഞ്ഞ സീസണില്‍ 25 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളാണ് നേടിയത്. പ്രീമിയര്‍ ലീഗ് ടോപ് സ്‌കോറര്‍ പട്ടികയില്‍ ആറാം സ്ഥാനം. മഹ്‌റെസിനെ പോലെ 2015-16 സീസണായിരുന്നു വര്‍ഡിയുടെ മികച്ചത്. 24 ഗോളുകള്‍ വര്‍ഡി നേടിയപ്പോള്‍ ലെസ്റ്റര്‍ സിറ്റി ചരിത്രത്തിലാദ്യമായി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായി. പക്ഷേ, ആ സീസണില്‍ വര്‍ഡിയേക്കാള്‍ ഒരു ഗോള്‍ അധികം നേടിയ ടോട്ടനം സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ട് ജേതാവായി. 2019-20 സീസണില്‍ 23 ഗോളുകള്‍ നേടിയ വര്‍ഡി ആദ്യമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. വര്‍ഡിയിലേക്ക് കൂടുതല്‍ പാസുകള്‍ എത്തിയാല്‍, വീണ്ടും ഗോള്‍ സ്‌കോറിംഗ് കാണാം..

3. മിഷേല്‍ അന്റോണിയോ

3. മിഷേല്‍ അന്റോണിയോ

വെസ്റ്റ്ഹാം യുനൈറ്റഡിന്റെ വേഗതയുള്ള സ്‌ട്രൈക്കര്‍ മിഷേല്‍ അന്റോണിയോ കഴിഞ്ഞ സീസണില്‍ ആദ്യ അഞ്ച് കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടി ഞെട്ടിച്ചു. ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മുന്‍നിരയിലായിരുന്നു താരം. പക്ഷേ, 36 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പത്ത് ഗോളുകള്‍ മാത്രമായിരുന്നു എക്കൗണ്ടില്‍. എഫ് എ കപ്പിലും യൂറോപ ലീഗയിലും ഗോളടിച്ച അന്റോണിയോ തുടരെ മൂന്ന് സീസണുകളില്‍ പത്ത് ഗോളുകള്‍ നേടി. അടുത്ത സീസണില്‍, കാര്യങ്ങള്‍ ഒത്തു വന്നാല്‍ വെസ്റ്റ്ഹാം സ്‌ട്രൈക്കര്‍ ഒരു വിലസ് വിലസും.

2. ടിമോ വെര്‍നര്‍

2. ടിമോ വെര്‍നര്‍

റൊമേലു ലുകാകു ചെല്‍സിയില്‍ നിന്ന് ഇന്റര്‍മിലാനിലേക്ക് മടങ്ങുന്നു. ഇത് ടിമോ വെര്‍നര്‍ക്ക് ചെല്‍സിയുടെ മുന്‍ നിരയിലെ പ്രധാന താരമാകാനുള്ള അവസരമൊരുക്കും. കഴിഞ്ഞ സീസണില്‍ ജര്‍മനിയുടെ യുവതാരം നേടിയത് നാല് പ്രീമിയര്‍ ലീഗ് ഗോളുകള്‍ മാത്രം. അതേ സമയം ചാമ്പ്യന്‍സ് ലീഗില്‍ കുറഞ്ഞ മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ നേടുകയും ചെയ്തു. 2020 ലാണ് വെര്‍നര്‍ ചെല്‍സിയിലേത്തുന്നത്. ഇതുവരെ 35 പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ചു. നേടിയത് ആറ് ഗോളുകള്‍ മാത്രം! കോച്ച് തോമസ് ടുചേലിന് കീഴില്‍ അടുത്ത സീസണില്‍ വെര്‍നര്‍ ഏറ്റവും മികച്ച ഫോമിലേക്ക് ഉയര്‍ന്നേക്കാം

1. ഗബ്രിയേല്‍ ജീസസ്

1. ഗബ്രിയേല്‍ ജീസസ്

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ് ഗോര്‍ഡിയോളയുടെ ഫാള്‍സ് 9 സിസ്റ്റത്തില്‍ ഗബ്രിയേല്‍ ജീസസിന് കാര്യമായ റോളില്ല. കഴിഞ്ഞ സീസണില്‍ തന്നെ കൂടുതല്‍ മത്സരങ്ങളില്‍ ജീസസ് പുറത്തായിരുന്നു. ബൊറുസിയ ഡോട്മുണ്ടില്‍ നിന്ന് എര്‍ലിംഗ് ഹാലന്‍ഡ് എത്തിയതോടെ സിറ്റിയില്‍ ജീസസിന് പ്ലെയിംഗ് ടൈം നന്നേ കുറയും. ബ്രസീല്‍ താരം ആഴ്‌സണലിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറ്റിയില്‍ അസിസ്റ്റന്റ് കോച്ചായിരുന്ന മൈക്കല്‍ അര്‍ടെറ്റയാണ് ആഴ്‌സണല്‍ കോച്ച്. ജീസസിന് ആഴ്‌സണല്‍ കൂടുതല്‍ അവസരമൊരുക്കിയാല്‍ ഗോള്‍ സ്‌കോറിംഗ് മെഷീനായി ബ്രസീല്‍ താരത്തിന് മാറാം.


For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, June 23, 2022, 9:54 [IST]
Other articles published on Jun 23, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X